/indian-express-malayalam/media/media_files/uploads/2023/06/infinix-note-30-5g.jpg)
infinix-note-30-5g- Image credit: Vivek Umashankar/Indian Express)
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്മാര്‍ട്ട്‌ഫോണുകള്‍ അടിമുടി പുതുമകള്‍ക്ക് വിധേയമായിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടും ബാറ്ററി ലൈഫിനെ കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകള്‍ അകലുന്നില്ല. പ്രത്യേകിച്ച് ഗെയിമര്‍മാര്‍ക്ക് ബാറ്ററി ബാക്കപ്പ് തിരിച്ചടിയാകുന്നു.ബൈപാസ് ചാര്‍ജിംഗ്, എഐ ഷെഡ്യൂള്‍ ചെയ്ത ചാര്‍ജിംഗ്, റിവേഴ്സ് ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഇന്‍ഫിനിക്സ് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഇന്‍ഫിനിക്സ് നോട്ട് 30 5ജി സീരീസ് ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചേക്കും.
ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള ഒരു പ്രത്യേക ആശയവിനിമയത്തില്‍, ഇന്‍ഫിനിക്സ് ഇന്ത്യ സിഇഒ അനീഷ് കപൂര്‍ ഉപഭോക്തൃ പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള കമ്പനിയുടെ പദ്ധതികള്‍ പങ്കിട്ടു. 'നോട്ട് 30 വിപണി മനസ്സിലാക്കുകയും ചെയ്ത ശേഷം, ചാര്‍ജിംഗുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനും മൊത്തത്തിലുള്ള അനുഭവം വര്‍ദ്ധിപ്പിക്കാനും ഇന്‍ഫിനിക്സ് ആഗ്രഹിച്ചു,' അദ്ദേഹം പറഞ്ഞു. 'ഇന്‍ഫിനിക്‌സ് ഏകദേശം 15,000 രൂപ വിലനിലവാരമുള്ള ഒരു ഓള്‍റൗണ്ടര്‍ ഡിവൈസ് സൃഷ്ടിക്കാന്‍ തയ്യാറായിക്കഴിഞ്ഞു, നോട്ട് 30 5ജിലൂടെ കമ്പനി അതുതന്നെയാണ് നേടിയത് അദ്ദേഹം പറഞ്ഞു.
ഇന്‍ഫിനിക്സ് നോട്ട് 30 നിലവില്‍ ബൈപാസ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുള്ള ഏറ്റവും അഫോഡബിള്‍ സ്മാര്‍ട്ട്ഫോണുകളിലൊന്നാണ്. ഗെയിമിംഗ് സമയത്ത് ഈ സാങ്കേതികവിദ്യ ഫോണിനെ 7 ഡിഗ്രി വരെ തണുപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു, ഇത് ബാറ്ററിയുടെ ആരോഗ്യം 25 ശതമാനം വരെ മെച്ചപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഫോണ്‍ ഇതല്ലെങ്കിലും, ഇന്‍ഫിനിക്‌സ് 30 5ജി തീര്‍ച്ചയായും അതിന്റെ സെഗ്മെന്റില്‍ ആദ്യത്തേതാണ്. ഈ സാങ്കേതികവിദ്യ അടുത്തിടെ വരെ വിലകൂടിയ ഗെയിമിംഗ് ഫോണുകളില്‍ കണ്ടിരുന്നു, നോട്ട് 30-ല്‍ ഗെയിമിംഗ് സമയത്ത് ഒറ്റ ക്ലിക്കില്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കാം.
കൂടാതെ, ഇന്‍ഫിനിക്സ് നോട്ട് 30 ന് ബാറ്ററിയുമായി ബന്ധപ്പെട്ട മറ്റ് നൂതന എഐ പവേര്‍ഡ് സ്മാര്‍ട്ട് ചാര്‍ജിംഗ് എന്നിവയും ഉണ്ട്, ഇത് കൂടുതല്‍ സമയം ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ശക്തിയില്‍ വ്യത്യാസമുണ്ട്. കൂടാതെ, ഫോണ്‍ റിവേഴ്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു, മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍, വയര്‍ലെസ് ഇയര്‍ഫോണുകള്‍ എന്നിവയും മറ്റും ചാര്‍ജ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം.
ഇന്‍ഫിനിക്‌സ് 30 5ജി 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. കൂടാതെ പിഡി 3.0 സാങ്കേതികവിദ്യ ഉപയോഗിച്ച് 45ഡബ്ല്യു വരെ ഫാസ്റ്റ് ചാര്‍ജിംഗിനെ ഉപകരണം പിന്തുണയ്ക്കുന്നു. 120ഹെഡ്‌സ് ഡിസ്പ്ലേ, ജെബിഎല്‍ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കറുകള്‍, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവ പോലുള്ള മറ്റ് ക്ലാസ്-ലീഡിംഗ് ഫീച്ചറുകളും ഈ ഉപകരണത്തിന് ഉണ്ട്, 13,999 രൂപ പ്രാരംഭ വിലയില്‍ ഈ ഉപകരണം ഫ്‌ലിപ്പ്കാര്‍ട്ട് വഴി ജൂണ്‍ 22 ന് ആദ്യമായി വില്‍പ്പനയ്ക്കെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.