scorecardresearch

ഇൻസ്റ്റഗ്രാമിൽ ഫിൽട്ടറുകളുടെ പെരുമഴ

ഫേഡ്, ഫേഡ് വാം, ഫേഡ് കൂൾ, സിമ്പിൾ, സിമ്പിൾ വാം, സിമ്പിൾ കൂൾ, ബൂസ്റ്റ്, ബൂസ്റ്റ് കൂൾ എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്ന ഫിൽട്ടറുകളിൽ ചിലത്.

ഫേഡ്, ഫേഡ് വാം, ഫേഡ് കൂൾ, സിമ്പിൾ, സിമ്പിൾ വാം, സിമ്പിൾ കൂൾ, ബൂസ്റ്റ്, ബൂസ്റ്റ് കൂൾ എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്ന ഫിൽട്ടറുകളിൽ ചിലത്.

author-image
Tech Desk
New Update
Instagram 181123 new

പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം

ഉപയാക്താക്കൾക്കായി പുത്തൻ ഫീച്ചറുകളുടെ നീണ്ടനിരയാണ് ഇൻസ്റ്റഗ്രാം ഈ അടുത്തായി പുറത്തിറക്കുന്നത്. ആ കൂട്ടത്തിലേക്ക് പുതിയതായെത്തുന്ന അപ്ഡേറ്റാണ് പുതിയ ഫിൽട്ടറുകൾ. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്സ്പീരിയൻസ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപഡേറ്റുകൾ. റീൽസുകൾ, ഫീഡ് ഫോട്ടോസ്, സ്റ്റോറീസ് എന്നിവയ്ക്കു  പുറമേ നീണ്ടകാലത്തിനു ശേഷം പുത്തൻ ഫിൽട്ടറുകൾ കൊണ്ടുവരുന്നു എന്നതും പുതിയ അപഡേറ്റിന്റെ പ്രത്യേകതയാണ്.

Advertisment

ഫേഡ്, ഫേഡ് വാം, ഫേഡ് കൂൾ, സിമ്പിൾ, സിമ്പിൾ വാം, സിമ്പിൾ കൂൾ, ബൂസ്റ്റ്, ബൂസ്റ്റ് കൂൾ, ഗ്രാഫൈറ്റ്, ഹൈപ്പർ, റോസി, എമറാൾഡ്, മിഡ്‌നൈറ്റ്, ഗ്രെയ്നി, ഗ്രിറ്റി, ഹാലോ, കളർ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലർ, ഹാൻഡ്‌ഹെൽഡ്, വൈഡ് ആംഗിൾ, എന്നിവയാണ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്ന ഫിൽട്ടറുകളിൽ ചിലത്. 

വ്യക്തിഗത വീഡിയോ ക്ലിപ്പുകളുടെ എഡിറ്റിംഗ് ലളിതമാക്കുന്നതിന് അൺഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകൾ എന്നിവയും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. ഒരു പുതിയ മീഡിയ ക്ലിപ്പ് ഹബ് ആയ മീം ക്രിയേഷൻ ഉപയോക്താക്കളെ അവരുടെ റീലുകളിലേക്ക് ഓഡിയോയ്‌ക്കൊപ്പം ക്ലിപ്പുകൾ ചേർത്ത് മീമുകൾ സൃഷ്‌ടിക്കാൻ പ്രാപ്‌തമാക്കുന്നു.

സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിന് പുതിയ ടെക്‌സ്‌റ്റ്-ടു-സ്പീച്ച് വോയ്‌സുകൾ, പുതിയ ഫോണ്ടുകൾ, ടെക്‌സ്‌റ്റ് സ്റ്റൈൽ എന്നിവ അപ്ഡേറ്റിൽ  ഉൾപ്പെടുന്നു. ടെക്‌സ്‌റ്റ് വ്യക്തമായി കാണാൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ഔട്ട്‌ലൈനുകൾ ചേർക്കാനാകും. ഏതെങ്കിലും ഫോട്ടോയുടെയോ വീഡിയോയുടെയോ ഒരു ഭാഗം ഇഷ്‌ടാനുസൃതം സ്റ്റിക്കറാക്കി മാറ്റുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ റീലുകളും സ്റ്റോറികളും വേറിട്ടുനിർത്താൻ കഴിയുന്ന കസ്റ്റം സ്റ്റിക്കറുകളും ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്.

Advertisment

Check out More Technology News Here 

Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: