scorecardresearch
Latest News

നിങ്ങള്‍ ചിത്രങ്ങളും റീലുകളും പങ്കിടുന്നവരാണോ? ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍

ചിത്രങ്ങളും വീഡിയോകളും ഇനി ഒരിടത്ത് തന്നെ കാണാന്‍ സാധിക്കും

instagram-collaborative-collection-crop

ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്തുക്കളുമായി ചിത്രങ്ങളും റീലുകളും പങ്കിടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ചിത്രങ്ങളും വീഡിയോകളും മീമുകളും ഇനി ഒരിടത്ത് തന്നെ കാണാന്‍ സാധിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം നിങ്ങള്‍ക്ക് അനുയോജ്യമായ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളടക്കം സംരക്ഷിക്കാന്‍ കഴിയും, ഇത് മുമ്പ് ഒരു ഉപയോക്താവിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു ഗ്രൂപ്പ് ഉള്ളതിന് സമാനമാണ്? ഇവിടെ നിങ്ങള്‍ സേവ് ചെയ്ത എല്ലാ മീഡിയകളും ഒരിടത്ത് നിങ്ങള്‍ക്ക് ലഭിക്കും. അതുപോലെ, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ സുഹൃത്തുക്കളോടൊപ്പമോ അല്ലാതെയോ ഇഷ്ടാനുസൃതം ഉള്ളടക്കങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.

ഇന്‍സ്റ്റാഗ്രാം കൊളാബറേറ്റീവ് കളക്ഷന്‍സ് എങ്ങനെ സജ്ജീകരിക്കാം?

നിങ്ങള്‍ സേവ് ചെയ്യാന്‍ ഗ്രഹിക്കുന്ന ഒരു പോസ്റ്റോ റീലോ കണ്ടെത്തി സേവ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ഒരു പുതിയ കൊളാബറേറ്റീവ് കളക്ഷന്‍സ് സൃഷ്ടിക്കുക’ തിരഞ്ഞെടുക്കുക, കൊളാബറേറ്റീവ് ഓപ്ഷന്‍ സെലക്ട് ചെയ്യുക, ഈ ശേഖരത്തിലേക്ക് നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.

അടുത്ത തവണ നിങ്ങള്‍ ഒരു പോസ്റ്റ് സേവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, പുതിയ കൊളാബറേറ്റീവ് കളക്ഷനില്‍ സേവ് ചെയ്യണോ അതോ നിങ്ങളുടെ സ്വകാര്യ ശേഖരത്തില്‍ സംരക്ഷിക്കണോ എന്ന് ഇന്‍സ്റ്റാഗ്രാം ചോദിക്കും. പിന്നീട് കാണാനായി റീലുകളും പോസ്റ്റുകളും സംരക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലെ വിവിധ ഗ്രൂപ്പുകളുമായി ഒന്നിലധികം കൊളാബറേറ്റീവ് കളക്ഷനുകള്‍ സൃഷ്ടിക്കാന്‍ കഴിയും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Instagram collaborative collections