/indian-express-malayalam/media/media_files/uploads/2019/11/vodafone-idea.jpg)
ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഏപ്രിൽ 14 വരെ നീളുന്ന ലോക്ക്ഡൗണിൽ മൊബൈൽ ഷോപ്പുകളും റീച്ചാർജ് സെന്ററുകളുമെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തിൽ റീച്ചാർജ് ചെയ്യാനുൾപ്പടെ ആളുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ പേ, പേയ്ടിഎം മുതലായ ഡിജിറ്റൽ വാലറ്റുകളാണ്.
എന്നാൽ ഇത്തരത്തിലുള്ള ഫീച്ചറുകൾ ഉപയോഗിക്കാനറിയാത്ത ഒരുകൂട്ടം ആളുകൾ ഇപ്പോഴുമുണ്ട്. കടകളിലൂടെ മാത്രം റീച്ചർജ് ചെയ്ത പരിചയമുള്ള ഇവരാണ് ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രയാസപ്പെടുന്നത്. എന്നാൽ ഇവർക്കായി ഒരു ഈസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ-ഐഡിയ.
ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന 2G ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശത്തിലൂടെയോ മിസ് കോളിലൂടെയോ റീച്ചാർജ് ചെയ്യാൻ സാധിക്കും. അതിനുള്ള പ്രക്രിയകളും വളരെ എളുപ്പത്തിൽ മനസിലാക്കാവുന്നതാണ്.
ഐസിഐസിഐ ബാങ്ക് അക്കൗണ്ടുള്ളവർ: 9222208888 എന്ന് നമ്പരിലേക്ക് വേണം സന്ദേശം അയക്കാൻ. നിങ്ങളുടെ സന്ദേശം ഇങ്ങനെയായിരിക്കണം IDEA/VODAFONE
ആക്സിസ് ബാങ്ക്: 9717000002 / 5676782 നമ്പരുകളിലേക്ക് MOBILE
കോട്ടക് ബാങ്ക്: 9971056767 / 5676788 നമ്പരുകളിലേക്ക് REC
മിസ്ഡ് കോളിലൂടെ റീച്ചാർജ് കൺഫോം ചെയ്യാം. 7308080808 എന്ന നമ്പരിലേക്കാണ് മിസ് കോൾ അയക്കേണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.