സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഹുവാവേ മേറ്റ് 20 പ്രോ നവംബർ 27ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസി ആയ ഐഎഎൻഎസ് ആണ് ഹുവാവേ മേറ്റ് 20 പ്രോ ഇന്ത്യയിലെത്തുന്ന തീയ്യതി പുറത്തുവിട്ടത്.

കഴിഞ്ഞ മാസം ലണ്ടനിൽ നടന്ന ചടങ്ങിൽ ഹുവാവേ മേറ്റ് 20, മേറ്റ് 20 എക്‌സ്, മേറ്റ് 20 ആർഎസ്, എന്നിവ അവതരിപ്പിച്ചിരുന്നു. ഇതിൽ ഹുവാവേ മേറ്റ് 20 പ്രോ മാത്രമേ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുള്ളു. ആമസോൺ എക്‌സ്ക്ലൂസിവ് ആയിട്ടാണ് ഹുവാവേ മേറ്റ് 20 പ്രോ വിൽക്കുന്നത്.

കമ്പനി അഭിമാനത്തോടെ പുറത്തിറക്കുന്ന ഉൽപ്പന്നമാണ് ഹുവാവേ മേറ്റ് 20 പ്രോ. ആപ്പിൾ ഐഫോൺ എക്‌സ്എസ് മാക്സ്, സാംസങ്ങ് ഗാലക്സി നോട്ട് 9 എന്നിവരോടൊപ്പമാണ് ഹുവാവേ മേറ്റ് 20 പ്രോ മത്സരിക്കുന്നത്. 1,049 യുറോ ആണ് ലണ്ടനിലെ വില(ഏകദേശം 89,310 രുപ). ഇന്ത്യയിൽ 80,000 രൂപയോളം വിലയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് പിൻക്യാമറകൾ, 7എൻഎം കിരിൻ 980 പ്രൊസസ്സർ, 5ജി ,6.39 ഇഞ്ച് ഒഎൽഇഡി, 2കെ ഡിസ്പ്ളെ, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഹുവാവേ മേറ്റ് പ്രോവിന്റെ സ്പെസിഫിക്കേഷൻസ്.

പ്രശ്‌സ്ത ക്യാമറ നിർമ്മാതാക്കളായ ലൈക്ക കമ്പനിയുടെ ട്രിപ്പിൾ ക്യാമറയാണ് മേറ്റ് 20 പ്രോവിന്. 40എംപി 27എംഎം വൈഡ് ആംഗിൾ ലെൻസ് . 20എംപി 16എംഎൺ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 8എംപി 3എക്സ് 80എംഎം ലെൻസ് എന്നിങ്ങിനെയാണ് മേറ്റ് 20 പ്രോവിന്റെ പിൻ ക്യാമറകൾ .24എംപി മുൻ ക്യാമറയാണ് മേറ്റ് 20 പ്രോവിന്റെ.

കിരിൻ 980 പ്രൊസസ്സർ, 6ജിബി റാം 128ജിബി സ്റ്റോറേജ്. നാനോ എസ്‌ഡി കാർഡ്. 4200എംഎഎച് ബാറ്ററി. 40വാട്ട് സൂപ്പർ ചാർജർ, വൈയർലെസ്സ് ചാർജിങ്ങ് പാഡ് എന്നിവാണ് മേറ്റ് പ്രോവിനുള്ളത്.

ഐഫോൺ എക്സ്എസിന്റേത് പോലെ മേറ്റ് പ്രോവിന് 3ഡി ഇൻഫ്രാ റെഡ് ഫെയ്‌സ് ഡിറ്റക്ഷനും ഉണ്ട്. ഇഎംയുഐ9 ,ആൻഡ്രോയിഡ് 9.0 പൈയാണ് ഒപ്പറേറ്റിങ്ങ് സോഫ്റ്റ്‌വെയർ. എമറാൾഡ് ഗ്രീൻ, മിഡ്നൈറ്റ് ബ്ലൂ,ട്യുലൈറ്റ് പിങ്ക്, ഗോൾഡ് ,ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ