iPhone 12 mini to Samsung Galaxy Note 20 Ultra: Amazon Republic Day deals to watch out for: ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 19 ന് പ്രൈം അംഗങ്ങൾക്കായി ആരംഭിക്കും. ജനുവരി 22 വരെയാണ് സെയിൽ തുടരുക. നിങ്ങൾ ഒരു മിഡ് റേഞ്ച് അല്ലെങ്കിൽ പ്രീമിയം സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലിൽ നിങ്ങൾക്ക് മികച്ച ഡീലുകൾ ലഭിക്കും. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ വില കുറഞ്ഞ് ലഭിക്കുന്ന അഞ്ച് സ്മാർട്ട് ഫോണുകൾ ഇതാ:

iPhone 12 mini (Rs 59,990)- ഐഫോൺ 12 മിനി (59,990 രൂപ)

iPhone 12 mini: ഐഫോൺ 12 മിനി കഴിഞ്ഞ വർഷമാണ് വിപണിയിലെത്തിയത്. അതിന് ശേഷം ഇത് ആദ്യമായാണ് വിലക്കിഴിവിൽ ലഭ്യമാവുന്നത്. ഐഫോൺ 12 മിനിയിലൂടെ വളരെ കോം‌പാക്റ്റ് ഫോം ഫാക്ടറിൽ ഒരു മുൻനിര അനുഭവം ആപ്പിൾ ലഭ്യമാക്കുന്നു. ഐഫോൺ 12 ന് ചെയ്യാൻ കഴിയുന്നതെല്ലാം ഐഫോൺ 12 മിനി മോഡലിലും ചെയ്യാൻ കഴിയും.

5.4 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുള്ള ഫോണിൽ എ 14 ബയോണിക് ചിപ്പാണുള്ളത്. 12 എംപി വൈഡ് അൾട്രാ വൈഡ് ആംഗിൾ സെൻസറുകൾ ഉൾപ്പെടുന്ന റിയർ ഡ്യുവൽ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. ഡിവൈസിന്റെ 64 ജിബി മോഡലാണ് വിലകുറച്ച് ലഭ്യമാവുക.

Read More: iPhone 12 Republic Day sale Price: ഐഫോൺ 12 സീരീസ് ഫോണുകൾ 48,000 രൂപ മുതൽ സ്വന്തമാക്കാം റിപബ്ലിക് ഡേ സെയിലിൽ

Samsung Galaxy M51 (Rs 20,999)-സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ (77,999 രൂപ)

Samsung Galaxy M51: 2020 ഓഗസ്റ്റിൽ 1,04,999 രൂപയ്ക്കാണ് സാംസങ് നോട്ട് 20 സീരീസിലെ ഈ ഫോൺ പുറത്തിറക്കിയത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. എക്‌സിനോസ് 990 പ്രോസസറും 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജുമാണ് ഇതിന്റെ ബേസ് മോഡലിൽ. 108 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ. മുന്നിൽ 10 എംപി സെൽഫി ക്യാമറയുണ്ട്. സ്ക്രീനിൽ എഴുതുന്നതിനുള്ള എസ്-പെൻ ഈ ഫോണിനൊപ്പം ലഭിക്കും. 4,500 എംഎഎച്ച് ആണ് ബാറ്ററി.

Read More: Flipkart SmartPack: സ്മാർട്ഫോണുകൾ സൗജന്യമായി സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട്

Samsung Galaxy Note 20 Ultra (Rs 77,999)- സാംസങ് ഗാലക്‌സി എം 51 (20,999 രൂപ)

Samsung Galaxy M51 : അമോലെഡ് പാനലാണ് ഈ ഫോണിൽ. സ്നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റുള്ള സാംസങ് ഗാലക്‌സി എം 51 മോഡലിൽ പിറകിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ്. 64 എംപിയാണ് പ്രധാന ക്യാമറ. 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. 25വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ഏക സ്മാർട്ട്‌ഫോണാണിത്.

6.7 ഇഞ്ച് ഫുൾ എച്ച്ഡി + എസ്അമോലെഡ് ഡിസ്‌പ്ലേയുണ്ട്. പണത്തിനനുസരിച്ച് മൂല്യം നൽകുന്ന മികച്ച ഒരു ഫോണാണിത്. കൂടുതൽ ബാറ്ററി ലൈഫ് വേണ്ടവർക്കും ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നവർക്കുമെല്ലാം തിരഞ്ഞെടുക്കാവുന്ന ഫോൺ കൂടിയാണിത്. ഫോണിന്റെ 6 ജിബി + 128 ജിബി വേരിയൻറ് 4,000 രൂപ കിഴിവിൽ ലഭ്യമാണ്.

Read More: Samsung Galaxy S21 series: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വിലയും വിൽപ്പന വിശേഷങ്ങളും അറിയാം

OnePlus 8T (Rs 40,499)- വൺപ്ലസ് 8 ടി (40,499 രൂപ)

OnePlus 8T: വൺപ്ലസ് 8 ടി ഫോണിൽ വൺപ്ലസ് 8 നെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ ക്യാമറയുടെ രൂപകൽപ്പനയിൽ മാറ്റം വന്നിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഇതിലുള്ളത്. 6.55 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയും 48 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുമുണ്ട്.

4,500 എംഎഎച്ച് ബാറ്ററിയും 65വാട്ട് ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ട്5 ജി റെഡിയായ ഈ ഫോണിൽ ഓക്‌സിജൻ ഒ.എസ് 11 ഉപയോഗിച്ച് യൂസർ ഇന്റർ ഫെയ്സ് ഇഷ്‌ടാനുസൃതം ക്രമീകരിക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് റിപബ്ലിക് ഡേ വിൽപ്പന സമയത്ത് 2,500 രൂപ വരെ കിഴിവ് ലഭിക്കും.

OnePlus 7T Pro (Rs 38,999)- വൺപ്ലസ് 7 ടി പ്രോ (38,999 രൂപ)

OnePlus 7T Pro: റിപബ്ലിക് ഡേ വിൽപ്പനയിൽ വൺപ്ലസ് 7 ടി പ്രോയ്ക്ക് വീണ്ടും വില കുറയും. നിലവിൽ ഇത് 43,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വിലക്കിഴിവ്.

വൺപ്ലസ് ആദ്യം 7 ടി പ്രോ 53,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. 5 ജി പിന്തുണയുള്ള, ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഈ ഫോണിൽ. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ക്യുഎച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ. പോപ്പ്-അപ്പ് സെൽഫി ക്യാമറ, 48 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയുണ്ട് . വാർപ്പ് ചാർജ് 30 ടി പിന്തുണയുള്ള 4,085 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook