iPhone 12 Republic Day sale Price: iPhone 12 series to start at Rs 48,900 during Republic Day sale: ഐഫോൺ 12 സീരീസ് ഉൾപ്പെടെയുള്ള ആപ്പിൾ ഐഫോണുകൾ റിപബ്ലിക് ഡേ സെയിലിൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ലഭ്യമാക്കിയാൽ 61,900 രൂപ വരെയുള്ള കുറഞ്ഞ വിലയ്ക്ക് ഐഫോൺ 12 ലഭിക്കും. ഈ ഓഫർ നേടുന്നതിന്, കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിലിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ എക്സ്ചേഞ്ച് ചെയ്യണമെന്നില്ല. പഴയ ഫോണാണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കിൽ 9,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം ഐഫോൺ 12 മിനി, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ എന്നിവയുടെ കാര്യത്തിൽ 3,000 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കും.
റിപബ്ലിക് ഡേ സെയിലിൽ ഐഫോൺ 12 സീരീസിലെ ഫോണുകളുടെ വിൽപന വില 48,000 രൂപമുതലാണ് ആരംഭിക്കുന്നത്. ഐഫോൺ 12 മിനി 48,900 രൂപയ്ക്ക് ലഭ്യമാണ്. സിംഗിൾ ഹാൻഡ് യൂസേജിന് എളുപ്പമുള്ളതും മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതുമായ ഒരു കോംപാക്റ്റ് ഐഫോൺ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ ഫോൺ നല്ല ഓപ്ഷനാണ്.
Read More: Flipkart SmartPack: സ്മാർട്ഫോണുകൾ സൗജന്യമായി സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട്
61,900 രൂപയ്ക്ക് സാധാരണ ഐഫോണും ഉയർന്ന മോഡലുകളായ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവ യഥാക്രമം 1,02,900 രൂപയ്ക്കും 1,12,900 രൂപയ്ക്കും. എക്സ്ചേഞ്ച് വില ഫോൺ ഏതെന്നതനുരിച്ച് വ്യത്യാസപ്പെടാം.
2019 ലെ ഐഫോൺ 11 കുറഞ്ഞ വിലയിൽ ലഭ്യമാവുന്നുണ്ട്. ഈ ഫോൺ 37,900 രൂപയ്ക്ക് വാങ്ങാം. ഐഫോൺ 12 മിനിയുമായി സമാനമായ ഒതുക്കമുള്ളതുമായ ഐഫോൺ കുറഞ്ഞ വിലയ്ക്ക് വേണമെങ്കിൽ ഐഫോൺ എസ്ഇ 20,900 രൂപയ്ക്ക് ലഭിക്കും. പട്ടികയിലെ അവസാന ഐഫോൺ ഐഫോൺ എക്സ്ആർ ആണ്, ഇത് 28,900 രൂപയ്ക്ക് വരെ ലഭ്യമാണ്.
ഐഫോൺ എസ്ഇ, ഐഫോൺ എക്സ്ആർ എന്നിവയ്ക്ക് ഒരു പിൻ ക്യാമറ മാത്രമേയുള്ളൂ. ബജാജ് ഫിൻസെർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സെസ്റ്റ് എന്നിവയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.
ശ്രദ്ധിക്കുക: ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ, ഐഫോൺ 11 എന്നിവയുടെ 64 ജിബി മോഡലുകളുടെ വിലയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയുടേത് 128 ജിബി സ്റ്റോറേജിന്റെ വിലയുമാണ്.