/indian-express-malayalam/media/media_files/uploads/2019/02/huewei.jpg)
ആപ്പിളിനും സാംസങ്ങിനുമൊപ്പം സ്മാർട്ഫോണുകളിൽ പുതുമ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് വാവേയും. സ്‌പെയിനിലെ ബാഴ്സലോണയിൽ നടന്ന പ്രത്യേക ചടങ്ങിൽ മടക്കാവുന്ന ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് വാവേ. ചൈനീസ് വമ്പന്മാരായ വാവേയുടെ ആദ്യ മടക്കാവുന്ന ഫോണാണ് മേറ്റ് X. ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ മടക്കാവുന്ന 5 ജി ഫോണാണ് മേറ്റ് എന്ന് കമ്പനി അവകാശപ്പെടുന്നു.
സാൻഫ്രാൻസിസ്കോയിൽ സാംസങ് ലോകത്തെ ആദ്യ മടക്കാവുന്ന ഫോൺ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് വാവേ മറുപടി നൽകിയിരിക്കുന്നത്. ഫീച്ചറുകളെക്കാളും മികച്ച ക്യാമറകളേക്കാളും മേറ്റ് X ചർച്ച ചെയ്യപ്പെടുന്നുതിനുള്ള കാരണം ഭാവിയുടെ ഫോൺ എന്ന നിലയ്ക്കാണ്.
രണ്ട് സ്ക്രീനുകളുള്ള മേറ്റ് X നിവർത്തിയാൽ എട്ട് ഇഞ്ച് വലുപ്പമുള്ള ടാബ്‌ലറ്റായും ഉപയോഗിക്കാം. എന്നാൽ വിലയുടെ കാര്യത്തിലും ഇതേ വലുപ്പം വാവേ മേറ്റ് Xന് ഉണ്ട്. 2600 ഡോളറാണ് വാവേ മേറ്റ് X ന്റെ വില, ഏകദേശം 1,84,000 ഇന്ത്യൻ രൂപ. സാംസങ്ങിലേത് പോലെ ഒഎൽഇഡി സ്ക്രീനാണ് വാവേ മേറ്റ് Xലും ഉപയോഗിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.