scorecardresearch

ഗഗൻയാൻ പരീക്ഷണ പറക്കൽ ലൈവ് എവിടെ കാണാം?

ഒക്ടോബർ 21 ശനിയാഴ്ച  രാവിലെ 7.30നാണ്  ഗഗൻയാൻ പരീക്ഷണ പറക്കൽ

ഒക്ടോബർ 21 ശനിയാഴ്ച  രാവിലെ 7.30നാണ്  ഗഗൻയാൻ പരീക്ഷണ പറക്കൽ

author-image
Tech Desk
New Update
gaganyaan test flight live | where to watch gaganyaan test flight live | TV D1 | TV D1 test flight

ഒറ്റ വികാസ് എഞ്ചിൻ മാത്രമുള്ള സിംഗിൾ-സ്റ്റേജ് വാഹനമാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്

 ഗഗൻയാൻ പരീക്ഷണ പറക്കൽ ഒക്ടോബർ 21 ശനിയാഴ്ച  രാവിലെ 7.30ന് നടത്താനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) തീരുമാനിച്ചിരിക്കുന്നത്. ഗഗൻയാൻ ക്രൂ മോഡ്യൂൾ 17 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച് മിഡ്-ഫ്ലയിറ്റ് ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് പദ്ധതി.          

പരീക്ഷണ പറക്കൽ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്താനാണ് ഐഎസ്ആർഒ തീരുമാനിച്ചിരിക്കുന്നത്. ഐഎസ്ആർഒ വെബ്സൈറ്റ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗഗൻയാൻ പരീക്ഷണ പറക്കൽ ലൈവായി കാണാം. കൂടാതെ ഡിഡി നാഷണൽ ചാനലിലും തത്സമയം കാണാം.

Advertisment

ടിവി-ഡി1 പരീക്ഷണ പറക്കലിൽ, ക്രൂ മോഡ്യൂളിന്റെ അൺപ്രഷറൈസ്ഡ് വെർഷൻ വഹിക്കുന്നത് സിങ്കിൾ-സ്റ്റേജ് പ്രൊപ്പലന്റ്-ബേസ്ഡ് റോക്കറ്റാണ്. ബംഗാൾ ഉൾക്കടലിൽ പൊട്ടിത്തകരുന്ന ക്രൂ മോഡ്യൂൾ വീണ്ടെടുക്കാൻ നേവിയും സ്പേസ് ഏജൻസികളും പരിശീലനം നടത്തും.

ചന്ദ്രയാൻ 3ന്റെ വിജയത്തോടെ ഇന്ത്യയും ചന്ദ്രനിൽ കാലുകുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയുമാണ് മറ്റു രാജ്യങ്ങൾ. ഈ മൂന്ന് രാജ്യങ്ങൾ മാത്രമാണ് സ്വന്തം ബഹിരാകാശ പേടകം വിക്ഷേപിച്ചിട്ടുള്ളത്.

ഗഗൻയാനിലൂടെ ഇന്ത്യക്കും ഈ നേട്ടം കൈവരിക്കാനാണ്  ഐഎസ്ആർഒ  ശ്രമിക്കുന്നത്. എല്ലാം കൃത്യമായി നടത്താൻ സാധിച്ചാൽ മനുഷ്യരെ കയറ്റി സ്പേസ് ക്രാഫ്റ്റ് 3 ദിവസത്തേക്ക് 400 കിലോ മീറ്റർ ഒർബിറ്റിലേക്കെത്തിച്ചശേഷം തിരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറക്കി ഇന്ത്യയുടെ ഹ്യൂമൻ സ്പേസ്‌ഫ്ളൈറ്റ് കഴിവ് തെളിയിക്കാനാണ് പദ്ധതി. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻറെ ദൗത്യം.

Advertisment

ടിവി-ഡി1 ഫ്ലൈറ്റ് മിഷൻ ടെസ്റ്റ്  യഥാർത്ഥ മിഷനുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളിൽ ഒന്നു മാത്രമാണ്. ഒറ്റ വികാസ് എഞ്ചിൻ മാത്രമുള്ള സിംഗിൾ-സ്റ്റേജ് വാഹനമാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ യഥാർത്ഥ മിഷന് ഉപയേഗിക്കുന്നത് ചന്ദ്രയാൻ 3ൽ ഉപയോഗിച്ച അതേ LVM3 (ലോഞ്ച് വെഹിക്കിൾ മാർക്ക്-3) ആണ്.

Technology Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: