മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇന്‍സ്റ്റാഗ്രാം ലോകവ്യാപകമായി പണിമുടക്കി മണിക്കൂറുകള്‍ക്കകം തകരാര്‍ പരിഹരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്കുള്ള സേവനങ്ങള്‍ തടസ്സപ്പെടുത്തിയ സാങ്കേതിക പ്രശ്നത്തിന് ശേഷമാണ് കമ്പനിയുടെ വിശദീകരണം. ”ഇന്ന് രാവിലെ ഒരു സാങ്കേതിക പ്രശ്നം ചില ആളുകള്‍ക്ക് ഇന്‍സ്റ്റാഗ്രാം ആക്സസ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടാക്കി. തകരാര്‍ നേരിട്ട എല്ലാ ഉപയോക്ാതക്കളുടെയും പ്രശ്‌നം എത്രയും വേഗം പരിഹരിച്ചു, ”മെറ്റാ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അതേസമയം സേവനങ്ങളില്‍ തടസ്സം നേരിട്ട ഉപയോക്താക്കളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് ഡോട്‌കോം യുഎസില്‍ 100,000 പരാതികളും കാനഡയില്‍ 24,000 പരാതികളും ബ്രിട്ടനില്‍ 56,000-ത്തിലധികം പരാതികളും റിപ്പോര്‍ട്ട് ചെയ്തു.
180,000ത്തിലധികം ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാം ആക്സസ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായി. ഞായറാഴ്ച വൈകുന്നേരം 5:45 മുതല്‍ ചില ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനരഹിതമായിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.15ഓടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് പ്രകാരം ഡൗണ്‍ ഡിറ്റെക്റ്റര്‍ ഡോട്‌കോം രാത്രി 8:30 വരെയുള്ള കണക്കനുസരിച്ച് 7,000-ത്തിലധികം അക്കൗണ്ടുകള്‍ മാത്രമാണ് പ്രവര്‍ത്തനരഹിതമായത്. .