Latest News

India vs England, World Cup 2019: ഇന്ത്യ – ഇംഗ്ലണ്ട് ലോകകപ്പ് മത്സരം നിങ്ങളുടെ മൊബൈൽ ഫോണിൽ ആസ്വദിക്കാം

ടിവിക്ക് പുറമെ മൊബൈൽ ഫോണിലും ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വീക്ഷിക്കുവാൻ സാധിക്കും

india vs pakistan rain,ഇന്ത്യ പാക്കിസ്ഥാന്‍ മഴ, manchester rain,മാഞ്ചസ്റ്റർ മഴ, manchester weather, മാഞ്ചസ്റ്റർ കാലാവസ്ഥ,manchester weather report, manchester weather today, manchester weather 16th june, india vs pakistan, india vs pakistan match weather forecast, weather, weather today, weather report manchester, ind vs pak world cup 2019, india vs pakistan world cup, india vs pakistan match, manchester weather on sunday

ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം ഞായറാഴ്ച നടക്കും. ടൂർണമെന്റിൽ അപരാജിത കുതിപ്പുമായി മുന്നേറുന്ന ഇന്ത്യയും സെമി സാധ്യതകൾ തുലാസിലേക്ക് നീങ്ങുന്ന ഇംഗ്ലണ്ടിന്റെയും മത്സരം ബെർമിങ് ഹാമിൽ ഉച്ചയ്ക്ക് മൂന്നിന് ആരംഭിക്കും. ഏറെ വാശിയേറിയ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരും. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിനാണ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം. ടിവിക്ക് പുറമെ മൊബൈൽ ഫോണിലും ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വീക്ഷിക്കുവാൻ സാധിക്കും.

മൊബൈൽ ഫോണിൽ ഹോട്സ്റ്റാറിലൂടെ നിങ്ങൾക്ക് മത്സരം കാണാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ ഫോണിൽ ഹോട്സ്റ്റാർ ഡൗൺലോഡ് ചെയ്യണം. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ഹോട്സ്റ്റാർ മൊബൈൽ ആപ്ലിക്കേൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആൻഡ്രോയ്ഡിനു പുറമെ ഐഒഎസ് ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭിക്കും.

എന്നാൽ ഹോട്സ്റ്റാറിലൂടെ ഫ്രീ ആയി നിങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കില്ല. ഹോട്സ്റ്റാർ പ്രീമിയം അക്കൗണ്ടോ, ഹോട്സ്റ്റാർ വിഐപി അക്കൗണ്ടോ മത്സരങ്ങൾ കാണാൻ ആവശ്യമാണ്. പ്രതിവർഷം 999 രൂപ അടച്ചാൽ നിങ്ങൾക്ക് ഹോട്സ്റ്റാർ പ്രീമിയം അക്കൗണ്ട് ലഭിക്കും. പ്രതിമാസം 199 രൂപയ്ക്കും ഇത് ലഭിക്കും. ഹോട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷന് പ്രതിവർഷം 365 രൂപയാണ് നിരക്ക്.

ലോകകപ്പ് മത്സരങ്ങൾ കാണാൻ ജിയോ ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് കമ്പനി. ജിയോ പ്രൈം മെംബർഷിപ്പ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾക്കായിരിക്കും മത്സരങ്ങൾ തത്സമയം വീക്ഷിക്കുവാൻ ജിയോ ആപ്പിലൂടെ സാധിക്കുക. ജിയോ ടി വി ആപ്പിലൂടെ ജിയോ ഫോണിലും ജിയോ ഫോൺ 2വിലും മത്സരങ്ങൾ കാണാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

എയർടെൽ ഉപഭോക്താക്കൾക്കും ജിയോടേതിന് സമാനമായ രീതിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ് സ്റ്റോറിൽ നിന്നും എയർടെൽ ടിവി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: India vs england icc cricket world cup match live score on mobile phone

Next Story
Airtel vs Jio vs Vodafone: മൂന്നു മാസം കാലാവധി ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾairtel, jio, vodafone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com