/indian-express-malayalam/media/media_files/uploads/2020/05/Iphone-apple.jpg)
ഡിജിറ്റൽ രംഗത്തെ ഭീമന്മാരായ ആപ്പിളിന്റെ ഐഫോൺ നിരവധി ആരാധകരുള്ള ഒരു സ്മാർട്ഫോൺ മോഡലാണ്. ഐഫോണിന്റെ 12-ാം പതിപ്പിനായുള്ള കാത്തിരിപ്പിലാണ് പലരും. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഐഫോൺ 12 സീരിസിലുള്ള ഫോണുകളുടെ ലോഞ്ചിങ് വൈകിയേക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കമ്പനി ഐഫോൺ 11 വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ ഐഫോൺ 12 ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും വിപണിയിലെത്തുക.
ഐഫോൺ 12 സീരിസിൽ നാല് മോഡലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഡിസൈനും, ട്രിപ്പിൾ ക്യാമറയും, A14 ബയോണിക് ചിപ്പും 5 ജി കണക്ടിവിറ്റിയുമൊക്കെയാണ് 12-ാം പതിപ്പിലെ പ്രധാന സവിശേഷതകൾ.
Apple iPhone 12: വലുപ്പവും ഡിസൈനും
മൂന്ന് വ്യത്യസ്ത വലുപ്പത്തിലായിരിക്കും ഫോണെത്തുക എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് ടെക് ലോകത്തുള്ളത്. 5.4 ഇഞ്ച്, 6.1 ഇഞ്ച്, 6.7 ഇഞ്ച് ഇവയാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്ന വലുപ്പം. ഐഫോൺ 12ന്റെ വലുപ്പം 6.1 ഇഞ്ചായിരിക്കും.
ഐഫോൺ 4ന്റേതിന് സമാനമായി മെറ്റൽ ഫ്രെയ്മോടുകൂടിയ ഓവർഹൗൾഡ് ഡിസൈനാണ് ഫോണിന്റേതെന്നും കരുതുന്നു. അതോടൊപ്പം സ്ക്വയർ എഡ്ജോടുകൂടിയ സ്റ്റീൽ ഫ്രെയ്മും കമ്പനി ഉൾപ്പെടുത്തിയേക്കും. എൽസിഡി ഡിസ്‌പ്ലേയ്ക്ക് പകരം ഒഎൽഇഡി ഡിസ്‌പ്ലേയിലായിരിക്കും ഇത്തവണ ഐഫോൺ മോഡലുകളെത്തുന്നത് എന്ന റിപ്പോർട്ടുകളും സജീവമാണ്.
Apple iPhone 12: വില
ഏകദേശം അമ്പതാനായിരം രൂപയായിരിക്കും ഐഫോൺ 12ന്റെ അടിസ്ഥാന വില. 6.1 ഇഞ്ച് വലുപ്പത്തിലെത്തുന്ന ഫോണിന് 60000 രൂപ അടുത്തും ഐഫോൺ 12 പ്രോയ്ക്ക് 75000 രൂപയ്ക്ക് മുകളിലും പ്രോ മാക്സിന് 90000 രൂപ അടുത്തും വില പ്രതീക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.