/indian-express-malayalam/media/media_files/XWFBCmZJYnGOH5CNqeWV.jpg)
ഗൂഗിൾ മാപ്പിൽ ലൈവ് ലൊക്കേഷൻ എങ്ങനെ ഷെയർ ചെയ്യാം? (എക്സ്‌പ്സ് ചിത്രം)
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ സഹായിക്കുന്ന ഗൂഗിളിന്റെ ജനപ്രിയ ആപ്പാണ് ഗൂഗിൾ മാപ്പ്. അടുത്തിടെ ടെക്ക് ഭീമൻ അവരുടെ ഏറ്റവും പുതിയ ഫീച്ചറായ, ലൈവ് ലൊക്കേഷൻ ഷെയറിങ്ങ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. മെസേജിംഗ് പ്ലറ്റ്ഫോമായ വാട്സ്ആപ്പിലും ടെലഗ്രാമിലും നിലവിൽ ലഭ്യമാകുന്ന​ ജനപ്രിയ ഫീച്ചറാണ് ഗൂഗിൾ മാപ്പിലും എത്തുന്നത്.
ഗൂഗിൾ മാപ്പിലെ തത്സമയ ലൊക്കേഷൻ ഷെയറിങ്ങ് ഫീച്ചർ, നിങ്ങളുടെ ലൊക്കേഷൻ ആരുമായി പങ്കിടണമെന്നും എത്ര നേരം ക്രമീകരിക്കണമെന്നും തീരുമാനിക്കാൻ ഉപയോക്താക്കളെ അനുവധിക്കുന്നു. കൂടാതെ, നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലെവൽ, ചാർജിങ്ങ് സ്റ്റാറ്റസ് തുടങ്ങിയ ചില അധിക വിവരങ്ങളും ആപ്പ് പങ്കിടുന്നു. നിങ്ങൾ എവിടെയെങ്കിലും മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുകയാണെങ്കിൽ ലക്ഷ്യ സ്ഥാനത്തെത്താനുള്ള സമയവും ഇപ്പോൾ ഗൂഗിൾ മാപ്പ് ലഭ്യമാക്കുന്നു.
ഗൂഗിൾ മാപ്പിൽ ലൈവ് ലൊക്കേഷൻ എങ്ങനെ ഷെയർ ചെയ്യാം?
- ഫോണിൽ ഗൂഗിൾ മാപ്പ് തുറന്ന് സ്ക്രീനിന് മുകളിൽ വലതുവശത്ത് ദൃശ്യമാകുന്ന പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
- ഇപ്പോൾ, 'Location Sharing' ടാപ്പ് ചെയ്ത്, ദൃശ്യമാകുന്ന സ്ക്രീനിൽ, 'Share Location' ബട്ടൺ അമർത്തുക.
- ഇത് നിങ്ങളെ മറ്റൊരു വിൻഡോയിൽ എത്തിക്കുന്നു. ഇവിടെ നിങ്ങൾക്ക് ആവശ്യമുള്ള സമയത്തേക്ക് ലൈവ് ലൊക്കേഷൻ ലിങ്കിലൂടെ ഷെയർ ചെയ്യാൻ സാധിക്കുന്നു.
ആപ്പിൽ മാത്രം ലൊക്കേഷൻ പങ്കിടാൻ കഴിയുന്ന വാട്ട്‌സ്ആപ്പിൽ നിന്നും ടെലിഗ്രാമിൽ നിന്നും വ്യത്യസ്തമായി, മറ്റ് ആപ്പുകളിലേക്കും ലൊക്കേഷൻ പങ്കിടാൻ ഗൂഗിൾ മാപ്പ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു. മാത്രമല്ല, 'ലൊക്കേഷൻ ഹിസ്റ്ററി' ഓഫായിരിക്കുമ്പോഴും ലൈവ് ലൊക്കേഷൻ ഷെയറിങ്ങ് ഫീച്ചർ പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫീച്ചർ ലഭ്യമാകില്ലെന്നാണ് ഗൂഗിൾ പറയുന്നത്. കൂടാതെ ഫീച്ചർ ഗൂഗിൾ വർക്ക് സ്പേസ് ഡൊമെയ്‌ൻ അക്കൗണ്ടുകളിലും ഗൂഗിൾ മാപ്സ് ഗോ-യിലും ലഭ്യമാകില്ല.
Check out More Technology News Here
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം' സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് 'ഓൺ' ആക്കിയാൽ മതി
- 'സീക്രട്ട് കോഡ്' ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ 'ഹൈഡ്' ചെയ്യാം?
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.