scorecardresearch
Latest News

ഹുവാവേ മേറ്റ് 20 പ്രോ ഇന്ത്യയിലെത്തി

69,990 രൂപയാണ് 6ജിബി 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില

ഹുവാവേ മേറ്റ് 20 പ്രോ ഇന്ത്യയിലെത്തി

മൊബൈൽ ഫോൺ ആരാധകർ ഏറെ കാത്തിരുന്ന ഹുവാവേ മേറ്റ് 20 പ്രോ ഇന്ത്യൻ വിപണിയിലെത്തി. ഹുവാവേയുടെ ഫ്ലാഗ്ഷിപ് ആൻഡ്രോയിഡ് സ്‌മാർട്ഫോണാണ് ഹുവാവേ മേറ്റ് 20 പ്രോ. ഫോണിന് 80,000 രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 69,990 രൂപയാണ് 6ജിബി 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില.

ആമസോൺ പ്രൈം മെംബേഴ്സിന് ഡിസംബർ മൂന്ന് മുതൽ ഹുവാവേ മേറ്റ് 20 പ്രോ ലഭ്യമായി തുടങ്ങും. മറ്റു ഉപഭോക്താക്കൾക്ക് ഡിസംബർ 4 മുതൽ മേറ്റ് 20 പ്രോ ലഭിക്കും. ഹുവാവേ മേറ്റ് 20 പ്രോവിനൊപ്പം ഷെഹനൈസർ പിഎക്‌സി 550 ഹെഡ്ഫോൺ ലഭിക്കും. ​ഈ പാക്കേജിന് 71,990 രൂപയാണ് ആമസോണിൽ വില.

ഓഫ്‌ലൈനായും മേറ്റ് 20 പ്രോ ലഭിക്കും. ക്രോമാ സ്റ്റോറിലൂടെ ഡിസംബർ 10 മുതൽ മേറ്റ് 20 പ്രോ വിൽക്കും. വോഡഫോൺ, ഐഡിയ എന്നിവ മേറ്റ് 20 പ്രോ ഉപഭോക്താക്കൾക്കായി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട് . 499 രൂപയ്‌ക്ക് മുകളിലുള്ള പോസ്റ്റ്പെയ്ഡ് പദ്ധതിക്ക് 20% വിലക്കിഴിവ് നൽകും

മൂന്ന് പിൻക്യാമറകൾ, 7എൻഎം കിരിൻ 980 പ്രൊസസ്സർ, 5ജി, 6.39 ഇഞ്ച് ഒഎൽഇഡി, 2കെ ഡിസ്‌പ്ലെ, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഹുവാവേ മേറ്റ് പ്രോവിന്റെ സ്പെസിഫിക്കേഷൻസ്.

പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ ലൈക്ക കമ്പനിയുടെ ട്രിപ്പിൾ ക്യാമറയാണ് മേറ്റ് 20 പ്രോവിന്. 40എംപി 27എംഎം വൈഡ് ആംഗിൾ ലെൻസ്, 20എംപി 16എംഎൺ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 8എംപി 3എക്സ് 80എംഎം ലെൻസ് എന്നിങ്ങിനെയാണ് മേറ്റ് 20 പ്രോവിന്റെ പിൻ ക്യാമറകൾ. 24എംപി മുൻ ക്യാമറയാണ് മേറ്റ് 20 പ്രോവിലുളളത്.

കിരിൻ 980 പ്രൊസസ്സർ, 6ജിബി റാം 128ജിബി സ്റ്റോറേജ്, നാനോ എസ്‌ഡി കാർഡ്, 4200എംഎഎച്ച് ബാറ്ററി, 40വാട്ട് സൂപ്പർ ചാർജർ, വൈയർലെസ്സ് ചാർജിങ് പാഡ് എന്നിവയാണ് മേറ്റ് പ്രോവിനുള്ളത്.

ഇഎംയുഐ 9, ആൻഡ്രോയിഡ് 9.0 പൈയാണ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ. എമറാൾഡ് ഗ്രീൻ, മിഡ്നൈറ്റ് ബ്ലൂ, ട്യുലൈറ്റ് പിങ്ക്, ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Huawei mate 20 pro price in india features