scorecardresearch

Latest News

എയര്‍ടെല്‍, വിഐ, ജിയോ; നിങ്ങളുടെ ഫോണ്‍ നമ്പറില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്യാം?

വിഐ, എയര്‍ടെല്‍, ജിയൊ തുടങ്ങിയ സിം ഉപയോഗിക്കുന്ന ഫോണുകളില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ ലഭ്യമാക്കമെന്ന് പരിശോധിക്കാം

Vodafone, Jio, Airtel

ഒരുകാലത്ത് കോളര്‍ ട്യൂണ്‍ ലഭ്യമാകണമെങ്കില്‍ അതിനായി പ്രത്യേക ഓഫര്‍ തന്നെ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് സൗജന്യമായാണ് പല ടെലിക്കോം കമ്പനികളും ഇത് വാഗ്ദാനം ചെയ്യുന്നത്. വിഐ, എയര്‍ടെല്‍, ജിയൊ തുടങ്ങിയ സിം ഉപയോഗിക്കുന്ന ഫോണുകളില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ ലഭ്യമാക്കമെന്ന് പരിശോധിക്കാം.

എയര്‍ടെല്‍

എയര്‍ടെല്‍ ഉപയോക്താക്കള്‍ വിങ്ക് മ്യൂസിക് (Wynk Music) എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ശേഷം അപ്ലിക്കേഷനില്‍ ഹലൊ ട്യൂണ്‍സ് Hello Tunes എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. കോളര്‍ ട്യൂണിന് എയര്‍ടല്‍ നല്‍കിയിരിക്കുന്ന വിശേഷണമാണ് ഹലൊ ട്യൂണ്‍സ്.

സെര്‍ച്ച് ഓപ്ഷനില്‍ കൂടെ നിങ്ങള്‍ക്ക് ഇഷ്മുള്ള പാട്ട് കോളര്‍ ട്യൂണാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്. എയര്‍ടലിന് നല്‍കാന്‍ സാധിക്കുന്ന പാട്ടുകള്‍ മാത്രമെ ലഭ്യമാവുകയുള്ളു. 30 ദിവസത്തെ കാലാവധിക്ക് ശേഷം വീണ്ടും ഇത് പുതുക്കേണ്ടതാണ്. അല്ലാത്ത പക്ഷം സേവനം നഷ്ടമാകും.

ജിയൊ

മൈ ജിയോ ആപ്ലിക്കേഷനിലൂടെ ജിയോ ഉപയോക്താക്കള്‍ക്ക് കോളര്‍ ട്യൂണ്‍ സേവനം ലഭ്യമാക്കാം. ആപ്ലിക്കേഷനിലെ മ്യൂസിക് (Music) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ ജിയൊ ട്യൂണ്‍സ് (JioTunes) എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്ക്രീനിന് മുകളില്‍ സെര്‍ച്ച് ബാര്‍ (Search) ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഷ്മുള്ള ഗാനം തിരഞ്ഞെടുക്കാം. ഗാനം സെലക്ട് ചെയ്തതിന് ശേഷം സെറ്റ് ജിയൊ ട്യൂണ്‍ (Set Jio Tune) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ സേവനം ലഭ്യമാകും.

വൊഡഫോണ്‍ ഐഡിയ – വിഐ

വിഐ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് കോളര്‍ ട്യൂണ്‍ സേവനം ലഭ്യമാക്കാം. ഹംഗാമ മ്യൂസിക്ക് വഴിയാണ് സേവനം ഉപയോക്താക്കളിലേക്ക് എത്തുന്നത്. വിഐയില്‍ സേവനം സൗജന്യമല്ല. 49 രൂപയുടെ ഓഫര്‍ ചെയ്യേണ്ടതായി വരും.

വിഐ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് മ്യൂസിക് ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം വരുന്ന വിന്‍ഡോയുടെ താഴെയായുള്ള സെര്‍ച്ച് ഓപ്ഷന്‍ വഴി നിങ്ങള്‍ക്ക് ഇഷ്മുള്ള ഗാനം തിരഞ്ഞെടുക്കുക. ഇതിന് ശേഷം സെറ്റ് കോളര്‍ ട്യൂണ്‍ സെലക്ട് ചെയ്ത് സവിശേഷ ലഭ്യമാക്കാം.

Also Read: ഇനി ഇവർ രണ്ടും ഒന്ന്; ഗൂഗിൾ മീറ്റും ഡ്യുവോയും വീഡിയോ കോളിങ്ങിനുള്ള ഒറ്റ ആപ്പാകും

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: How to set caller tunes easily on your number