എല്ലാ സോഷ്യല്‍ മീഡിയകളുടെയും സന്ദേശമയയ്ക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകളുടെയും അവിഭാജ്യ ഘടകമാണു സ്റ്റാറ്റസ് അല്ലെങ്കില്‍ സ്റ്റോറികള്‍. ഇത ഉപയോക്താക്കളെ അവരുടെ ദിവസത്തെ നിമിഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അനുവദിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഇവ അപ്രത്യക്ഷമാകും. ഫൊട്ടോകള്‍, വീഡിയോകള്‍, ജിഫുകള്‍, ടെക്സ്റ്റ് എന്നിവയും മറ്റും വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഉള്‍പ്പെടുത്താം.
സമീപകാല അപ്ഡേറ്റിലൂടെ സ്റ്റാറ്റസ് അനുഭവം മെച്ചപ്പെടുത്തിയിരിക്കുകയാണു വാട്‌സ്ആപ്പ്. വോയ്സ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനും ഒരു സ്റ്റാറ്റസിനോട് പ്രതികരിക്കാനും പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ സാധ്യതകളുണ്ട്. അവ എങ്ങനെ ഉപയോഗിക്കാമെന്നത് നമുക്കു പരിശോധിക്കാം.
പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍ എങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാം?
നിങ്ങള്‍ പങ്കുവയ്ക്കുന്ന എല്ലാ സ്റ്റാറ്റസും നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകള്‍ക്കും അനുയോജ്യമായിരിക്കമെന്നില്ല. അതിനാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആര്‍ക്കൊക്കെ എന്തൊക്കെ കാണാനാകുമെന്നു കോണ്‍ഫിഗര്‍ ചെയ്യാന്‍ വാട്‌സ്ആപ്പ് നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. പ്രൈവറ്റ് ഓഡിയന്‍ സെലക്ടര്‍ ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:
- സ്റ്റാറ്റസ് പാനലില്‍ പോയി താഴെ വലതുവശത്തുള്ള ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടണുകള്‍ അമര്‍ത്തി ഒരു പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം
- പോസ്റ്റ് ചെയ്യേണ്ടതു തിരഞ്ഞെടുക്കുമ്പോള്‍, താഴെ ഇടതുവശത്ത് ഒരു പുതിയ ഫ്‌ളോട്ടിങ് ബട്ടണ്‍ കാണാം.
- ആ വിന്‍യോ തുറന്നാല്‍ തുറക്കുന്ന ‘മൈ കോണ്‍ടാക്റ്റ്‌സ്’, ‘മൈ കോണ്‍ടാക്റ്റ്‌സ ഐക്‌സെപ്റ്റ്’, ‘ഓണ്‍ലി ഷെയര്‍ വിത്ത്’ എന്നീ ഓപ്ഷനുകളില്‍ ആവശ്യമായതു തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഏറ്റവും പുതിയ ഓന്‍ഡിയന്‍സ് തിരഞ്ഞെടുപ്പ് സേവ് ചെയ്യപ്പെടുകയും നിങ്ങളുടെ സ്റ്റാറ്റസിനുള്ള ഡിഫോള്‍ട്ടായി ഉപയോഗിക്കുകയും ചെയ്യും.
വോയ്സ് സ്റ്റാറ്റസ് എങ്ങനെ റെക്കോര്‍ഡ് ചെയ്യാം?
ഫൊട്ടോകള്‍, വീഡിയോകള്‍, ജിഫുകള്‍, ടെക്സ്റ്റ് എന്നിവയ്ക്കൊപ്പം വോയ്സ് കുറിപ്പുകളും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ വാട്സ്ആപ്പില്‍ സൗകര്യമുണ്ട്. അനുവദിക്കുന്നു. വോയ്‌സ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:
- സ്റ്റാറ്റസ് തിരഞ്ഞെടുക്കുക
- വലതുഭാഗത്ത് താഴെയുള്ള അകത്തുള്ള പെന്‍സില്‍ ഐക്കണ്‍ ഉപയോഗിച്ച് ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടണ്‍ അമര്‍ത്തുക
- ഇവിടെ, താഴെ വലതുഭാഗത്തായി മൈക്രോഫോണ്‍ ഐക്കണ്‍ നിങ്ങള്‍ക്കു കാണാം
- അതില്‍ ടാപ്പ് ചെയ്ത് പിടിച്ച് ശബ്ദം റെക്കോര്‍ഡ് ചെയ്യുക. റെക്കോര്‍ഡിങ് 30 സെക്കന്‍ഡില്‍ കവിയാന്‍ പാടില്ല
- റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, താഴെ വലതുവശത്തുള്ള സെന്‍ഡ് ഐക്കണ്‍ അമര്‍ത്തുക.

സ്റ്റാറ്റസ് പ്രതികരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാം?
സ്റ്റാറ്റസുകളോട് പ്രതികരിക്കാനും ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറി പ്രതികരണങ്ങള്‍ക്കു സമാനമായി പ്രവര്‍ത്തിക്കാനുമുള്ള എളുപ്പ മാര്‍ഗമാണു സ്റ്റാറ്റസ് പ്രതികരണങ്ങള്‍ നല്‍കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനു നിങ്ങള്‍ ചെയ്യേണ്ടത്:
- നിങ്ങള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാറ്റസ് തുറക്കുക
- എട്ട് ഇമോജികള്‍ കാണാനായി മുകളിലേക്ക് സൈ്വപ്പ് ചെയ്യുക
- നേരിട്ടുള്ള സന്ദേശമായി പെട്ടന്ന് പ്രതികരണം അയയ്ക്കാന്‍ ഇവയിലൊന്നില്‍ ടാപ്പ് ചെയ്യുക
ഈ സവിശേഷതകളെല്ലാം ഉടനടി ലഭ്യമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കുക. അവ നിലവില്‍ നിങ്ങള്‍ക്കു ദൃശ്യമാകുന്നില്ലെങ്കില്‍, ‘വരും ആഴ്ചകളില്‍’ ലഭിക്കും.