എല്ലാ ദിവസവും നിങ്ങൾ കയ്യിൽ കൊണ്ടുനടക്കുന്ന ഫോൺ നിങ്ങളുടെ ലൊക്കേഷൻ ഡേറ്റ ആക്‌സസ് ചെയ്യുന്നുണ്ട്. നിങ്ങൾ എവിടെയാണെന്നും മുമ്പ് എവിടെയായിരുന്നുവെന്നും അതിൽ കൃത്യമായി അറിയുകയും ചെയ്യും. നിങ്ങളുടെ ഫോണിൽ നിന്ന് ഈ ഡേറ്റ ആക്‌സസ് ചെയ്യുന്ന നിരവധി തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉണ്ടെന്നതാണ് മറ്റൊരു കാര്യം. അത് നിങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അതിനും ചില വഴികളുണ്ട്. നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിൽ നിന്ന് ആപ്പുകളെ തടയേണ്ടത് എങ്ങനെയെന്ന് കാണാം.
ആദ്യം ഏതൊക്കെ ആപ്പുകൾക്കാണ് ലൊക്കേഷൻ ഡേറ്റ ആക്‌സസ് ഉള്ളതെന്നും ഏതൊക്കെ ആപ്പുകൾക്കാണ് ആവശ്യമെന്നും കണ്ടെത്തുക
നിങ്ങളുടെ ലൊക്കേഷൻ ഡേറ്റയിലേക്കുള്ള ആപ്പുകളുടെ ആക്‌സസ് തടയാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ലൊക്കേഷൻ ഡേറ്റയിലേക്ക് യഥാർത്ഥത്തിൽ ഏതൊക്കെ ആപ്പുകൾക്ക് ആക്‌സസ് ഉണ്ടെന്ന് ഒരു ഓഡിറ്റ് നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം, ഈ ആപ്പുകളിൽ ഏതിനൊക്കെയാണ് നിങ്ങളുടെ ലൊക്കേഷൻഡേറ്റ ആവശ്യമുള്ളതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ഗൂഗിൾ മാപ് ലൊക്കേഷൻ ഡേറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പാണ്. അതിന് ലൊക്കേഷൻ ഡേറ്റ നിർബന്ധമാണ്. ലെക്കേഷൻ ഡേറ്റ ഉപയോഗിക്കുന്ന ചില ആപ്പുകൾ ഇതാ.
സോഷ്യൽ മീഡിയ ആപ്പുകൾ: നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്ന ഏറ്റവും കുപ്രസിദ്ധമായ ചില ആപ്പുകളാണ് ഇവ, മിക്ക സോഷ്യൽ മീഡിയ ആപ്പുകൾക്കും ലൊക്കേഷൻ ഡേറ്റ അനാവശ്യമാണ്. ഈ ആപ്പുകൾ നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ, അവ വെട്ടിക്കുറയ്ക്കുന്നത് നല്ലതാണ്.
റൈഡ്‌ഷെയറിംഗ് ആപ്പുകൾ: യൂബർ, ഓല പോലുള്ള റൈഡ്‌ഷെയറിംഗ് ആപ്പുകൾക്ക് നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യേണ്ടതുണ്ട്, അതുവഴി ഡ്രൈവർമാർക്ക് എവിടെയാണ് വരേണ്ടതെന്ന് അറിയാൻ കഴിയും. എന്നാൽ അതേസമയം, നിങ്ങൾ ഒരു റൈഡ് ബുക്ക് ചെയ്തിട്ടില്ലെങ്കിൽപ്പോലും അവർ അത് നിരന്തരം ട്രാക്ക് ചെയ്തേക്കാം. പൂർണ്ണമായി പ്രവർത്തനരഹിതമാക്കാതെ ഈ ആപ്പുകളുടെ ലൊക്കേഷൻ ട്രാക്കിംഗ് ഓഫാക്കാൻ സാധാരണയായി ഒരു നല്ല മാർഗമില്ല.
സ്ട്രീമിംഗ് ആപ്പുകൾ: നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിംഗ് ആപ്പുകൾ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യും, ലൊക്കേഷൻ അനുസരിച്ചുള്ള ഉള്ളടക്കങ്ങൾ നൽകാനാണ് ഇത്.
ഇത് ഒരു തരത്തിലും നിങ്ങളുടെ ഉപയോക്തൃ ഡേറ്റ ട്രാക്ക് ചെയ്യുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ ഒരു സമ്പൂർണ ലിസ്റ്റല്ല, കൂടാതെ ഉപയോക്തൃ ലൊക്കേഷൻ ഡേറ്റ ശേഖരിക്കുന്ന നിരവധി വ്യത്യസ്ത ആപ്പ് വിഭാഗങ്ങളും ഉണ്ട്. എന്നാൽ ഈ ആപ്പുകൾ എന്താണെന്നും അവ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നും തീരുമാനിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിൽ നിന്ന് അവയെ നിങ്ങൾക്ക് നിയന്ത്രിക്കാനാവും.
ആൻഡ്രോയിഡിൽ നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ആപ്പുകളെ എങ്ങനെ നിയന്ത്രിക്കാം
നിങ്ങൾക്ക് വേണമെങ്കിൽ, എല്ലാ ആപ്പുകൾക്കുമുള്ള ലൊക്കേഷൻ ആക്‌സസ് ഓഫാക്കാം, അങ്ങനെ ചെയ്താൽ അവയിൽ പലതും പൂർണമായും പ്രവർത്തിക്കാതെ ആവുകയോ മറ്റും ചെയ്യാം. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ആപ്പുകളെ എങ്ങനെ നിയന്ത്രിക്കാമെന്ന് ഇതാ.
- സെറ്റിങ്സിലേക്ക് പോകുക
- “ആപ്‌സ് ആൻഡ് നോട്ടിഫിക്കേഷൻസ്(Apps and notifications)” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- “ആപ്പ് പെർമിഷൻ ” എന്നതിൽ ക്ലിക്ക് ചെയ്യുക
- “ലൊക്കേഷൻ” ഓപ്ഷൻ കാണുന്നതുവരെ താഴേക്ക് സ്ക്രോൾ ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക
ഈ സമയത്ത്, നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ഉള്ള എല്ലാ ആപ്പുകളും നിങ്ങൾക്ക് കാണാനാവും, അവ സാധാരണയായി നാല് വിഭാഗങ്ങളായി പെടും: നിങ്ങളുടെ ലൊക്കേഷൻ എല്ലായ്‌പ്പോഴും ആക്‌സസ് ചെയ്യാൻ അനുവദിച്ചിരിക്കുന്നവ, ഉപയോഗിക്കുമ്പോൾ ആക്‌സസ് ചെയ്യാൻ അനുവദിച്ചിരിക്കുന്നവ, അനുമതി ചോദിച്ചതിന് ശേഷം മാത്രമേ അനുവദിക്കുന്നവ, എന്നിങ്ങനെ. ഓരോ ആപ്പിനും ആവശ്യമുള്ളതനുസരിച്ച് നിങ്ങൾക്ക് ആക്സസ് നൽകാം. ഫോണുകൾക്ക് അനുസരിച്ച് ഈ സ്റ്റെപ്പുകളിൽ ചെറിയ മാറ്റം ഉണ്ടായേക്കാം.
നിങ്ങളുടെ ലൊക്കേഷൻ ഡാറ്റ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഐഓഎസിലെ ആപ്പുകളെ എങ്ങനെ നിയന്ത്രിക്കാം
ഐഓഎസിലും സമാന പ്രക്രിയയാണ്നിങ്ങളുടെ ഐഫോണിലെ സെറ്റിംഗ്സ് > പ്രൈവസി > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോകുക, അവിടെ നിങ്ങൾക്ക് ലൊക്കേഷൻ സേവനം പൂർണ്ണമായും ഓഫാക്കി മാറ്റാനോ ആപ്പുകൾ തിരഞ്ഞെടുത്ത് ഓഫാക്കാനോ കഴിയും.
Also Read: WhatsApp: നിങ്ങള്‍ വാട്ട്സ്ആപ്പില്‍ ഓണ്‍ലൈനുള്ളത് ഒരു കുഞ്ഞുപോലും അറിയില്ല; പുതിയ സവിശേഷത