/indian-express-malayalam/media/media_files/uploads/2019/08/whatsapp.jpg)
സാധ്യതകളുടെ ലോകമാണ് ഡിജിറ്റൽ രംഗം. അതുകൊണ്ട് തന്നെ വാട്സാപ്പ് പോലെയുള്ള മെസേജിങ് പ്ലാറ്റ്ഫോമുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യക്തിവിവരങ്ങളും സ്വകാര്യതയും എത്രത്തോളും സുരക്ഷിതമാണ് എന്ന ചോദ്യവും അത് സംബന്ധിച്ച ചർച്ചകളും ധാരളമായി നടന്നിട്ടുള്ളതാണ്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ എൻഡ് ടൂ എൻഡ് എൻക്രിപ്റ്റഡ് സവിശേഷത അടുത്തിടെ ചോർന്ന വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യപ്പെടുന്നുണ്ട്. വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ചോരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായേക്കും.
എൻഡ് ടൂ എൻഡ് എൻക്രിപ്ഷനിലൂടെ സന്ദേശം അയക്കുന്ന ആൾക്കും അത് ലഭിക്കുന്ന ആൾക്കും മാത്രമാണ് അത് വായിക്കാൻ സാധിക്കുക. ഇടയിൽ മറ്റാർക്കും ഇടപ്പെടാൻ സാധിക്കില്ല. ഇതേ അവകാശവാദമാണ് അടുത്തിടെ സ്വകാര്യത ചോർന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സംഭവത്തിലും വാട്സാപ്പ് ഉയർത്തികാണിക്കുന്നത്. അതേസമയം ഗൂഗിൾ ബാക്ക്അപ്പിലും ഐക്ലൗഡിലുമുള്ള വാട്സാപ്പ് ബാക്ക്അപ്പ് ചാറ്റുകൾ എൻഡ് ടൂ എൻഡ് എൻക്രിപ്റ്റഡ് അല്ലായെന്നും കമ്പനി വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെ ഇത്തരത്തിൽ രേഖകളും സ്വകാര്യ ചാറ്റുകളും നഷ്ടമായേക്കാം. എന്നിരുന്നാലും, ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവിന് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അവ ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും ഉറപ്പാക്കാൻ ഒരു വഴിയുണ്ട്. ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാം. എല്ലാ ദിവസവും, എല്ലാ ആഴ്‌ചയും അല്ലെങ്കിൽ എല്ലാ മാസവും ഈ ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിനുള്ള ഓപ്ഷനും അപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് നൽകുന്നു. വെറും വൈഫൈ അല്ലെങ്കിൽ സെല്ലുലാർ കണക്ഷനിലൂടെ ചാറ്റുകൾ ബാക്കപ്പ് ചെയ്യുമോ എന്നൊരു ഓപ്ഷനും ലഭ്യമാണ്.
അതിനാൽ ചാറ്റുകൾ ബാക്ക്അപ്പ് ചെയ്യാതെ എൻഡ് ടൂ എൻഡ് എൻക്രിപ്റ്റഡായി മാത്രം സൂക്ഷിക്കാൻ നമുക്ക് സാധിക്കും. അതിനായി നിങ്ങൾ ചെയ്യേണ്ടത്,
വാട്സാപ്പ് തുറന്ന ശേഷം വലത് വശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക. ഇതിൽ നിന്നും സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കണം. ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഫോണുകളിൽ ഇത് വലത് വശത്ത് താഴെ കാണുന്ന സെറ്റിങ്സ് എന്ന ഓപ്ഷനാണ്.
ഇതിൽ നിന്ന് ചാറ്റ് തിരഞ്ഞെടുത്ത ശേഷം 'ചാറ്റ് ബാക്ക് അപ്പ്' ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങൾക്ക് അഞ്ച് ഓപ്ഷൻസ് കാണാൻ സാധിക്കും. 'നെവർ', 'ഒൺലി വെൻ ഐ ടാപ്പ് ബാക്ക് അപ്പ്,' 'ഡെയ്‌ലി,' 'വീക്കിലി,' 'മൻത്‌ലി,' ഇവയിൽ ആദ്യത്തെ രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us