ഐഡിയ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ

നിലവിൽ ആമസോൺ പ്രൈമിൽ വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയാണ് ഈടാക്കുന്നത്

Idea Idea Network Issue Idea Sim Idea Kerala

ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ടെലികോം രംഗത്തെ വമ്പന്മാരായ ഐഡിയ. ഐഡിയയുടെ നിർവാണ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷനാണ് കമ്പനി നൽകുന്നത്. ആമസോൺ പ്രൈ വീഡിയോകൾ കാണുന്നതിനും പാട്ട് കേൾക്കുന്നതിനും ആമസോണിന്റെ ഇ കോമേഴ്സ് സൈറ്റ് ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.

നിലവിൽ ആമസോൺ പ്രൈമിൽ വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയാണ് ഈടാക്കുന്നത്. 399 രൂപയുടെ ഐഡിയ നിർവാണ പോസ്റ്റ് പെയ്ഡ് റീച്ചാർജിലൂടെ ഉപഭോക്താക്കൾക്ക് ആമസോണിൽ ഇനി ഫ്രീ സബ്സ്ക്രിപ്ഷൻ ലഭിക്കും.

ഈ ഓഫർ ലഭിക്കുന്നതിന് വേണ്ടി ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഡിയ മൂവീസ് ആൻഡ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യണം. നിങ്ങളുടെ ഐഡിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക. പിന്നീട് ആപ്പിൽ കാണുന്ന ആമസോൺ ഓപർ ബാനറിൽ ക്ലിക്ക് ചെയ്ത് മെമ്പർഷിപ്പ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Idea offer amazone prime free subscription nirvana

Next Story
എയർടെൽ vs ജിയോ vs വോഡഫോൺ: 500 രൂപയിൽ താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകൾvodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com