New Update
/indian-express-malayalam/media/media_files/uploads/2023/07/WhatsApp.jpeg)
നിങ്ങളുടെ വാട്‌സ്ആപ്പ് നമ്പര്‍ രഹസ്യമാക്കണോ? പുതിയ അപ്‌ഡേറ്റ് പരീക്ഷണ ഘട്ടത്തില്‍ ?
വാട്ട്സ്ആപ്പിലൂടെ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ക്ലാരിറ്റി കുറയുന്നുവെന്ന പരാതി ഇല്ലാത്തവര്‍ ആരുമുണ്ടാകില്ല. ഡോക്യുമെന്റായി ചിത്രങ്ങള്‍ കൈമാറിയാണ് പലരും ഈ പോരായ്മയെ മറികടക്കുന്നത്. എന്നാല്‍ പുതിയ അപ്ഡേറ്റോടെ ഈ പ്രശ്നം പരിഹരിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഇനി മുതല്‍ എച്ച് ഡി റെസൊലൂഷനില്‍ ചിത്രങ്ങള്‍ അയക്കാനാകും, വൈകാതെ വീഡിയോകള്‍ക്കും ഈ സവിശേഷത ലഭ്യമാകും.
എങ്ങനെ വാട്ട്സ്ആപ്പിലൂടെ എച്ച് ഡി റെസൊലൂഷനില്‍ ചിത്രങ്ങള്‍ അയക്കാം?
ഇതിനായി നിങ്ങള്‍ ആദ്യം വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യണം.
Advertisment
- വാട്ട്സ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ചിത്രം അയക്കേണ്ട വ്യക്തിയുടെ ചാറ്റ് തുറക്കുക. ശേഷം അറ്റാച്ച്മെന്റ് ഐക്കണില്‍ (പേപ്പര്‍ ക്ലിപ്പ്) ക്ലിക്ക് ചെയ്യുക. ശേഷം അയക്കേണ്ട ചിത്രം തിരഞ്ഞെടുക്കുക.
- ശേഷം വരുന്ന വിന്‍ഡോയില്‍ മുകളിലായി എച്ച് ഡി (HD) ബട്ടണുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുക.
- ക്ലിക്ക് ചെയ്യുമ്പോള്‍ സ്റ്റാന്‍ഡാര്‍ഡ് ക്വാളിറ്റി (Standard Quality) ആയിരിക്കും സെലക്ടായി കിടക്കുന്നത്. അതിനര്‍ത്ഥം ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലാരിറ്റിയിലായിരിക്കില്ല എന്നാണ്.
- എച്ച് ഡി ക്വാളിറ്റിയില്‍ ചിത്രം അയക്കുന്നതിനായി എച്ച് ഡി ക്വാളിറ്റി (HD Quality) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ശേഷം സെന്‍ഡ് (Send) ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.