/indian-express-malayalam/media/media_files/uploads/2020/08/whatsapp-new-features.jpg)
WhatsApp: How to set custom wallpaper in individual chats: വാട്ട്‌സ്ആപ്പ് മെസെഞ്ചർ അപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റിൽ ചില പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നുണ്ട്. ഇതിൽ വാട്സ്ആപ്പ് ചാറ്റിന്റെ വാൾപേപ്പറുകളുമായി ബന്ധപ്പെട്ട മെച്ചപ്പെടുത്തലുകളും ഉൾപ്പെടുന്നു. ഈ അപ്‌ഡേറ്റ് ഇപ്പോൾ മിക്ക ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ലഭ്യമായിട്ടുണ്ടാവും, ഇല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോൽ നിന്നോ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം.
വാട്ട്‌സ്ആപ്പിലെ ചാറ്റ് വാൾപേപ്പറുകളുമായി ബന്ധപ്പെട്ട് നാല് മാറ്റങ്ങളാണ് പുതിയ അപ്ഡേറ്റിൽ. ഓരോ ചാറ്റിനും വ്യത്യസ്ത വാൾപേപ്പറുകൾ ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യമാണ് ഇതിലൊന്ന്. ഒപ്പം അധിക ഡൂഡിൽ വാൾപേപ്പറുകൾ, അപ്‌ഡേറ്റുചെയ്‌ത വാൾപേപ്പർ ഗാലറി, ലൈറ്റ്, ഡാർക്ക് മോഡ് ക്രമീകരണങ്ങൾക്കായി പ്രത്യേക വാൾപേപ്പറുകൾ സജ്ജമാക്കാനുള്ള കഴിവ് എന്നിവയും പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഓരോ വ്യക്തിഗത ചാറ്റിനും പ്രത്യേകം ചാറ്റ് വാൾപേപ്പർ ക്രമീകരിക്കാൻ പുതിയ ഫീച്ചറിലൂടെ കഴിയും. ചാറ്റ് ഏതാണെന്ന് പെട്ടെന്ന് തിരിച്ചറിയുന്നതിനും ചാറ്റ് മാറി മെസേജ് അയക്കുന്ന സാഹചര്യം ഒഴിവാക്കാനും ഓരോ ചാറ്റിനും പ്രത്യേകം വാൾപേപ്പർ ഉപയോഗിക്കുന്നതിലൂടെ സാധിക്കുംമെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു.
Read More: വാട്സ്ആപ്പ് നിബന്ധനകളിൽ വലിയ മാറ്റം; അംഗീകരിച്ചില്ലെങ്കിൽ പുറത്തുപോവേണ്ടി വരും
വാൾപേപ്പറുകൾ ഇപ്പോൾ ലൈറ്റ്, ഡാർക്ക് തീം ക്രമീകരണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കും. അതിലൂടെ നിങ്ങളുടെ ഫോണിലെ തീം ക്രമീകരണങ്ങൾ മാറുമ്പോൾ, വാൾപേപ്പറും അതിനനുസരിച്ച് മാറും.ആൻഡ്രോയ്ഡ്, അല്ലെങ്കിൽ ഐഒഎസിലെ ഒരു വ്യക്തിഗത ചാറ്റിൽലേക്ക് മാത്രമായി ഒരു പ്രത്യേക വാൾപേപ്പർ ക്രമീകരിക്കുന്നതെങ്ങിനെയെന്ന് നോക്കാം.
How to set a custom WhatsApp wallpaper on iPhone or Android
നിങ്ങളുടെ ഉപകരണത്തിൽ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാളുചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ, ആപ്പ് സ്റ്റോറിൽ നിന്ന് അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യുക.
- ഏത് ചാറ്റിന്റെ വാൾ പേപ്പറാണോ മാറ്റേണ്ടത്, ആ ചാറ്റ് തുറക്കുക. ചാറ്റിലെ കോൺടാക്ട് നെയിമിൽ ക്ലിക്ക് ചെയ്ത് അവരുടെ കോൺടാക്ട് ഇൻഫോ ലഭ്യമാക്കുക.
- വാൾപേപ്പർ ആൻഡ് സൗണ്ട് എന്നതിൽ ടാപ്പുചെയ്യുക.
- ന്യൂ വാൾപേപ്പർ എന്നതിൽ ടാപ്പുചെയ്യുക.
- നിങ്ങൾക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പിൽ നിന്നുള്ള ഏറ്റവും പുതിയ സ്റ്റോക്ക് വാൾപേപ്പറുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. വാൾപേപ്പർ ആർക്കൈവിൽ ടാപ്പുചെയ്താൽ ലഭ്യമായ പഴയ വാൾപേപ്പറുകളിൽ നിന്നും ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
- നിങ്ങളുടെ ഫോൺ ഗാലറിയിൽ നിന്ന് ഒരു ചിത്രം വാൾപേപ്പറായി നിങ്ങൾക്ക് തിരഞ്ഞെടുക്കാനും കഴിയും.
- നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വാൾപേപ്പർ തിരഞ്ഞെടുത്ത ശേഷം, വാൾപേപ്പർ പ്രിവ്യൂ ചെയ്യുന്നതിന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പുചെയ്യുക
- സെറ്റ് എന്നതിൽ ടാപ്പുചെയ്ത് ബ്രൈറ്റ് നെസ് ക്രമീകരിച്ച് പുതിയ വാൾപേപ്പർ സെറ്റ് ചെയ്യാം.
Read More: WhatsApp in 2020: Every new feature announced- വാട്സ്ആപ്പിലെ പുതിയ പ്രധാന ഫീച്ചറുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us