5 ജി ലഭ്യമായ സ്മാര്‍ട്ട്ഫോണുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി അണ്‍ലിമിറ്റഡ് 5 ജി ഉപയോഗിക്കാമെന്ന ഓഫര്‍ ജിയൊ നല്‍കുന്നുണ്ട്. ഇപ്പോഴിതാ സമാന ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ട്ടെലും. എയര്‍ട്ടെല്‍ സിം ഉപയോഗിച്ച് എങ്ങനെ അണ്‍ലിമിറ്റഡായി 5 ജി ഉപയോഗിക്കാമെന്ന് പരിശോധിക്കാം.
5 ജി ലഭ്യമായ സ്മാര്‍ട്ട്ഫോണുണ്ടൊ നിങ്ങള്‍ക്ക്? ഇനി നിങ്ങളുടെ ഫോണില്‍ 5 ജി ലഭിക്കുമൊ എന്നറിയണമെങ്കില്‍ എയര്‍ട്ടെല്‍ താങ്ക്സ് (Airtel Thanks) ആപ്ലിക്കേഷനിലൂടെ പരിശോധിക്കാവുന്നതാണ്. രാജ്യത്ത് ആകെ 265 നഗരങ്ങളിലാണ് എയര്‍ട്ടെല്‍ 5 ജി ലഭ്യമായിട്ടുള്ളത്.
ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നൊ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നൊ മൈ എയര്‍ട്ടെല്‍ (My Airtel) ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ലോഗിന്‍ ചെയ്ത ശേഷം “unlimited 5G data” എന്നെഴുതിയ ബാനറില്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡായി 5 ജി ഉപയോഗിക്കാന്‍ കഴിയും.
പക്ഷെ എയര്‍ട്ടെലിന്റെ പ്രീപെയ്ഡ് അല്ലെങ്കില്‍ പോസ്റ്റ്പെയ്ഡ് ഓഫര്‍ നിലനില്‍ക്കുന്ന നമ്പരുകള്‍ക്ക് മാത്രമായിരിക്കും 5 ജി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുക. 239 രൂപയുടെ പ്രതിമാസ ഓഫര്‍ ചെയ്തിരിക്കുന്നവര്‍ ലഭിക്കും. എന്നാല്‍ 455 രൂപയുടേയും 1799 രൂപയുടേയും ഓഫര്‍ ചെയ്തിരിക്കുന്നവര്‍ ലഭ്യമാകില്ല.