കൊച്ചി: ലോഗ് ഇൻ ചെയ്യാൻ തുടങ്ങുന്പോഴാകും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിയുക. ചിലപ്പോൾ അശ്ലീല വിഡിയോകൾ സുഹൃത്തുക്കൾക്ക് സന്ദേശങ്ങളായി പോകും. അല്ലെങ്കിൽ മറ്റ് വിധത്തിലാവും. നിരന്തരം ഉപയോഗിക്കപ്പെടുന്ന ഇടമായതിനാൽ തന്നെ ഫെയ്സ്ബുക്ക് എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഹാക്കർമാരിൽ നിന്ന് ഫെയ്സ്ബുക്ക് അക്കൗണ്ട് എങ്ങിനെ സുരക്ഷിതമായി സൂക്ഷിക്കും എന്നതാണ് ഇനി-

1. ഫെയ്സ്ബുക്ക് പേജിന്റെ ഏറ്റവും മുകളിലെ നീല നിറത്തിലുളള ഭാഗത്ത് വലതു ഭാഗത്തായി ലോക്ക് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ‘privacy shortcut’ ലേക്ക് എത്താം

facebook

2. privacy checkup എന്ന ഓപ്ഷനിൽ മൂന്ന് ഭാഗങ്ങളുണ്ട്.
പോസ്റ്റ് (posts), ആപ്ലിക്കേഷൻ (Apps), പ്രൊഫൈൽ (Profile) എന്നിവയാണവ

facebook

3. പോസ്റ്റ് – ഫെയ്സ്ബുക്കിൽ സ്വന്തം വാളിൽ നമ്മൾ ഉൾപ്പെടുത്തുന്ന എല്ലാ കാര്യവും ആരൊക്കെ കാണണം എന്നു നമുക്ക് തന്നെ നിശ്ചയിക്കാമിവിടെ. കൂട്ടുകാർക്ക് മാത്രമോ അല്ല, എല്ലാവർക്കും കാണാമോ തുടങ്ങിയവ. കൂടുതൽ സുരക്ഷിതമായ വിധം സുഹൃത്തുക്കൾക്ക് മാത്രമായി സെറ്റ് ചെയ്യുക എന്നതാണ്.

ആപ്ലിക്കേഷൻ- നമ്മുടെ ഫെയ്സ്ബുക്ക് പേജുമായി ബന്ധപ്പെടുത്തിയിട്ടുള്ള അപ്ലിക്കേഷനുകളാണ് ഇവിടെയുള്ളത്. ഏതൊക്കെ ആപ്ലിക്കേഷനുകൾക്ക് നമ്മൾ ഫെയ്സ്ബുക്കിലെ വിവരങ്ങൾ അറിയാനുള്ള അനുമതി നൽകിയിട്ടുണ്ടോ അവയെല്ലാം ഇവിടെ കാണാം. ഈ ആപ്ലിക്കേഷനുകളെ ഇഷ്ടാനുസരണം നീക്കം ചെയ്യുകയോ നിലനിർത്തുകയോ ചെയ്യാം

facebook

പ്രൊഫൈൽ- ഫെയ്സ്ബുക്കിൽ നമ്മൾ രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ വിവരങ്ങൾ എല്ലാം ആർക്കൊക്കെ കാണാൻ സാധിക്കുമെന്നതാണ് ഇവിടെ. സ്വന്തം താത്പര്യത്തിന് അനുസരിച്ച് ഇത് സെറ്റ് ചെയ്യുന്നത് അക്കൗണ്ട് കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും.

face4

4. ആർക്കാണ് എന്റെ പോസ്റ്റ് കാണാൻ കഴിയുക
പ്രൈവസി ഷോർട്കട്ടിലെ ഈ ഓപ്ഷനിൽ ആർക്കാണ് നമ്മുടെ പോസ്റ്റ് കാണാൻ സാധിക്കുകയെന്നത് സെറ്റ് ചെയ്യാം. ഭാവിയിൽ നമ്മൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ “who can see my stuff” എന്ന ഓപ്ഷനിൽ സെറ്റ് ചെയ്യാനാകും.

facebook

5. ഇതിന് തൊട്ടടുത്തത് “who can contact me?” ഓപ്ഷനാണ്. അനാവശ്യമായ ഫ്രണ്ട് റിക്വസ്റ്റുകൾ തടയാൻ ഇതിലൂടെ സാധിക്കും.

6. പ്രൈവസി ഷോർട്കട്ടിലെ അവസാന ഓപ്ഷനിൽ തീർത്തും ഒഴിവാക്കേണ്ടുന്ന അക്കൗണ്ടുകൾ ഇവിടെ ബ്ലോക്ക് ചെയ്യാൻ സാധിക്കും.

facebook

ഫെയ്സ്ബുക്ക് മൊബൈൽ അപ്പിൽ
1. ഫെയ്സ്ബുക്ക് ആപ്ലിക്കേഷനിൽ മുകളിൽ വലത് ഭാഗത്തായി കാണുന്ന മൂന്ന് നീല വരകളിൽ ക്ലിക്ക് ചെയ്യുക.

2. തുറന്നു വരുന്ന മെസ്സേജ് ബോക്സിൽ അക്കൗണ്ട് സെറ്റിങ്സ് സെലക്ട് ചെയ്യുക.

face8

3. തുറന്നുവരുന്ന ബോക്സുകളിൽ സ്വകാര്യത, സുരക്ഷ എന്നിവയ്‌ക്കൊപ്പം ടൈംലൈൻ ആൻഡ് ടാഗിങ് എന്നീ ഓപ്ഷനുകൾ സെറ്റ് ചെയ്യാം.

face10

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook