നെറ്റ്വര്‍ക്ക് കണക്ഷന് ഇല്ലെങ്കിലും യൂട്യൂബില്‍ വീഡിയോകള്‍ കാണാന്‍ സാധിക്കും. ഇതിനായി ഇഷ്ട വീഡിയോകള്‍ സേവ് ചെയ്ത് വച്ചാല്‍ മാത്രം മതിയാകും. ഫോണ്‍ എയിറോപ്ലെയിന് മോഡിലാണെങ്കില്‍ പോലും വീഡിയോകള്‍ കാണാം എന്നതാണ് ഈ സവിശേഷതയുടെ പ്രത്യേകത. പ്രീമിയം അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക.
ഓഫ്ലൈനില് എങ്ങനെ വീഡിയോകള്‍ സേവ് ചെയ്യാം
യൂട്യൂബിന്റെ പ്രീമിയം അംഗത്വമാണ് ഇതിന് ആവശ്യമായുള്ളത്. പ്രീമിയം സബ്സ്ക്രിപ്ഷനൊപ്പം യുട്യൂബ് വാഗ്ദാനം ചെയ്യുന്ന സവിശേഷതയാണിത്.
യൂട്യൂബ് ആപ്ലിക്കേഷന്‍ എടുത്തതിന് ശേഷം നിങ്ങള്‍ക്ക് സേവ് ചെയ്യേണ്ട വീഡിയോ തുറക്കുക. വീഡിയോയുടെ താഴെയായുള്ള മെനുവില്‍ നിന്ന് ഡൗണ്‍ലോഡ് വീഡിയോ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ഇത് സെലക്ട് ചെയ്തതിന് ശേഷം ഏത് ക്വാളിറ്റിയിലുള്ള വീഡിയോയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. 144 പി മുതല്‍ 1080 പി വരെയുള്ള ക്വാളിറ്റിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ക്വാളിറ്റി തിരഞ്ഞെടുത്തതിന് ശേഷം ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഓഫ്ലൈന് വീഡിയോകള്‍ എങ്ങനെ കാണാം
നെറ്റ്വര്‍ക്ക് കണക്ഷനില്ലാതെ യൂട്യൂബ് തുറക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഓഫ്ലൈന് മോഡിലായിരിക്കും. നിങ്ങള്‍ വീഡിയോകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായി തന്നെ ഓഫ്ലൈന് വീഡിയോകളിലേക്ക് എത്താന്‍ കഴിയും. ഓഫ്ലൈനില് വീഡിയോകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് കാണാന്‍ കഴിയും. ഓഫ്ലൈനായി സേവ് ചെയ്യാന്‍ കഴിയാത്ത വീഡിയോകളും യൂട്യൂബിലുണ്ട്. അത്തരം വീഡിയോകളുടെ താഴെ ഡൗണ്‍ലോഡ് ബട്ടണ്‍ ഉണ്ടായിരിക്കില്ല.