ഹിന്ദിയിൽ പയറ്റാനൊരുങ്ങി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ഔദ്യോഗികമായി ഹിന്ദി പതിപ്പ് പുറത്തിറക്കുമ്പോൾ സെറ്റിങ്സ് പേജ്, നോട്ടിഫിക്കേഷൻ ടാബ് എന്നിവ ഹിന്ദിയിൽ കാണാനാകും

അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. അതിനാൽ തന്നെ​​ ഏതു വിധേനയും ഇന്ത്യയിലെ കൂടുതൽ ആളുകളെ ഇൻസ്റ്റഗ്രാമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ചില പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം.

ഇന്ത്യൻ​ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം ഹിന്ദിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വിവരം ടെക് ലോകത്തെ പ്രമുഖ ജെയ്ൻ മാൻചുൻ വോങ് ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിന്റെ സെറ്റിങ്സ് പേജ്, നോട്ടിഫിക്കേഷൻസ്, കമന്റ് എന്നിവയുടെ ഹിന്ദി പതിപ്പിന്റെ സ്ക്രീൻഷോട്ടും ജെയ്ൻ മാൻചുൻ വോങ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിന്റെ വീഡിയോ ആപ്പ് ഐജിടിവിയും ഹിന്ദിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ആൻഡ്രോയിഡിലും, ഐഒഎസിലും ഇൻസ്റ്റഗ്രാമിൽ ഹിന്ദി ഭാഷ ലഭിക്കുമെന്നും വോങ് പറയുന്നു. ഇൻസ്റ്റഗ്രാം ഔദ്യോഗികമായി ഹിന്ദി പതിപ്പ് പുറത്തിറക്കുമ്പോൾ സെറ്റിങ്സ് പേജ്, നോട്ടിഫിക്കേഷൻ ടാബ് എന്നിവ ഹിന്ദിയിൽ കാണാനാകും. വോങ് പങ്കുവച്ച സ്ക്രീൻഷോട്ടിൽ ചില ടാബുകൾ ഇംഗ്ലീഷിലാണ് കാണുന്നത്. ഹിന്ദി പതിപ്പിനായുള്ള​ പണികൾ പുരോഗമിക്കുന്നതിനാലാണ് പൂർണ്ണമായി ഹിന്ദിയിൽ ടാബുകൾ പ്രത്യക്ഷപ്പെടാത്തതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം കമ്പനി പുതിയ ചില മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. പോസ്റ്റുകൾ കാണുവാനായി സ്ക്രോൾ ചെയ്യുന്നതിന് പകരം ടാപ്പ് ചെയ്യുക എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. സുപ്രതീക് ബോസ് എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവ് പുതിയ മാറ്റങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Instagram testing hindi language

Next Story
സ്വന്തം ചിത്രം വാട്‌സ്ആപ്പ് സ്‍റ്റിക്കറാക്കുന്നതെങ്ങിനെ? അറിയേണ്ടതെല്ലാം
The moderation of comments is automated and not cleared manually by malayalam.indianexpress.com