scorecardresearch

ഒക്ടോബര്‍ 29 ന് ഇന്ത്യയില്‍ ഭാഗീക ചന്ദ്രഗ്രഹണം ദൃശ്യമാകും; അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ അവസാനമായി ചന്ദ്രഗ്രഹണം ദൃശ്യമായത് എപ്പോഴാണ്?

ഇന്ത്യയില്‍ അവസാനമായി ചന്ദ്രഗ്രഹണം ദൃശ്യമായത് എപ്പോഴാണ്?

author-image
Tech Desk
New Update
MOON| INDIA|SCIENCE

ഒക്ടോബര്‍ 29 ന് ഇന്ത്യയില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും; അറിയേണ്ടതെല്ലാം

ശനിയാഴ്ചയും ഞായറാഴ്ചയും (ഒക്ടോബര്‍ 28-29) ഇടവിട്ടുള്ള രാത്രിയില്‍ സംഭവിക്കുന്ന ഒരു ഭാഗീക ചന്ദ്രഗ്രഹണം ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ദൃശ്യമാകും. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ചന്ദ്രന്‍ പെന്‍ബ്രയില്‍ പ്രവേശിക്കുമെങ്കിലും, ഞായറാഴ്ച പുലര്‍ച്ചയോടെ അംബ്രല്‍ ഘട്ടം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഗിക ചന്ദ്രഗ്രഹണത്തെക്കുറിച്ചുള്ള അഞ്ച് പ്രധാന കാര്യങ്ങള്‍ ഇതാ:

Advertisment

ഭാഗിക ഗ്രഹണത്തിന്റെ സമയം ?
ഗ്രഹണത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 19 മിനിറ്റ് ആയിരിക്കും. ഈ ഗ്രഹണത്തിന്റെ അംബ്രല്‍ ഘട്ടം ശനിയാഴ്ച 1.05 ന് ആരംഭിച്ച് 2.24 ന് അവസാനിക്കും.

ഭാഗിക ഗ്രഹണം എവിടെ ദൃശ്യമാകും?
ഭാഗിക ഗ്രഹണം ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ദൃശ്യമാകും. പടിഞ്ഞാറന്‍ പസഫിക് സമുദ്രം, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ തെക്കേ അമേരിക്ക, വടക്കുകിഴക്കന്‍ വടക്കേ അമേരിക്ക, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയിലും ഇത് ദൃശ്യമാകും.

എന്താണ് ഭാഗിക ചന്ദ്രഗ്രഹണം?
ഒരു പൗര്‍ണ്ണമി ദിനത്തില്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴും മൂന്ന് വസ്തുക്കളും വിന്യസിക്കുമ്പോഴും ചന്ദ്രഗ്രഹണം സംഭവിക്കുന്നു.
ചന്ദ്രന്‍ മുഴുവനായും ഭൂമിയുടെ നിഴലില്‍ വരുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്, അതേസമയം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയുടെ നിഴലില്‍ വരുമ്പോള്‍ മാത്രമേ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കൂ. ഭാഗിക ഗ്രഹണ സമയത്ത്, ഭൂമിയുടെ നിഴല്‍ സാധാരണയായി ചന്ദ്രന്റെ വശത്ത് വളരെ ഇരുണ്ടതായി കാണപ്പെടുന്നു. എന്നാല്‍ ഭൂമിയില്‍ നിന്ന് ആളുകള്‍ കാണുന്നത് സൂര്യനും ഭൂമിയും ചന്ദ്രനും എങ്ങനെ യോജിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Advertisment

അടുത്ത ചന്ദ്രഗ്രഹണം എപ്പോഴാണ്?
സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണമായി മാറാന്‍ പോകുന്ന അടുത്ത ചന്ദ്രഗ്രഹണം 2025 സെപ്റ്റംബര്‍ 7 ന് ഇന്ത്യയില്‍ നിന്ന് ദൃശ്യമാകും.

ഇന്ത്യയില്‍ അവസാനമായി ചന്ദ്രഗ്രഹണം ദൃശ്യമായത് എപ്പോഴാണ്?
ഇന്ത്യയില്‍ നിന്ന് അവസാനമായി ദൃശ്യമായ ചന്ദ്രഗ്രഹണം 2022 നവംബര്‍ 8 നായിരുന്നു. അത് പൂര്‍ണ ഗ്രഹണമായിരുന്നു.

Moon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: