scorecardresearch

അപകടങ്ങള്‍, റോഡ് അടച്ചിടല്‍, വെള്ളക്കെട്ട്; ഗൂഗിള്‍ മാപ്പ്‌സ് വഴി എങ്ങനെ അറിയിക്കാം

ഗൂഗിള്‍ മാപ്പില്‍ എങ്ങനെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം

ഗൂഗിള്‍ മാപ്പില്‍ എങ്ങനെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം

author-image
Tech Desk
New Update
Google-Maps

Google-Maps

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. മഴയെ തുടര്‍ന്ന് നിരവധി റോഡുകളും തകര്‍ന്നു. ഗൂഗിള്‍ മാപ്പ്‌സ്, മാപ്പിള്‍സ് എന്നീ ജനപ്രിയ നാവിഗേഷന്‍ ആപ്പുകള്‍, സാധ്യമായ വിവരങ്ങള്‍, റോഡ് അടച്ചത്, തടസം നേരിടുന്ന റൂട്ടുകള്‍ എന്നിവയെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ ആപ്പുകളിലെ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം. ഗൂഗിള്‍ മാപ്പില്‍ എങ്ങനെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം

Advertisment

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നാവിഗേഷന്‍ ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. റോഡ് ക്ലോസിങ്, അപകടങ്ങള്‍, തിരക്കുകള്‍, റോഡ് ജോലികള്‍, റോഡുകളിലെ വസ്തുക്കള്‍, വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ ആപ്പുകളിലൂടെ സാധിക്കും.

നിങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഗൂഗിള്‍ മാപ്പ്സില്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍, ഒരു പോയിന്റില്‍ നിന്ന് മറ്റൊന്നിലേക്ക് നാവിഗേറ്റ് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന താഴെയുള്ള ബാറില്‍ നിന്ന് മുകളിലേക്ക് സൈ്വപ്പ് ചെയ്യുക, അപ്പോള്‍ 'റിപ്പോര്‍ട്ട് ചേര്‍ക്കുക' എന്ന ബട്ടണ്‍ കാണും.

അതില്‍ ടാപ്പ് ചെയ്യുക, നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സംഭവം ഏതെന്ന് തിരഞ്ഞെടുക്കുക, സമീപത്ത് യാത്ര ചെയ്യുന്ന ഉപയോക്താക്കളെ ഗൂഗിള്‍ അലേര്‍ട്ട് ചെയ്യും.

Advertisment

മാപ്പിള്‍സില്‍ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ചേര്‍ക്കാം

മാപ് മൈ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു ജനപ്രിയ നാവിഗേഷന്‍ ആപ്പായ മാപ്പിള്‍സ് ട്രാഫിക്, സുരക്ഷാ അലേര്‍ട്ടുകള്‍ മറ്റുള്ളവരുമായി റിപ്പോര്‍ട്ടുചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്നു.

റോഡ് അടച്ചിടല്‍., തകരാര്‍, ഗതാഗത കുരുക്ക്, വെള്ളം കയറല്‍ എന്നിവയും മറ്റും റിപ്പോര്‍ട്ടുചെയ്യാന്‍, നിങ്ങളുടെ ഫോണില്‍ ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെ 'ക്വിക്ക് ആക്‌സസ്' വിഭാഗത്തില്‍ നിന്നുള്ള 'പോസ്റ്റ് ഓണ്‍ മാപ്പില്‍' ഐക്കണ്‍ ടാപ്പ് ചെയ്യുക.

ഇവിടെ, ട്രാഫിക്, സുരക്ഷ, ട്രാഫിക് ലംഘനം എന്നിങ്ങനെയുള്ള നിരവധി വിഭാഗങ്ങള്‍ നിങ്ങള്‍ കാണും. അവ ടാപ്പുചെയ്ത് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംഭവത്തിന്റെ തരം തിരഞ്ഞെടുക്കുക.

ഇപ്പോള്‍, 'Search or choose location from map' ഓപ്ഷന്റെ വലതുവശത്തുള്ള എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. ഉപയോക്താക്കള്‍ക്ക് അവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംഭവത്തിന്റെ വിവരണവും ചിത്രവും ചേര്‍ക്കാനും അവരുടെ പേരുകള്‍ മറയ്ക്കാനും കഴിയും.

നിങ്ങള്‍ വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷം, 'ഡണ്‍' ബട്ടണില്‍ ടാപ്പുചെയ്യുക, മാപ്പിള്‍സ് അത് മറ്റുള്ളവരുമായി പങ്കിടാന്‍ തുടങ്ങും.

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: