scorecardresearch

5ജി സബ്സ്ക്രിപ്ഷൻ സേവനങ്ങളിലൂടെ പണം സമ്പാദിക്കാൻ ടെലികോം കമ്പനികൾ

അപ്‌ലോഡ് വേഗതയ്ക്കും വേഗതയേറിയ ഡൗൺലോഡ് ഡാറ്റയ്ക്കും അപ്പുറം 5ജിയുടെ മൂല്യം എങ്ങനെ മുതലാക്കാം എന്നാണ് ഇൻഡസ്ട്രി ചിന്തിക്കുന്നത്

5g, 5g monetization, Ericsson, 5g services, mobile world congress, mwc 2023 ,5G subscriptions, tata communications
ഫൊട്ടോ: അനൂജ് ബാട്ടിയ/ഇന്ത്യൻ എക്സ്പ്രസ്

കഴിഞ്ഞയാഴ്ച ബാഴ്‌സലോണയിൽ സമാപിച്ച മൊബൈൽ വേൾഡ് കോൺഗ്രസിൽ 5ജിയുടെ മാർക്കറ്റിനെക്കുറിച്ചുള്ള ചർച്ചയാണ് നിറഞ്ഞുനിന്നത്. എന്നാൽ കണക്ടിവിറ്റി വ്യവസായത്തിനായുള്ള ലോകത്തെ ഏറ്റവും സ്വാധീനമുള്ള എക്സിബിഷനിൽ ഒത്തുകൂടിയ എക്സിക്യൂട്ടീവുകൾക്ക്, എങ്ങനെ റോൾഔട്ട് ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങി പുതിയ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കാമെന്നും അതിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ പങ്കാളിയും പണം സമ്പാദിക്കാൻ തുടങ്ങുന്നതിനെക്കുറിച്ചുമായിരുന്നു ചർച്ചകൾ ഏറെയും.

“ നിങ്ങളുടെ ഹാൻഡ്സെറ്റ് മാറ്റാൻ പോകുകയാണെങ്കിൽ, നിങ്ങൾ ഒരു 5ജി സ്മാർട്ട്‌ഫോൺ വാങ്ങാൻ സാധ്യതയുണ്ട്, അതുവഴി 5ജി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കാൻ സാധ്യതയുണ്ട്. അതിനായി ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഉണ്ട്. എന്നാൽ ഉയർന്ന വേഗതയും ഗെയിമിങ്ങ് കളിക്കാൻ ആഗ്രഹിക്കുന്ന ചില ഉപയോക്താക്കളുടെ ആവശ്യവും ഉണ്ട്,” എറിക്സണിലെ ബിസിനസ് ഏരിയ നെറ്റ്‌വർക്കുകളുടെ സ്ട്രാറ്റജിക് മാർക്കറ്റിങ് മേധാവി പാട്രിക് സെർവാൾ ഒരു അഭിമുഖത്തിൽ ഇന്ത്യൻ എക്സ്പ്രസ്ഡോട്ട് കോമിനോട് പറഞ്ഞു.

സെർവാളിനെ സംബന്ധിച്ചിടത്തോളം, ഒരു സേവനമെന്ന നിലയിൽ 5ജി നൽകുന്നതൊരു ഒരു വലിയ അവസരമാണ്, യൂറോപ്പ്, യുഎസ്, ജപ്പാൻ, മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഓപ്പറേറ്റർമാർ ഇതുമായി ബന്ധപ്പെട്ട വരുമാനം വർധിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നു. ഇന്ത്യയിലും, 5ജി സബ്‌സ്‌ക്രിപ്‌ഷനുകൾ മുതലാക്കാൻ ടെലികോം കമ്പനികൾ അതേ പാതയിലാണ് പ്രവർത്തിക്കുന്നത്. “ഒരു പുതിയ സേവന നവീകരണം നടക്കുന്നുണ്ട്, എന്നാൽ ഇത് നിങ്ങൾ എങ്ങനെ വിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് ” സെർവാൾ കൂട്ടിച്ചേർത്തു.

അതത് രാജ്യങ്ങളിൽ ചില ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് ക്ലൗഡ് ഗെയിമിങ്ങ് ഒരു സേവനമായി എങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്നതിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. ഇത് നെറ്റ്‌വർക്ക് സ്ലൈസിംഗിനും ഗ്യാരന്റി ലേറ്റൻസിക്കും (കമ്പ്യൂട്ടറില്‍ ഒരു ഡാറ്റക്ക്‌ വേണ്ടി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞാല്‍ അതു ലഭിക്കുന്നതുവരെയുള്ള സമയം) ഉപയോക്താക്കൾക്ക് നൂതന പാക്കേജുകൾക്കായി പണം ഈടാക്കുന്നതിനുള്ള പുതിയ അവസരങ്ങൾ തുറക്കുന്നു.

5ജി അല്ലെങ്കിൽ അഞ്ചാം തലമുറ മൊബൈൽ സേവനങ്ങൾ, വളരെ വേഗത്തിലുള്ള ഡാറ്റ ഡൗൺലോഡും അപ്‌ലോഡ് വേഗതയും വാഗ്ദാനം ചെയ്യുന്ന മൊബൈൽ ഇന്റർനെറ്റ് കണക്ഷന്റെ അടുത്ത ചുവടുവെപ്പാണ്. റിലയൻസ് ജിയോ, എയർടെല്ല് എന്നിവ കഴിഞ്ഞ വർഷമാണ് 5ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രധാന ഇന്ത്യൻ നഗരങ്ങളിലുടനീളം 5ജി റോൾഔട്ട് പൂർത്തിയാക്കുമെന്ന് രണ്ട് ഓപ്പറേറ്റർമാരും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് എയർടെല്ലിന് ഇതിനകം 10 ദശലക്ഷത്തിലധികം 5ജി ഉപയോക്താക്കളുണ്ട്.

എന്നാൽ 5ജി നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിന് മൂലധനം അധികം വേണ്ടിവരും, അതിനാൽ വലിയ നിക്ഷേപം ആവശ്യമാണ്. 5ജി, നെറ്റ്‌വർക്ക് വേഗതയിലും ക്യാപ്‌ചർ ചെയ്യാനും പ്രോസസ്സ് ചെയ്യാനും കഴിയുന്ന ഡേറ്റയുടെ അളവിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. 3ജി-4ജി കാലഘട്ടത്തിൽ ലഭ്യമല്ലാത്ത വരുമാന അവസരങ്ങളും ഇത് തുറക്കുന്നു.

“5ജി വഴി പണം സമ്പാദിക്കാൻ കഴിഞ്ഞാൽ മാത്രമേ, നിക്ഷേപങ്ങൾ വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. അവ ഉപയോക്താക്കൾക്ക് പ്രയോജനം ഉണ്ടാക്കിയെങ്കിൽ മാത്രമേ 5ജിയിൽ നിന്നു പണം ഈടാക്കാൻ സാധിക്കുകയുള്ളൂ,” ടാറ്റ കമ്മ്യൂണിക്കേഷൻസിലെ മൊബിലിറ്റി ആൻഡ് ഐഒടി വൈസ് പ്രസിഡന്റ് അവ്നീഷ് പ്രകാശ് പറഞ്ഞു. ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ എൻഡ്-ടു-എൻഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ മൂവീന്റെ തലവനായ പ്രകാശ്, 5ജിയുടെ സാധ്യതകളാൽ ഉപയോക്താക്കൾക്കും തന്റെ ക്ലയന്റുകൾക്കും നേട്ടങ്ങളുണ്ടെന്ന് പ്രകാശ് പറഞ്ഞു.

സ്‌മാർട്ട്‌ഫോണുകൾക്കപ്പുറമുള്ള 5ജിയുടെ ഒരു പ്രധാന വിൽപ്പന സാധ്യത കണക്റ്റഡ് കാറുകളായിരിക്കും. “അവർക്ക് (കാർ നിർമ്മാതാക്കൾ) പണം ലാഭിക്കേണ്ടതുണ്ട്. അവർ അത് കാര്യക്ഷമമായി ചെയ്യേണ്ടതിനാൽ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കേണ്ടാതായി വരും. ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ മുഴുവൻ മാതൃകയും ഉടമസ്ഥതയിൽനിന്നു സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ളതിലേക്ക് മാറുകയാണ്,” പ്രകാശ് വിശദീകരിച്ചു.”എല്ലാ ഒഇഎമ്മുകളും (ഒറിജിനൽ എക്യുപ്പ്മെന്റ് മാനുഫാക്ച്ർ) കാറുകൾ വിൽക്കുന്നതിനുള്ള വരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമല്ല, സേവന സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു.”

കണക്റ്റഡ് കാറുകൾ, ഉപയോഗത്തിൽ നിന്നും ധനസമ്പാദനത്തിൽ നിന്നും ഉടനടി നേട്ടങ്ങൾ ലഭിക്കുന്ന ഒരു ഇടം കൂടിയാണെന്ന് പ്രകാശ് പറഞ്ഞു. സിനിമകളോ സംഗീതമോ ഗെയിമിങ്ങോ ആകട്ടെ, ഉറപ്പായ ഓവർ-ദി-എയർ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളെക്കുറിച്ചോ കാറിൽ നൽകുന്ന വിനോദത്തെക്കുറിച്ചോ ചിന്തിക്കുക. “കാറുകൾ എക്‌സ്പീരിയൻസ് നോഡുകളായി മാറുകയും അത് വഴി ധനസമ്പാദനം നടക്കുകയും ചെയ്യും,” പ്രകാശ് പറഞ്ഞു.

അപ്‌ലോഡ് വേഗതയ്ക്കും വേഗതയേറിയ ഡൗൺലോഡ് ഡാറ്റയ്ക്കും അപ്പുറത്തേക്ക് സംഭാഷണങ്ങൾ നീങ്ങിയതായി വിദഗ്ധരും പറയുന്നു. പകരം, 5ജിയുടെ മൂല്യം എങ്ങനെ മുതലാക്കാം എന്നതിനെക്കുറിച്ചാണ് വ്യവസായം ചിന്തിക്കുന്നത്. പ്രകാശ് പറയുന്നതനുസരിച്ച്, 5ജി പല മേഖലകളെയും ഒരുമിച്ച് കൊണ്ടുവരികയും ശരിയായ സാങ്കേതിക വിദ്യയുടെയും നിർദ്ദേശങ്ങളുടെയും അഭാവം മൂലം മുൻപ് പരിഹരിക്കാൻ കഴിയാതിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംയുക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു. “ഇത് ഉപഭോക്താവിന് യഥാർത്ഥത്തിൽ പ്രയോജനപ്പെടുന്നതും വിപണനം ചെയ്യാവുന്നവയ്ക്ക് കാരണമാവുകയും ചെയ്യും”, പ്രത്യേകിച്ച് ഓട്ടോമൊബൈൽ വ്യവസായത്തിൽ, പ്രകാശ് പറയുന്നു.

ഇപ്പോൾ, ഒരു ഉപഭോക്തൃവിന്റെ വീക്ഷണത്തിൽ നിന്നാണ് 5ജിയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പണം ലഭിക്കുന്നത് ബിസിനസ്സ് (എന്റർപ്രൈസ്) മേഖലയായിരിക്കാം. ഇത് 5ജിയുടെ പ്രായോഗികതയെ യഥാർത്ഥ രീതിയിൽ അളക്കാനും നെറ്റ്‌വർക്കുകൾ വിപുലീകരിക്കാൻ പണം സമാഹരിക്കാനും സഹായിക്കും. “5ജിയുടെ ധനസമ്പാദനം ഉപഭോക്താക്കൾ മാത്രമല്ല, എന്റർപ്രൈസ് കൂടിയാണ്,” സെർവാൾ പറഞ്ഞു. 5ജിയുടെ എന്റർപ്രൈസ് ഉപയോഗ കേസുകൾ ഉൽപ്പാദനക്ഷമത പരിഹാരങ്ങൾ മുതൽ ഐടി പിന്തുണയും സുരക്ഷാ ഫീച്ചറുകളും പോലുള്ള വ്യത്യസ്ത കാര്യങ്ങൾ വരെയെത്താം.

എന്റർപ്രൈസസിനെ ദീർഘകാല പ്ലാനിന്റെ ഭാഗമായി കാണുമ്പോൾ, കുറഞ്ഞത് ഇപ്പോൾ എങ്കിലും 5ജിയുടെ ഭൂരിഭാഗവും നയിക്കുന്നത് ഉപഭോക്തൃ ബിസിനസ്സാണെന്ന് സെർവാൾ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ പണം സ്വരൂപിക്കാൻ എന്റർപ്രൈസ് വിഭാഗത്തിന് മികച്ച സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഇത് വിലനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ ഓപ്പറേറ്റർ യഥാർത്ഥത്തിൽ എങ്ങനെ വിപണിയ്ക്ക് പോകാൻ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു,” സെർവാൾ പറഞ്ഞു.

സ്വകാര്യ സംരംഭങ്ങളുടെ നവീകരണത്തിന് നെറ്റ്‌വർക്കിന്റെ നട്ടെല്ലായി 5ജി ഉപയോഗിക്കാനും അവസരമുണ്ട്. എന്നാൽ ഉപഭോക്തൃ ഉപയോഗത്തിന്റെ കാര്യത്തിൽ, പ്രതീക്ഷിച്ച വളർച്ച ലഭിക്കാൻ കൂടുതൽ സമയമെടുത്തേക്കാം. 5ജി സബ്‌സ്‌ക്രിപ്‌ഷൻ അപ്‌ഗ്രേഡുകളിൽ ഇപ്പോഴും പ്രധാന പങ്കുവഹിക്കുന്ന സ്‌മാർട്ട്‌ഫോൺ വിപണി മാന്ദ്യവും ട്രാഫിക്ക് വർദ്ധനകളും 5ജിയുടെ സാധ്യതകളെയും അതിന്റെ വ്യാപ്തിയെയും മന്ദഗതിയിലാക്കിയേക്കാം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Industry is looking at subscription services to monetise 5g