സൗത്ത് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹുണ്ടായ്ക്ക് ഇന്ത്യയിൽ മേൽവിലാസം ഉണ്ടാക്കിയ വാഹനമാണ് ഹുണ്ടായ് സാൻട്രോ. ‘ഫാമിലി കാർ” ശ്രേണിയിൽ ഏകാധിപത്യം പുലർത്തിയ മാരുതി സുസുക്കിക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടായിരുന്നു 1998 സെപ്റ്റംബർ 23-ന് ഹുണ്ടായ് സാൻട്രോ വിപണിയിലിറങ്ങിയത്.
2014 ഡിസംബറിൽ വിപണിയിൽ നിന്നും പിൻവാങ്ങിയ സാൻട്രോയെ പുനരവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. AH2 എന്ന പേരിൽ ഇറക്കുന്ന സാൻട്രോക്ക് 1.1 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാകും കരുത്തേകുക. ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ, ഫാക്ടറി ഫിറ്റഡ് സിഎൻജി ഫ്യുവൽ ഓപ്ഷനിൽ പുതിയ സാൻട്രോ ലഭ്യമാകും.
ടോൾ ബോയ് ഡിസൈൻ നിലനിർത്തി പുറത്തിറക്കുന്ന സാൻട്രോ ഫാമിലി കാർ എന്ന സങ്കൽപ്പം മാറ്റിമറിക്കുമെന്നാണ് എച്ച്എംഐഎൽ സിഇഒ വൈ.കെ.കൂ പറയുന്നത്.
ഒക്ടോബർ 10 മുതൽ 22 വരെയാണ് ഓൺലൈൻ ബുക്കിങ്. 11,100 രൂപ ബുക്കിങ് നിരക്കിൽ 50,000 പേർക്ക് മാത്രമാണ് ആദ്യം ബുക്ക് ചെയ്യാൻ സാധിക്കുക.