Latest News

സ്മാർട്ട്ഫോൺ ഇല്ലാതെ വാട്സ്ആപ്പ് വെബ് എങ്ങനെ ഉപയോഗിക്കാം?

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ കണക്റ്റ് ചെയ്യാതെ തന്നെ അക്കൗണ്ട് ലിങ്ക് ചെയ്‌ത മറ്റു ഡിവൈസുകൾ ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും

Covid-19 Vaccine Certificate in WhatsApp, How To Download Covid-19 Vaccine Certificate in WhatsApp, Vaccine Certificate in WhatsApp, Vaccine Certificate Download, How To Download Covid-19 Vaccine Certificate, Download Covid-19 Vaccine Certificate, How To Download Vaccine Certificate, Download Vaccine Certificate, How To Download Vaccine Certificate in WhatsApp, WhatsApp, Vaccine Certificate, Covid-19 Vaccine Certificate, Covid-19 Vaccine, Covid Vaccine, Covid-19, Covid, Vaccine, വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ്, വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ, കോവിഡ് വാക്സിൻ സർട്ടിഫിക്കിറ്റ് വാട്സ്ആപ്പിൽ, MyGov, MyGov Corona Helpdesk, MyGov Covid Helpdesk, Corona Helpdesk, Covid Helpdesk, MyGov Helpdesk, കോവിഡ് ഹെൽപ് ഡെസ്ക്, കൊറോണ ഹെൽപ് ഡെസ്ക്,malayalam news, ie malayalam

വാട്ട്‌സ്ആപ്പിന്റെ വെബ്, ഡെസ്‌ക്‌ടോപ്പ്, പോർട്ടൽ എന്നിവയുടെ പുതിയ പതിപ്പിലേക്ക് ഉപയോക്താക്കൾക്ക് നേരത്തേ ആക്‌സസ് നൽകുന്ന മൾട്ടി-ഡിവൈസ് ബീറ്റ പ്രോഗ്രാം വാട്സ്ആപ്പ് നിലവിൽ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ കണക്റ്റ് ചെയ്യാതെ തന്നെ അക്കൗണ്ട് ലിങ്ക് ചെയ്‌ത മറ്റു ഡിവൈസുകൾ ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും.

ബ്രൗസറുകളും മറ്റ് ഡിവൈസുകളും ഉൾപ്പടെ ഒരാൾക്ക് നാല് ഉപകരണങ്ങൾ വരെ അവരുടെ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ കഴിയും. ഈ ഫീച്ചർ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സപ്പോർട്ട് ചെയ്യുന്നതാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്, അതായത് നിങ്ങളുടെ എല്ലാ വ്യക്തിഗത സന്ദേശങ്ങളും മീഡിയയും കോളുകളും സ്വകാര്യമായി തന്നെ ഇരിക്കും.

പ്രധാന ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും നിങ്ങൾക്ക് വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ്, പോർട്ടൽ എന്നിവ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഗുണം. എന്നാൽ, പ്രധാന ഡിവൈസുമായി 14 ദിവസത്തിലധികം ഇത് കണക്ട് ചെയ്യാതെ ഇരിക്കുകയാണെങ്കിൽ, ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ തനിയെ ലോഗ് ഔട്ട് ചെയ്യപ്പെടും.

How to use WhatsApp Web without your smartphone – നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഇല്ലാതെ വാട്ട്‌സ്ആപ്പ് വെബ് എങ്ങനെ ഉപയോഗിക്കാം

നേരത്തെ നിങ്ങളുടെ ഫോൺ വെബ്, ഡെസ്‌ക്‌ടോപ്പ് അല്ലെങ്കിൽ പോർട്ടലിലേക്ക് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് ഇതിനു സാധിക്കുക എന്നത് ശ്രദ്ധിക്കണ്ടതാണ്, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്മാർട്ട്‌ഫോൺ കണക്റ്റുചെയ്യാതെ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും. അത് എങ്ങനെ ചെയ്യാമെന്നത് താഴെ പറയുന്നു.

സ്റ്റെപ് 1: നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിൽ സ്ഥിതിചെയ്യുന്ന മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക.

സ്റ്റെപ് 2: “ലിങ്ക്ഡ് ഡിവൈസസ്” എന്നതിൽ ടാപ്പ് ചെയ്‌തതിന് ശേഷം “മൾട്ടി-ഡിവൈസ് ബീറ്റ” എന്നതിൽ വീണ്ടും ടാപ്പ് ചെയ്യുക. ഫീച്ചറിന്റെ പരിമിതികളും മറ്റ് കാര്യങ്ങളും വിശദീകരിക്കുന്ന അപ്പോൾ കാണാൻ കഴിയും.

സ്റ്റെപ് 3: ഇപ്പോൾ, “ജോയിൻ ബീറ്റ” ബട്ടണിൽ ടാപ്പുചെയ്‌ത് “കണ്ടിന്യു” ബട്ടണിൽ അമർത്തുക. അതിനുശേഷം, ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ വാട്ട്‌സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാൻ കഴിയും.

Also Read: വാട്സ്ആപ്പ്: ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിൽ മാറ്റം വരുന്നതായി റിപ്പോർട്ട്

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ ഈ മൾട്ടി-മീഡിയ ഫീച്ചർ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിലവിൽ ഇത് സപ്പോർട്ട് ചെയ്യാത്ത ചില ഫീച്ചറുകൾ ഉണ്ട്. പ്രധാന ഡിവൈസ് ഐഫോൺ ആണെങ്കിൽ, മറ്റു ഉപകാരണങ്ങളിലൂടെ ചാറ്റുകൾ മായ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്‌താൽ ഈ ഫീച്ചർ പ്രവർത്തിക്കില്ലെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

വാട്ട്‌സ്ആപ്പിന്റെ വളരെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ഈ ഫീച്ചർ ലഭിക്കില്ല. ടാബ്ലറ്റുകളുടെ കാര്യത്തിലും ഇതുതന്നെയാണ്.

തത്സമയ ലൊക്കേഷൻ മറ്റു ഡിവൈസിൽ കാണാൻ കഴിയില്ലെന്ന് വാട്സ്ആപ്പ് പറഞ്ഞിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വെബിൽ നിന്നുള്ള ലിങ്ക് പ്രിവ്യൂകളുള്ള സന്ദേശങ്ങൾ മൾട്ടി-ഡിവൈസ് ബീറ്റ ഫീച്ചറിൽ സപ്പോർട്ട് ചെയ്യില്ല.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: How to use whatsapp web without your smartphone

Next Story
ടെക് ലോകത്തെ പുതിയ മാറ്റങ്ങളറിയാൻ ഇന്ത്യൻ എക്‌സ്പ്രസിന്റെ ടെക്ഹൂക്.കോംtechook, technology
The moderation of comments is automated and not cleared manually by malayalam.indianexpress.com