/indian-express-malayalam/media/media_files/uploads/2021/04/covid-jagratha-1.jpg)
Register Weddings, Events in covid19jagratha.kerala.nic.in: കേരളത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി രാത്രി കർഫ്യു പോലുള്ള നിയന്ത്രങ്ങൾക്കൊപ്പം സ്വകാര്യ ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. ഇതിന്റെ ഭാഗമായി സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ഹാളുകൾക്കുള്ളിൽ എഴുപത്തി അഞ്ചും, തുറന്ന സ്ഥലങ്ങളിൽ നൂറ്റി അൻപതുമാക്കി സർക്കാർ ഉത്തരവിറക്കി.
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുവഴി ലഭിക്കുന്ന ക്യുആർ കോഡ് ചടങ്ങ് നടക്കുന്നിടത്ത് എല്ലാവർക്കും കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
How to Register Weddings, Events in Covid 19 Jagratha Portal: ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
സ്റ്റെപ് 1: മൊബൈലിൽ അല്ലെങ്കിൽ കമ്പ്യുട്ടറിൽ ഉള്ള ബ്രൗസറിൽ കയറി സെർച്ച് ബാറിൽ covid19jagratha.kerala.nic.in എന്ന് സെർച്ച് ചെയ്ത് ജാഗ്രത പോർട്ടലിൽ പ്രവേശിക്കുക.
സ്റ്റെപ് 2: അതിൽ നൽകിയിരിക്കുന്ന 'ഇവന്റ് രജിസ്റ്റർ (Event Register) എന്ന ടാബ് തുറക്കുക
സ്റ്റെപ് 3: ലഭ്യമാകുന്ന പേജിൽ മൊബൈൽ നമ്പർ നല്കാൻ കാണിച്ചിരിക്കുന്ന കോളത്തിൽ മൊബൈൽ നമ്പർ നൽകുക. സ്‌ക്രീനിൽ അപ്പോൾ ലഭ്യമാകുന്ന ക്യാപ്ച്ച കോഡ് തെറ്റാതെ നൽകുക. അതിനുശേഷം ഫോണിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (OTP) നൽകി വെരിഫൈ ചെയ്യുക.
/indian-express-malayalam/media/media_files/uploads/2021/04/covid-jagratha-2.jpg)
സ്റ്റെപ് 4: അതിനു ശേഷം ലഭിക്കുന്ന പേജിൽ, ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തിയതി, സമയം എന്നിവ നൽകുക. ഒരു യൂസർ നെയിമും പാസ്‌വേർഡും നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
സ്റ്റെപ് 5: വീണ്ടും ജാഗ്രത പോർട്ടൽ തുറന്ന്, ലോഗിൻ ക്ലിക്ക് ചെയ്ത്, യൂസർനെയിമും പാസ്‌വേർഡും നൽകുക
സ്റ്റെപ് 6: തുടർന്ന് ''ഡൗൺലോഡ് ക്യുആർ കോഡ്" എന്നതിൽ ക്ലിക്ക് ചെയ്ത് പിഡിഎഫ് രൂപത്തിൽ ക്യുആർ കോഡ് ഡൗൺലോഡ് ചെയ്യാം.
സ്റ്റെപ് 7: ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്നിടത് പ്രദർശിപ്പിക്കണം. ചടങ്ങിൽ പങ്കെടുക്കുന്നവർ എല്ലാവരും സ്വന്തം ഫോണിലെ ക്യുആർ കോഡ് സ്കാനർ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് അടുത്തതായി ലഭിക്കുന്ന വിൻഡോയിൽ നിങ്ങളുടെ വിവരങ്ങൾ നൽകണം.
Read Also: വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us