scorecardresearch

Clubhouse: നിങ്ങള്‍ ക്ലബ്ഹൗസില്‍ ഉണ്ടോ? ഓപ്പണ്‍, ക്ലോസ്ഡ് റൂമുകള്‍ എങ്ങനെ തുടങ്ങാമെന്ന് നോക്കാം

നിലവില്‍ ഒരു കോടിയിലധികം പേരാണ് ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ക്ലബ്ഹൗസ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്

Clubhouse: നിങ്ങള്‍ ക്ലബ്ഹൗസില്‍ ഉണ്ടോ? ഓപ്പണ്‍, ക്ലോസ്ഡ് റൂമുകള്‍ എങ്ങനെ തുടങ്ങാമെന്ന് നോക്കാം

How to start Open and Closed Rooms in Clubhouse Application: ക്ലബ്ഹൗസ് ഒരു ലൈവ് ഓഡിയോ പ്ലാറ്റ്ഫോമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ച് ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ ആദ്യം ഐ.ഒ.എസില്‍ മാത്രമായിരുന്നെങ്കിലും പിന്നീട് ആന്‍ഡ്രോയിഡിലും ലഭ്യമായി. നിലവില്‍ ഒരു കോടിയിലധികം പേരാണ് ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ക്ലബ്ഹൗസ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

ക്ലബ്ഹൗസില്‍ റൂം എന്നാണ് ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പുകളെ വിശേഷിപ്പിക്കുന്നത്. ഓപ്പണ്‍ റൂമില്‍ ഏത് ഉപയോക്താക്കള്‍ക്കും പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ ക്ലോസ്ഡ് റൂമില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ക്ലബ് ഹൗസില്‍ ഓപ്പണ്‍ റൂമുകളും, ക്ലോസ്ഡ് റൂമുകളും ആരംഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ക്ലബ്ഹൗസില്‍ ഓപ്പണ്‍ റൂം തുടങ്ങത് എങ്ങനെ

  • ക്ലബ് ഹൗസ് ആപ്ലിക്കേഷന്‍ തുറക്കുക.
  • ആപ്ലിക്കേഷന്റെ ഹോം പേജിലുള്ള സ്റ്റാര്‍ട്ട് എ റൂം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • സബ് മെനുവിലെ സോഷ്യല്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയവും ഇവിടെ ചേര്‍ക്കാവുന്നതാണ്.
  • ലെറ്റ്സ് ഗോ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • + ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സുഹൃത്തുക്കളേയും മറ്റ് ഉപയോക്താക്കളേയും ചര്‍ച്ചയില്‍ ചേര്‍ക്കാവുന്നതാണ്.

ശ്രദ്ധിക്കുക. സോഷ്യല്‍ റൂമും, ഓപ്പണ്‍ റൂമും തുടങ്ങാനുന്നതിന് ഒരു രീതി മാത്രമാണ് ഉള്ളത്. എന്നാല്‍ ഓപ്പണ്‍ റൂമില്‍ ആര്‍ക്കും പ്രവേശിക്കാം, സോഷ്യല്‍ റൂമില്‍ നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രമേ സാധിക്കു.

ക്ലബ്ഹൗസില്‍ ക്ലോസ്ഡ് റൂം തുടങ്ങത് എങ്ങനെ

  • ക്ലബ് ഹൗസ് ആപ്ലിക്കേഷന്‍ തുറക്കുക.
  • ആപ്ലിക്കേഷന്റെ ഹോം പേജിലുള്ള സ്റ്റാര്‍ട്ട് എ റൂം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • സബ് മെനുവിലെ ക്ലോസ്ഡ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയവും ഇവിടെ ചേര്‍ക്കാവുന്നതാണ്.
  • ചൂസ് പീപ്പള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. റൂമിലേക്ക് നിങ്ങള്‍ക്ക് താത്പര്യമുള്ളവരെ ചേര്‍ക്കാവുന്നതാണ്.
  • ലെറ്റ്സ് ഗോ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • + ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സുഹൃത്തുക്കളേയും മറ്റ് ഉപയോക്താക്കളേയും ചര്‍ച്ചയില്‍ ചേര്‍ക്കാവുന്നതാണ്.

നിങ്ങളുടെ ക്ലബുകള്‍ക്കായി എങ്ങനെ റൂം തുറക്കാം

  • ക്ലബ് ഹൗസ് ആപ്ലിക്കേഷന്‍ തുറക്കുക.
  • ആപ്ലിക്കേഷന്റെ ഹോം പേജിലുള്ള സ്റ്റാര്‍ട്ട് എ റൂം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • സബ് മെനുവില്‍ ക്ലബ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയവും ഇവിടെ ചേര്‍ക്കാവുന്നതാണ്.
  • ലെറ്റ്സ് ഗോ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ വിസിറ്റേഴ്സിനെ ചേര്‍ക്കാനും, ലിങ്ക് ഷെയര്‍ ചെയ്യാനും സാധിക്കും.
  • + ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സുഹൃത്തുക്കളേയും മറ്റ് ഉപയോക്താക്കളേയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാവുന്നതാണ്.

റൂമില്‍ ഉള്ളപ്പോഴും നിങ്ങള്‍ മറ്റുള്ളവരെ സ്വാഗതം ചെയ്യാനും, ചര്‍ച്ചയിലേക്കുള്ള ലിങ്ക് ഷെയര്‍ ചെയ്യാനും സാധിക്കും. വലത് വശത്ത് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകള്‍ സെലക്ട് ചെയ്യുക. ഷെയര്‍ റൂം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഹോസ്റ്റ് ഓപ്ഷന്‍ ഉപയോഗിച്ച് ലിങ്കോ, റൂമോ നിങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്നതാണ്.

Also Read: WhatsApp: വാട്സ്ആപ്പിലെ ഡിലീറ്റഡ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട്; അറിയാം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: How to start open and closed rooms in clubhouse application