/indian-express-malayalam/media/media_files/uploads/2022/09/DynamicSpot-app.jpg)
ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡാണ് ടെക് ലോകത്ത് ശ്രദ്ധ നേടുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 14 സീരീസിലാണ് ഈ സവിശേഷത ലഭ്യമായിട്ടുള്ളത്. നിങ്ങള്‍ ആന്‍ഡ്രോയിഡ് ഉപയോക്താവാണെങ്കിലും ഡൈനാമിക് ഐലന്‍ഡ് നിങ്ങള്‍ക്കും ഫോണില്‍ കൊണ്ടുവരാന്‍ കഴിയും. ഫോണിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മതിയാകും.
പ്ലെ സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനാണ് ഡൈനാമിക് സ്പോട്ട് (DynamicSpot) ഡൗണ്‍ലോഡ് ചെയ്യുക. നോച്ചുള്ളതോ അല്ലെങ്കി പില്‍ ആകൃതിയില്‍ സെല്‍ഫി ക്യാമറ വരുന്നതുമായി ആന്‍ഡ്രോയിഡ് ഫോണുകളിലാണ് സവിശേഷതയ്ക്ക് സാധ്യതയുള്ള്. എന്നാല്‍ ആപ്ലിക്കേഷന്‍ ഫോണില്‍ സെറ്റ് അപ്പ് ചെയ്യാന്‍ ചെറിയ ചില കടമ്പകളുണ്ട്. എങ്ങനെയെന്ന് പരിശോധിക്കാം.
ഡൈനാമിക് സ്പോട്ട് പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക
ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൈനാമിക് സ്പോട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൈനാമിക് സ്പോട്ട് എന്ന് ടൈപ്പ് ചെയ്താല്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും.
ആപ്ലിക്കേഷന്‍ സെറ്റ് അപ്പ് ചെയ്യുന്ന വിധം
ആപ്ലിക്കേഷന്‍ ഡൗണ്‍ലേഡ് ചെയ്തതിന് ശേഷം തുറക്കുക. 'Next' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം ലഭിക്കുന്ന വിന്‍ഡോയിലെ എല്ലാ ഓപ്ഷനുകളിലും ടിക്ക് ചെയ്യുക. ആപ്ലിക്കേഷനുകളുടെ പെര്‍മിഷന് വേണ്ടിയാണിത്. ശേഷം 'Done' കൊടുക്കുക.
/indian-express-malayalam/media/media_files/uploads/2022/09/dynamicSpot-collage-e1663913765866.jpg)
ക്രമീകരണം
ആപ്ലിക്കേഷന്റെ പ്രധാന പേജിലെ Popup settings എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ഡൈമന്‍ഷന്‍സില്‍ ക്ലിക്ക് ചെയ്യക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വലിപ്പത്തില്‍ ഡൈനാമിക് സ്പോട്ട് ക്രമീകരിക്കാന്‍ സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us