വാവെയുടെ പി 30 പ്രോ സ്മാർട്ഫോൺ ഇന്ത്യയിലെത്തി. 71,990 രൂപയാണ് ഫോണിന്റെ വില. ഏപ്രിൽ 15 മുതൽ ആമസോൺ ഇന്ത്യ വഴി ഫോണിന്റെ വിൽപന തുടങ്ങും. ക്യാമറയിലെ സവിശേഷതയാണ് പി 30 പ്രോയെ മറ്റു ഫോണുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. പുറകിൽ നാലു ക്യാമറകളാണ് ഫോണിനുളളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.
ഫിംഗർപ്രിന്റ് സ്കാനറോടുകൂടിയ 6.47 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയാണ്. 8 ജിബിറാം 256 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ ഫോൺ ലഭ്യമാണ്. ഡ്യുവൽ എൻ പിയു കിരിൻ 980 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക.
Read: മടക്ക് ഫോണുമായി ആരാദ്യമെത്തും, ഹുവാവെ, സാംസങ്, ആപ്പിൾ
പി 30 ലൈറ്റും ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 6.15 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്‌പ്ലേ, കിറിൻ 710 പ്രൊസസർ, 4 ജിബി/6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 3340 എംഎച്ച് ബാറ്ററി 18W ചാർജിങ് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 4 ജിബി/128 ജിബി മോഡലിന് 22,990 രൂപയാണ് വില.