scorecardresearch
Latest News

വാട്ട്സ്ആപ്പില്‍ ഡിലീറ്റാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കണോ? ദാ എളുപ്പ വഴി

How to recover deleted messages on WhatsApp: ഓണ്‍ലൈന്‍ സ്റ്റാറ്റസുകള്‍ ഹൈഡ് ചെയ്യാനും പ്രൊഫൈല്‍ ചിത്രവും പുതിയ സന്ദേശങ്ങള്‍ വരെ ബ്ലര്‍ ചെയ്യാനും ഈ സംവിധാനത്തിലൂടെ കഴിയും

Whatsapp, Whatsapp Web

How to recover deleted messages on WhatsApp: ഇന്നത്തെ ലോകത്ത് ഒരാളുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആശയവിനിമയം നടത്തുന്നതിലും സുപ്രധാന പങ്കുണ്ട് പ്രസ്തുത ആപ്ലിക്കേഷന്, അത് സഹപ്രവര്‍ത്തരുമായോ സുഹൃത്തുക്കളുമായോ ആവട്ടെ.

വാട്ട്സ്ആപ്പിന്റെ വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നത് തീര്‍ച്ചയായും ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുന്ന ഒന്നാണ്. ഒന്നിലധികം ആളുകളുള്ള മുറിയിലാണെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമാണ്. മൊബൈല്‍ ഫോണ്‍ പോലെയല്ല ആര്‍ക്കും സ്വകാര്യതയിലേക്ക് കടന്നു ചെല്ലാനാകും.

എന്നാല്‍ ഗൂഗിള്‍ ക്രോമില്‍ ലഭ്യമായിട്ടുള്ള ഡബ്ല്യുഎ വെബ് പ്ലസ് ഫോര്‍ വാട്ട്സ്ആപ്പ് (WA Web Plus for WhatsApp) എന്ന സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനും, ഓണ്‍ലൈന്‍ സ്റ്റാറ്റസുകള്‍ ഹൈഡ് ചെയ്യാനും, എന്തിന് പ്രൊഫൈല്‍ ചിത്രം മുതല്‍ പുതിയ സന്ദേശങ്ങള്‍ വരെ ബ്ലര്‍ ചെയ്യാന്‍ ഇതിലൂടെ കഴിയും.

ഡബ്ല്യുഎ വെബ് പ്ലസ് ഫോര്‍ വാട്ട്സ്ആപ്പ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

ക്രോം വെബ് സ്റ്റോറെടുത്തതിന് ശേഷം എക്സ്റ്റന്‍ഷെന്‍സ് (Extensions) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് WA Web Plus for WhatsApp സെര്‍ച്ച് ചെയ്ത് കണ്ടെത്താവുന്നതാണ്. അതിന് ശേഷം ആഡ് ടു ക്രോം (Add to Chrome) തിരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഡബ്ല്യുഎ വെബ് പ്ലസ് ഫോര്‍ വാട്ട്സ്ആപ്പ് എങ്ങനെ ഉപയോഗിക്കാം

ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ക്കായി സെറ്റിങ്സ് (Settings) ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ക്രോമില്‍ എക്സറ്റന്‍ഷന്‍സ് (Extensions) എന്ന ഓപ്ഷനിലൂടെയും നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയും. ക്രോമില്‍ യുആര്‍എല്‍ ബാറിന്റെ വലതു വശത്തുള്ള പസില്‍ രൂപമാണ് എക്സറ്റന്‍ഷന്‍സ്.

WA Web Plus for WhatsApp എന്നത് തിരഞ്ഞെടുക്കുക. സെറ്റിങ്സ് പേഡജ് തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമായ സവിശേഷതകള്‍ ലഭ്യമാകും. പ്രൈവസി (Privacy) കസ്റ്റമൈസേഷന്‍ (Customisations) എന്നിങ്ങനെ രണ്ട് വിഭാഗങ്ങലായി തിരിച്ചായിരിക്കും സവിശേഷതകള്‍.

ചില സവിശേഷതകള്‍ക്കായി സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നേക്കാം. സന്ദേശങ്ങള്‍ വീണ്ടെടുക്കല്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസുകള്‍ മറച്ചു വയ്ക്കല്‍ തുടങ്ങിയവ സൗജന്യമായി ലഭിക്കും. നിങ്ങള്‍ക്ക് ആവശ്യമായ സവിശേഷതകള്‍ക്ക് ‘ടിക്ക്’ നല്‍കിയ ശേഷം ഉപയോഗിക്കാം.

പിന്നീട് നിങ്ങള്‍ വാട്ട്സാപ്പ് തുറക്കുമ്പോള്‍ തന്നെ സവിശേഷതകള്‍ വന്നിട്ടുണ്ടാകും. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശം ഡിലീറ്റായാലും ചിത്രത്തിലേത് പോലെ കാണാന്‍ കഴിയും. ബ്ലറിങ് സവിശേഷതയും ചിത്രത്തില്‍ കാണുന്നതിന് സമാനമായിരിക്കും.

Also Read: Samsung Galaxy S22: സാംസങ് ഗാലക്‌സി എസ്22 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: How to recover deleted messages on whatsapp