scorecardresearch

ഇൻസ്റ്റഗ്രാമിൽ ഇനി ലൈക്കുകളുടെ എണ്ണം കാണാൻ പറ്റില്ല; കാരണം ഇതാണ്

കാനഡ, ഓസ്ട്രേലിയ, ബ്രസീൽ, അയർലൻഡ്, ഇറ്റലി, ന്യൂസിലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നടപ്പാക്കിയ പരിഷ്കാരം അമേരിക്കയിലും സാധ്യമായതോടെ ഇപ്പോൾ ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് വർധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്

കാനഡ, ഓസ്ട്രേലിയ, ബ്രസീൽ, അയർലൻഡ്, ഇറ്റലി, ന്യൂസിലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നടപ്പാക്കിയ പരിഷ്കാരം അമേരിക്കയിലും സാധ്യമായതോടെ ഇപ്പോൾ ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് വർധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്

author-image
Tech Desk
New Update
Instagram, ഇൻസ്റ്റഗ്രാം, like count, ie malayalam, ഐഇ മലയാളം

അതിവേഗം വളരുന്ന സമൂഹമാധ്യമമാണ് ഇൻസ്റ്റഗ്രാം. അനുദിനം സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും സംഭവങ്ങളുമെല്ലാം പോസ്റ്റുകളായും സ്റ്റോറികളായുമെല്ലാം ലോകത്തെ അറിയിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന നെറ്റ്‌വർക്കാണ് ഇൻസ്റ്റഗ്രാം. സെലിബ്രേറ്റികളും സാധാരണക്കാരുമായി നിരവധി ആളുകളാണ് ഇൻസ്റ്റഗ്രം ഉപയോഗിക്കുന്നത്.

Advertisment

എന്നാൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് അത്രം സന്തോഷം നൽകുന്ന വർത്തയല്ല പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണാൻ ഇനിമുതൽ ഉപയോക്താക്കൾക്ക് സാധിക്കില്ല. നേരത്തെ അമേരിക്കയിൽ ഇൻസ്റ്റഗ്രാം ഈ പരിഷ്കാരം നടപ്പാക്കിയിരുന്നു. ജൂലൈ മുതൽ കാനഡ, ഓസ്ട്രേലിയ, ബ്രസീൽ, അയർലൻഡ്, ഇറ്റലി, ന്യൂസിലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നടപ്പാക്കിയ പരിഷ്കാരം അമേരിക്കയിലും സാധ്യമായതോടെ ഇപ്പോൾ ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് വർധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ആഗോള തലത്തിൽ ഇത് നടപ്പാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പരിഷ്കാരത്തിന് കാനഡ, ഓസ്ട്രേലിയ, ബ്രസീൽ, അയർലൻഡ്, ഇറ്റലി, ന്യൂസിലൻഡ്, ജപ്പാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ തുടരുമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു. അങ്ങനെയെങ്കിൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ ലൈക്കുകൾ കാണാൻ സാധിക്കില്ല.

ലൈക്കുകളുടെ എണ്ണം മറച്ചുവച്ചാൽ തനിക്ക് എത്ര ലൈക്ക് കിട്ടിയെന്നുള്ള ഉപഭോക്താവിന്റെ ആകാംക്ഷ കുറയുമെന്നാണ് പഠന റിപ്പോർട്ട്. ഇത്തരത്തിൽ പ്രശസ്തി ആഗ്രഹിച്ച് മാത്രം നിരവധിയാളുകളാണ് ദിനംതോറും പോസ്റ്റിടുന്നത്. സമൂഹമാധ്യമങ്ങൾ ഒരാളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നെന്നും പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാമിന്റെ പുതിയ നീക്കം.

Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: