scorecardresearch

ജിയോയുടെ വേഗതയ്‌ക്കൊപ്പം കുതിക്കാൻ കേരളവും; അഞ്ച് നഗരങ്ങളിൽ ഗിഗാ ഫൈബർ സേവനങ്ങൾ

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭിക്കുക

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭിക്കുക

author-image
Joshy K John
New Update
reliance agm mukesh ambani, റിലയൺസ് ജിയോ, reliance jio, How to register for Jio Giga Fiber in Kerala, ജിയോ, ഗിഗ ഫൈബർ, reliance jiogigafiber, jiogigafiber rollout, jiogigafiber price in india, jio, gigafiber, gigafiber india, ജിയോ, ie malayalam, ഐഇ മലയാളം, kerala jio,

ഇന്ത്യൻ ഡിജിറ്റൽ രംഗത്ത് വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് റിലയൻസ് ജിയോ അവതരിപ്പിച്ച ഏറ്റവും പുതിയ പദ്ധതിയാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ. തിങ്കളാഴ്ച ചേർന്ന വാർഷിക ജനറൽ യോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഗിഗാ ഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. സെപ്റ്റംബർ അഞ്ച് മുതൽ ലഭ്യമാകുന്ന ഗിഗാ ഫൈബർ സേവനങ്ങളിലൂടെ സെക്കൻഡിൽ 100 എംബി മുതൽ ഒരു ജിബി വരെ വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. ഈ സേവനങ്ങൾ കേരളത്തിലും ലഭ്യമാണ്

Advertisment

Also Read: സെക്കൻഡിൽ ഒരു ജിബി വേഗതയിൽ ഇന്റർനെറ്റ്, മാസം 700 രൂപയ്ക്ക് ഗിഗാഫൈബർ അവതരിപ്പിച്ച് ജിയോ

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളാണ് ജിയോയുടെ അതിവേഗ കുതിപ്പിന്റെ ഭാഗമാകുന്നത്. ഈ നഗരങ്ങളിൽ നേരത്തെ തന്നെ ട്രയൽ സേവനങ്ങൾ നൽകിയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. ഏഴ് നഗരങ്ങളിൽ കൂടി ഗിഗാ ഫൈബർ എത്തും. അഞ്ച് ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനി ഈ കാലയളവിൽ പ്രതീക്ഷിക്കുന്നത്.

ജിയോ ഗിഗാ ഫൈബർ ബ്രോഡ്ബാൻഡ് എങ്ങനെ രജിസ്റ്റർ ചെയ്യാം

സ്റ്റെപ്പ് 1: ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റായ gigafiber.jio.com/registration കയറുക

Advertisment

സ്റ്റെപ്പ് 2: നിങ്ങളുടെ മേൽവിലാസവും മറ്റ് വിവരങ്ങളും സൈറ്റിൽ ചേർക്കുക.

സ്റ്റെപ്പ് 3 : പിന്നീട് നിങ്ങളുടെ പേരും മൊബൈൽ ഫോൺ നമ്പരും നൽകി ഒടിപി(OTP) ജനറേറ്റ് ചെയ്യുക

സ്റ്റെപ്പ് 4 : ഒടിപി അടിച്ചു നൽകിയതിന് ശേഷം സബ്‌മിറ്റ് ക്ലിക്ക് ചെയ്യുക

ഓൺലൈനായി ചെയ്യുന്നതിന് പുറമെ നേരിട്ടും ജിയോ ഗിഗാ ഫൈബർ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാം. ഇതിനായി നിങ്ങളുടെ നഗരങ്ങളിലെ ജിയോ കേന്ദ്രങ്ങളിൽ ഫോൺ ചെയ്താൽ മതിയാകും. 80 ലക്ഷത്തിലധികം വരിക്കാരാണ് റിലയൻസ് ജിയോ കേരളത്തിലുള്ളത്.

പ്ലാനുകൾ

ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന 700 മുതൽ 10000 രൂപ വരെയുള്ള പ്ലാനുകൾക്ക് പുറമെ 500 രൂപയുടെ രാജ്യാന്തര കോളിങ് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനുമാകും.

Also Read:'ഉജ്ജ്വല സ്വീകരണം'; വെല്‍ക്കം ഓഫറായി ഫോർ കെ ടിവിയുമായി ജിയോ

ജിയോ ഫൈബറിന്റെ വെല്‍ക്കം ഓഫറായി കമ്പനി നല്‍കുന്നത് ടിവിയാണ്

ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കാണ് ഈ സുവര്‍ണാവസരം. ജിയോ ഫോര്‍ എവര്‍ പ്ലാനിന്റെ ഭാഗമായാണ് ടിവി നല്‍കുന്നത്. വാര്‍ഷിക പ്ലാന്‍ എടുക്കുന്ന ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ കെ എല്‍ഇഡി ടിവിയും ഫോര്‍ കെ സെറ്റ് ടോപ് ബോക്‌സും സൗജന്യമായി നല്‍കും. കൂടാതെ സെറ്റ് ടോപ് ബോക്‌സിലൂടെ പ്രാദേശിക കേബിള്‍ ടിവി സേവനവും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. കൂടുതല്‍ എച്ച്ഡി ചാനലുകളും കൂടുതല്‍ ഫീച്ചറുകളും നല്‍കുമെന്നും അംബാനി പറഞ്ഞു.

Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: