ന്യൂഡൽഹി: ഇനി നിങ്ങളുടെ മൊബൈലിലൂടെ വാർത്തകൾ വായിക്കുക മാത്രമല്ല, കേൾക്കുകയും ചെയ്യാം. നിങ്ങൾക്ക് ചുറ്റും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാൻ നവീന ആശയവുമായി ഇന്ത്യൻ എക്‌സ്പ്രസിന്റെ നവീകരിച്ച ആപ് പുറത്തിറക്കി. പുതുക്കിയ മൊബൈൽ ആപിലൂടെ വാർത്തകൾ വായിക്കാനും കേൾക്കാനും സാധിക്കും.

ഇന്ത്യയിലെ രണ്ടാം സ്ഥാനത്തുളള ഇംഗ്ലീഷ് ‌വാർത്താ വെബ്‌സൈറ്റായ ഇന്ത്യൻ എക്‌സ്പ്രസ് അവതരിപ്പിക്കുന്ന ‘ടെക്‌സ്റ്റ് ടു സ്‌പീച്ച് ‘ ഫീച്ചറാണ് നവീകരിച്ച ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായാണ് ഇന്ത്യയിൽ ഇത്തരം ഒരു ഫീച്ചർ മൊബൈൽ ആപ്പിൽ ഒരു വാർത്താ വെബ്‌സൈറ്റ് നൽകുന്നത്.

ആപ് ഡൗൺലോഡ് ചെയ്യാം: //play.google.com/store/apps/details?id=com.indianexpress.android

ഡിജിറ്റൽ യുഗത്തിലേക്ക് കടന്ന ഇന്ത്യയുടെ പുതിയ ആവശ്യങ്ങൾക്കനുസരിച്ചാണ് ആപ് നവീകരിച്ചിരിക്കുന്നത്. നവീന ആശയങ്ങൾ പിന്തുടർന്ന് സാങ്കേതികവിദ്യയുടെ പുത്തൻ അനുഭവമാണ് വായനക്കാർക്ക് ആപ് സമ്മാനിക്കുക. വാർത്തകൾ കേൾക്കുന്നത് കൂടാതെ നിലവിലെ മാറുന്ന സാഹചര്യങ്ങൾക്കും സാങ്കേതികവിദ്യയ്‌ക്കും അനുസരിച്ചാണ് ആപ് നവീകരിച്ചിരിക്കുന്നത്.

ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് നിരന്തരം പുതുമ കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ സിഇഒ സന്ദീപ് അമർ പറഞ്ഞു. നിലവിൽ ലഭ്യമാകുന്ന ന്യൂസ് ആപ്പുകളിൽ ഏറ്റവും മികച്ച യൂസർ ഇന്റർഫേസ് ആയിരിക്കും നവീകരിച്ച ആപ്പിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തകൾ വായിക്കുന്നതോടൊപ്പം വായനക്കാർക്ക് കേൾക്കാൻ സാധിക്കുമ്പോൾ മികച്ച കേൾവി അനുഭവം കൂടി ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും സന്ദീപ് അമർ വ്യക്തമാക്കി.

ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ:

ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്‌സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്‌സ്പ്രസിനെ വേറിട്ട് നിർത്തുന്നത്. നിരന്തര അന്വേഷണത്തിലൂടെ ഏറ്റവും പെട്ടെന്ന് വാർത്തകൾ വായനക്കാരിൽ എത്തിക്കുന്നതാണ് ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മാധ്യമ സ്ഥാപനം എന്ന നിലയിലേക്ക് എത്തിക്കുന്നത്.

ഗ്രൂപ്പിന്റെ ആദ്യ ഓൺലൈൻ പോർട്ടലായ www.indianexpress.com പുതിയ വാർത്തകൾ നൽകുന്നതോടൊപ്പം രാഷ്ട്രീയം, സ്‌പോർട്‌സ്, ബിസിനസ്, ടെക്നോളജി, വിനോദം, ലൈഫ്സ്‌റ്റൈൽ എന്നിങ്ങനെ വിവിധ വാർത്തകളും അതിവേഗം വായനക്കാരിലേക്ക് എത്തിക്കുന്നു. മറാത്തി ഭാഷയിലെ സമാനതകളില്ലാത്ത മാധ്യമമായി www.loksatta.com മാറിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ രണ്ടാം സ്ഥാനത്തുളള​ ബിസിനസ്-സാമ്പത്തിക പോർട്ടലായ www.financialexpress.com വേറിട്ട് നിൽക്കുന്നതും അതിന്റെ ഉളളടക്കം കൊണ്ടാണ്.

ഇന്ത്യയിലെ ആദ്യ അഞ്ച് ഹിന്ദി പോർട്ടലുകളിൽ ഒന്നായി www.jansatta.com മാറിയത് വളരെ വേഗമായിരുന്നു. ഫാഷൻ, ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങിയ പുതിയ സംരംഭമാണ് www.inuth.com. ടെക്‌നോളജി വാർത്തകൾക്ക് മാത്രമായി തുടങ്ങിയ പ്രത്യേക വെബ്‌സൈറ്റ് www.techook.com പുത്തൻ ഗാഡ്‌ജെറ്റുകളും ഫീച്ചറുകളും പരിചയപ്പെടുത്തുന്നു. തെക്കേ ഇന്ത്യയിലെ ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമായി മലയാളത്തിൽ തുടങ്ങിയ പോർട്ടലാണ് www.iemalayalam.com.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ