/indian-express-malayalam/media/media_files/uploads/2021/11/Instagram-1.jpg)
ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറികൾ പോസ്റ്റുചെയ്യുമ്പോൾ ഇൻസ്റ്റാഗ്രാമിന്റെ പോരായ്മകളിലൊന്ന് ക്ലിപ്പുകളുടെ സമയപരിധിയാണ്. 15 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ സ്വയമേവ ഒന്നിലധികം സ്‌റ്റോറികളായി വിഭജിക്കപ്പെടുന്നു. എന്നാലിപ്പോൾ, ഇൻസ്റ്റഗ്രാം ആ സമയപരിധി മാറ്റാനും 60 സെക്കൻഡ് വരെ ദീർഘിപ്പിക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഒരു മിനിറ്റ് വരെ നീളമുള്ള ക്ലിപ്പുകൾ ഒരൊറ്റ ഫയലായി സ്‌റ്റോറികളിലേക്ക് അപ്‌ലോഡ് ചെയ്യാൻ ഇതിലൂടെ കഴിയും.
ഇൻസ്റ്റാഗ്രാം നിലവിൽ മാറ്റത്തെക്കുറിച്ച് അപ്‌ഗ്രേഡ് ലഭിച്ച ആളുകളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിനെ അറിയിച്ചതായാണ് വിവരം. സ്‌നാപ്‌ചാറ്റ് പോലുള്ള എതിരാളി ആപ്പുകൾക്കെതിരായ മത്സരത്തിൽ ഇൻസ്റ്റഗ്രാമിന് പുതിയ ഈ അപ്ഡേറ്റ് സഹായകമാവും. സ്നാപ് ചാറ്റ് പോലുള്ള ആപ്പുകളിൽ നിലവിൽ ഒരൊറ്റ അപ്‌ലോഡായി ദൈർഘ്യമേറിയ ക്ലിപ്പുകൾ പോസ്റ്റുചെയ്യാനോ അയയ്ക്കാനോ കഴിയില്ല.
Instagram is testing longer stories segments of up-to 60 seconds
— Matt Navarra - Exiting X… Follow me on Threads (@MattNavarra) December 15, 2021
Spotted by @yousufortaccom in Turkey pic.twitter.com/6LJ2Rjqbpz
ചിത്രങ്ങളേക്കാൾ വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ നീക്കമാണിത്, ജനപ്രിയ 'റീൽസ്' ഫീച്ചറും അടുത്തിടെ അവതരിപ്പിച്ച റീൽസ് വിഷ്വൽ റിപ്ലൈ ഫീച്ചർ പോലുള്ള മറ്റ് വീഡിയോ കൂട്ടിച്ചേർക്കലുകളും ഇതിന്റെ ഭാഗമാണ്. അവരുടെ റീലുകളിലെ അഭിപ്രായങ്ങൾക്ക് മറ്റൊരു റീൽ ഉപയോഗിച്ച് മറുപടി നൽകാൻ അനുവദിക്കുന്നുതാണ് റീൽസ് വിഷ്വൽ റിപ്ലൈ.
Also Read: ശബ്‌ദ സന്ദേശങ്ങൾക്ക് പ്രിവ്യൂ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എങ്ങനെ പ്രവർത്തനക്ഷമമാക്കാം, അറിയാം
എന്നിരുന്നാലും, ടൈമർ 60 സെക്കൻഡിലേക്ക് മാറ്റുന്നത് മാത്രമല്ല പുതിയ കൂട്ടിച്ചേർക്കൽ. പോസ്റ്റ് ചെയ്യാൻ ഒരു സ്റ്റോറി സൃഷ്ടിക്കുമ്പോൾ പ്ലാറ്റ്ഫോം ഒരു പുതിയ ഇന്റർഫേസും ഉപയോഗിക്കുന്നു. ഈ പുതിയ ഇന്റർഫേസ് ലൊക്കേഷൻ അല്ലെങ്കിൽ ടാഗുകൾ പോലുള്ള ഘടകങ്ങൾ ചേർക്കുന്നത് മുമ്പത്തേതിനേക്കാൾ വളരെ എളുപ്പമാക്കുന്നു.
സാങ്കേതികമായി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലായതിനാൽ ഫീച്ചർ വ്യാപകമായി പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, അങ്ങനെ ചെയ്യുകയാണെങ്കിൽ, ഇൻസ്റ്റാഗ്രാമിലെ ഒരു പുതിയ അപ്‌ഡേറ്റിനൊപ്പം ഈ ഫീച്ചർ ലഭ്യമായേക്കും. അത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാനാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.