ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെലിഗ്രാം വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് ഫ്രാഗ്മെന്റ് എന്ന പ്ലാറ്റ്ഫോമില്‍ യൂസര്‍ നെയിം വാങ്ങാനും വില്‍ക്കാനും ഉടന്‍ കഴിയുമെന്ന് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ് അടുത്തിടെ അറിയിച്ചിരുന്നു. വാട്ട്സ്ആപ്പ്, സിഗ്‌നല്‍ പോലുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ടെലിഗ്രാമിന് ഉപയോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്ന നിരവധി സവിശേഷതകള്‍ ഉണ്ട്. ജോലിയുടെ ഭാഗമായോ വ്യക്തിപരമായോ അല്ലെങ്കില്‍ ബിസിനസ്സ് പരമായോ ടെലിഗ്രാം ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഫീച്ചര്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെട്ടേക്കാം. ടെലഗ്രാമില്‍ ബില്‍റ്റ്-ഇന്‍ ഷെഡ്യൂള്‍ സന്ദേശ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം.
ടെലിഗ്രാമില്‍ സന്ദേശങ്ങള്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം
- സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് വളരെ എളുപ്പമാണ്. ടെലിഗ്രാം തുറന്ന് നിങ്ങള്‍ക്ക് സന്ദേശം അയയ്ക്കേണ്ട ഗ്രൂപ്പ് അല്ലെങ്കില്‍ വ്യക്തിഗത ചാറ്റ് തുറക്കുക.
- നിങ്ങള്‍ക്ക് അയയ്ക്കേണ്ട സന്ദേശം ടൈപ്പ് ചെയ്യുക, സ്‌ക്രീനിന്റെ ചുവടെ വലതുവശത്തുള്ള സെന്‍ഡ് എന്ന ഐക്കണില്‍ ക്ലിക്കുചെയ്യുന്നതിന് പകരം, ദീര്‍ഘനേരം ടാപ്പ് ചെയ്യുക, നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കാണാം.
- ‘ഷെഡ്യൂള്‍ മെസേജ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക, അടുത്ത 30 മിനിറ്റിലോ രണ്ട് മണിക്കൂറിലോ എട്ട് മണിക്കൂറിലോ സന്ദേശങ്ങള്‍ അയയ്ക്കാവുന്ന പ്രീസെറ്റുകള്‍ ടെലിഗ്രാം കാണിക്കും.
- നിങ്ങള്‍ക്ക് ആവശ്യാനുസൃതമുള്ള സമയത്തിലോ തീയതിയിലോ സന്ദേശം അയയ്ക്കണമെങ്കില്‍, ഓപ്ഷന്‍ തിരഞ്ഞെടുക്കുക, ഇതിലൂടെ നിങ്ങള്‍ സന്ദേശം ഷെഡ്യൂള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയത്തിനൊപ്പം തീയതിയും തിരഞ്ഞെടുക്കാം
- നീല ബട്ടണില്‍ ടാപ്പുചെയ്യുക, ഷെഡ്യൂള്‍ ചെയ്ത സമയത്ത് സന്ദേശം എത്തും