ന്യൂഡല്‍ഹി: ഉപയോക്താക്കളെ കയ്യിലെടുക്കാന്‍ പുതിയ ഡാറ്റ പ്ലാനുമായി ഐഡി. 499 രൂപയുടെ പുതിയ പ്ലാനില്‍ 82 ദിവസത്തെ കാലാവധിയില്‍ 164 ജി.ബി ഡാറ്റയാണ് ഐഡിയ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. സൗജന്യമായി രാജ്യാന്തര റോമിംഗ് സൗകര്യത്തോടെയുള്ള അണ്‍ലിമറ്റഡ് കോളുകളും, ദിവസേന 100 എസ്എംഎസ്സുകളും ഇതിനോടോപ്പമുണ്ട്.

ദിവസവും രണ്ട് ജി.ബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ഐഡിയ നല്‍കുന്നത്. അതില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിച്ചാല്‍ 10 എം.ബിയ്ക്ക് നാല് പൈസ വീതം ഈടാക്കും. ദിവസേനയുള്ള മെസ്സേജ് പരിധി കഴിഞ്ഞാലും പിന്നീടുള്ള ഓരോ എസ്എംഎസ്സിനും പൈസ ഈടാക്കുന്നതാണ്. ലോക്കല്‍ എസ്എംഎസ്സിന് ഒരു രൂപ വെച്ചും, നാഷണല്‍ എസ്എംഎസ്സിന് 1.5 രൂപ വെച്ചുമാണ് കമ്പനി ഈടാക്കുന്നത്. വിവിധ മേഖലകളില്‍ ലഭ്യമാകുന്ന ഈ പ്ലാന്‍ ഐഡിയയുടെ അണ്‍ലിമിറ്റഡ് റീചാർജ് പോർട്ട്ഫോളിയോയുടെ ഭാഗമായി അവതരിപ്പിച്ചതാണ്.

ദിവസവും 250 മിനിറ്റ് സൗജന്യ കോളുകള്‍ ലഭ്യമാക്കുന്ന കമ്പനി പിന്നീടുള്ള ഓരോ കോളുകള്‍ക്കും സെക്കന്റിന് ഒരു പൈസ വെച്ച് ഈടാക്കും. ആഴ്ചയില്‍ 1000 മിനുട്ടാണ്‌ കോള്‍ പരിമിതി.

ഐഡിയയുടെ ഈ പ്ലാന്‍ എയര്‍ടെല്ലിന്‍റെ 499 യുടെ പ്ലാനിനെയും, ജിയോയുടെ 498 രൂപയുടെ പ്ലാനിനെയും വെല്ലുവിളിക്കുന്നതാണ്. എയര്‍ടെല്‍ 499 രൂപയ്ക്ക് ഐഡിയയുടെ അതെ രീതിയില്‍, 82 ദിവസത്തെ കാലാവധിയില്‍ 164 ജി.ബി ഡാറ്റയാണ് നല്‍കുന്നത്. പക്ഷേ ജിയോ 498 രൂപയ്ക്ക് 91 ദിവസത്തെ കാലാവധിയില്‍ 182 ജി.ബി ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ അണ്‍ലിമറ്റഡ് കോളുകള്‍, ദിവസേന 100 എസ്.എം.എസ്സുകള്‍, അതിനൊപ്പം സൗജന്യമായി ജിയോയുടെ ആപ്പുകളും ലഭിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ