/indian-express-malayalam/media/media_files/uploads/2023/09/UPI-ATM.jpg)
Photo: Express Image
പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ മനുഷ്യരെ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാങ്കുകളില്‍ പോയി ക്യു നിന്നും കാത്തിരുന്നും കൈകളിലേക്ക് പണമെത്തുന്ന കാലമൊക്കെ നമ്മള്‍ എന്നെ പിന്നിട്ടു. ഇന്ന് വിരല്‍തുമ്പില്‍ തന്നെയാണ് എല്ലാം. അങ്ങനെ യുപിഐ എടിഎമ്മുകളും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. യുപിഐ എടിഎമ്മിലൂടെ എങ്ങനെ പണം പിന്‍വലിക്കാമെന്ന് പരിശോധിക്കാം.
ഇന്‍ഫ്ലുവെന്‍സറായ രവിസുതഞ്ജനി കുമാർ പങ്കിട്ട ഒരു വീഡിയോയാണ് യുപിഐ എടിഎമ്മിലൂടെ എങ്ങനെ പണം പിന്‍വലിക്കാമെന്ന് വ്യക്തമാക്കുന്നത്. സാധാരണ എടിഎമ്മിനോട് സമാനമാണ് യുപിഐ എടിഎമ്മും. ടച്ച പാനലുള്ള വലിയ സ്ക്രീന്‍ തന്നെയാണ് എടിഎമ്മിന് നല്‍കിയിരിക്കുന്നത്.
ആദ്യം സ്ക്രീനില്‍ കാണുന്ന UPI Cardless Cash എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. പിന്നാലെ എത്തുന്ന വിന്‍ഡോയില്‍ എത്ര രൂപയാണ് പിന്‍വലിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാം. 100, 500, 1000, 2000, 5000 എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളാണ് സ്ക്രീനില്‍ വരുന്നത്.
നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ട തുക തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനാണ് ആവശ്യപ്പെടുക. ഇതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്ലിക്കേഷന്‍ തുറന്നതിന് ശേഷം എടിഎം സ്ക്രീനിലുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക.
ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫോണില്‍ തിരഞ്ഞെടുക്കുക. Confirm to withdraw cash എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ യുപിഐ പിന്‍ നമ്പറും നല്‍കുക. എടിഎം സ്ക്രീനില്‍ We are processing your transaction എന്ന് കാണാനാകും. സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ തന്നെ പണവും നിങ്ങള്‍ക്ക് ലഭ്യമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.