വാട്സ്ആപ്പിലെ നടുവിരൽ ഇമോജി തെല്ലൊന്നുമല്ല ഡൽഹിയിലെ അഭിഭാഷകൻ ഗുർമീത് സിംഗിനെ നൊമ്പരപ്പെടുത്തിയത്. ഇത് സംസ്കാരശൂന്യതയാണെന്ന് കാട്ടി അദ്ദേഹം വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

കേസ് കോടതിയിലേക്ക് നീങ്ങേണ്ടെങ്കിൽ 15 ദിവസത്തിനകം നടുവിരൽ ഇമോജി നീക്കം ചെയ്യണമെന്നാണ് ഗുർമീത് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354, 509 വകുപ്പുകളും ഇതിന് പുറമേ ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും അദ്ദേഹം ഉയർത്തിക്കാട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വാട്‌സ്ആപ്പ് എന്ന സ്വകാര്യ മെസഞ്ചർ ആപ്ലിക്കേഷന് ആറ് സംസ്‌കാര ഇമോജികൾ ഞങ്ങൾ-ഇന്ത്യൻ ‌എക്സ്‌പ്രസ്- നിർദ്ദേശിക്കുകയാണ്. ഇന്ത്യൻ എക്സ്‌പ്രസിന്റെ ശ്യാം കുമാറാണ് ഈ സംസ്‌കാര ഇമോജികൾ രൂപകൽപ്പന ചെയ്തത്.

1) പാദ നമസ്‌കാര ഇമോജി

അതിരാവിലെ അമ്മയ്ക്ക് സുപ്രഭാതം ആശംസിച്ച് മേസേജ് അയക്കുമ്പോൾ പാദം തൊട്ട് നമസ്കരിക്കുന്ന ഈ ഇമോജി ഉപയോഗിക്കാവുന്നതാണ്.

2) സഹോദരീ ശ്രദ്ധിക്കൂ ഇമോജി

താങ്കളുടെ സുഹൃത്ത് കഴിഞ്ഞ ദിവസം അത്യുത്സാഹത്തോടെ ഒപ്പം പോയ പയ്യൻ, ഇന്ന് മറ്റൊരു പെൺകുട്ടിയുമായി തിയേറ്ററിൽ പോകുന്നത് കണ്ടാൽ ഈ ഇമോജി ഉപയോഗിക്കാം. വിവരം നിങ്ങളുടെ സഹോദരീ സ്ഥാനത്തുള്ള യുവതിയ്ക്ക് എളുപ്പത്തിൽ മനസിലാവുകയും നിങ്ങളുടെ സംസ്കാരം സംരക്ഷിക്കപ്പെടുകയും ചെയ്യും.

3) ഗോമൂത്ര ഇമോജി

നിങ്ങൾ നിങ്ങളുടെ ആൺസുഹൃത്തുക്കൾക്കൊപ്പം ഒരു രാത്രിയാഘോഷത്തിന് പോവുന്നുവെന്നിരിക്കട്ടെ. സംസ്കാര വിരുദ്ധമായി ഒന്നും ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമില്ല എന്നുണ്ടെങ്കിൽ ഈ ഇമോജിയും നെറ്റ്ഫ്ലിക്സും നിങ്ങളെ സഹായിക്കും.

4) സസ്യാഹാരി ഇമോജി

നിങ്ങളുടെ സുഹൃത്തുക്കൾ മാംസാഹാരം ഓർഡർ ചെയ്തപ്പോൾ നിങ്ങൾ സസ്യാഹാരത്തിന് ഓർഡർ ചെയ്താൽ ഇതുപയോഗിക്കാം. സസ്യാഹാരിയായത് വഴി സംസ്കാരം സംരക്ഷിച്ചതിൽ നിങ്ങൾക്ക് സന്തോഷിക്കാം.

5) തമാശ പാടില്ല ഇമോജി

സംസ്കാരം സംരക്ഷിക്കാൻ തമാശ പാടില്ലെന്ന് അറിയിക്കാൻ ഈ ഇമോജി സഹായിക്കും.

6) ആർഷ ഭാരത സ്ത്രീ

സംസ്കാരം ഉൾക്കൊണ്ട് ജീവിക്കുന്ന ആർഷ ഭാരത സ്ത്രീയെ കുറിക്കാൻ ഈ ഇമോജി സഹായിക്കും.

വര. ശ്യാം കുമാര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ