സ്മാർട്ട്ഫോൺ ഉപയോക്താക്കളെല്ലാം നിരന്തരം ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനുകളാണ് വാട്സ്ആപ്പ്, ഫെയ്‌സ്‌ബുക്ക് മെസ്സഞ്ചർ, ടെലഗ്രാം എന്നിവ. ഇവയിൽ ദിനംപ്രതി ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒരു കണക്കും ഉണ്ടവില്ല. പലപ്പോഴും ഇവയുടെ നോട്ടിഫിക്കേഷൻ ശബ്ദം ചെയ്യുന്ന ജോലിയിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കും. ചിലപ്പോഴൊക്കെ ശല്യമായി മാറുകയും ചെയ്യും.
പലപ്പോഴും ഗ്രൂപ്പ് ചാറ്റുകളിൽ വരുന്ന സന്ദേശങ്ങളാണ് ഇത്തരത്തിൽ ശല്യമായി മാറുക. ചില ഘട്ടങ്ങളിൽ ചില വ്യക്തിഗത ചാറ്റുകളിൽ നിന്ന് വരുന്ന തുടർച്ചയായ സന്ദേശങ്ങളും അൽപം ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. ഇത്തരം സാഹചര്യങ്ങളിൽ ഗ്രൂപ്പുകളിൽ നിന്ന് ഇറങ്ങി പോരാതെയും മറ്റും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവും. അതിനു സഹായിക്കുന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലെ മ്യൂട്ട് അഥവ നിശബ്ദമാക്കാനുള്ള ഓപ്‌ഷൻ.
എങ്ങനെയാണ് വാട്സ്ആപ്പ്, മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലെ മ്യൂട്ട് ഓപ്‌ഷൻ ഉപയോഗിക്കുക എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാട്ട്‌സ്ആപ്പിൽ ഒരു ചാറ്റ് എങ്ങനെ മ്യൂട്ട് ചെയ്യാം

- നിങ്ങളുടെ ചാറ്റിലേക്ക് പോകുക
- നിങ്ങൾ നിശബ്ദമാക്കാൻ ആഗ്രഹിക്കുന്ന ചാറ്റിൽ ദീർഘനേരം അമർത്തുക, സാധാരണ ഒരു അക്കൗണ്ടായാലും ഗ്രൂപ്പായാലും ഇതേ രീതി തന്നെയാണ്
- മുകളിലെ ബാറിലുള്ള മ്യൂട്ട് (Mute) ഐക്കൺ അമർത്തുക
- പോപ്പ് അപ്പ് ചെയ്ത് വരുന്ന ഡയലോഗ് ബോക്സിൽ, നിങ്ങൾ എത്ര സമയത്തേക്കാണ് മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നത് തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾക്ക് എട്ട് മണിക്കൂർ, ഒരു ആഴ്ച, അല്ലെങ്കിൽ എന്നെന്നേക്കുമായും മ്യൂട്ട് ചെയ്യാനാവും.
ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു ചാറ്റ് എങ്ങനെ മ്യൂട്ട് ചെയ്യാം

- നിങ്ങളുടെ ചാറ്റിലേക്ക് പോകുക
- നിങ്ങൾ മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ ദീർഘനേരം അമർത്തുക.
- പോപ്പ് അപ്പ് ചെയ്യുന്ന ഓപ്ഷനുകളിൽ നിന്ന്, “മ്യൂട്ട് നോട്ടിഫിക്കേഷൻസ്” (Mute notifications) തിരഞ്ഞെടുക്കുക.
- പോപ്പ് അപ്പ് ചെയ്യുന്ന ഡയലോഗ് ബോക്സിൽ, നിങ്ങൾ മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് ദൈർഘ്യം തിരഞ്ഞെടുത്ത് ഓക്കെ അമർത്തുക.
ടെലിഗ്രാമിൽ ഒരു ഒരു ചാറ്റ് എങ്ങനെ മ്യൂട്ട് ചെയ്യാം

- നിങ്ങളുടെ ചാറ്റിലേക്ക് പോകുക
- നിങ്ങൾ മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ ദീർഘനേരം അമർത്തുക
- മുകളിലെ ബാറിലെ മ്യൂട്ട് (Mute) ഐക്കൺ അമർത്തുക.
- പോപ്പ് അപ്പ് ചെയ്യുന്ന ഡയലോഗ് ബോക്സിൽ, നിങ്ങൾ ചാറ്റ് മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ദൈർഘ്യം തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇത് ശാശ്വതമായി നിശബ്ദമാക്കണമെങ്കിൽ, “ഡിസേബിൾ” (Disable) അമർത്തുക.