ഉപയോക്തക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഡാർക്ക് തീം വാട്സാപ്പ് ബീറ്റ വേർഷനിൽ. ആപ്ലിക്കേഷനിൽ ഡാർക്ക് തീം ലഭിക്കുന്നതിന് ബീറ്റ ടെസ്റ്റർമാർ വാട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ മതിയാകും. കഴിഞ്ഞ കുറച്ച് നാളുകളായി ഡാർക്ക് തീമിനായുള്ള പണിപ്പുരയിലാണ് കമ്പനി. ഒടുവിൽ ബീറ്റ വേർഷനിൽ ഡാർക്ക് തീമെത്തിയതോടെ വൈകാതെ തന്നെ ഐഒഎസിലും പ്രതീക്ഷിക്കാം.

How to enable WhatsApp Dark Theme: വാട്സാപ്പ് ഡാർക്ക് തീം എങ്ങനെ പ്രവർത്തനക്ഷമമാക്കാം

സെറ്റിങ്സ് മെനുവിലെ ചാറ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ഡിസ്‌പ്ലേ എന്ന സബ് സെക്ഷനിൽ തീം ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തീം ഓപ്ഷനിൽ ഡിഫോൾട്ട്, ലൈറ്റ്, ഡാർക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. ഡാർക്ക് തീമിൽ ക്ലിക്ക് ചെയ്യുന്നതോടെ വാട്സാപ്പിൽ ഡാർക്ക് തീം പ്രവർത്തനക്ഷമമാകും.

WhatsApp Dark Theme: How is it useful?: വാട്സാപ്പ് ഡാർക്ക് തീമിന്റെ ഉപയോഗം

വാട്സാപ്പിന്റെ പശ്ചാത്തലം ഇരുണ്ട അവസ്ഥയിൽ അപയോഗിക്കാൻ സാധിക്കുന്നതാണ് ഡാർക്ക് തീം. ഇതുവഴി ഫോണുകൾ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനും ബാറ്ററി ഉപഭോഗം കുറയ്ക്കാനും സാധിക്കും. ഒരിക്കൽ ആപ്ലിക്കേഷനിൽ ഡാർക്ക് തീം തിരഞ്ഞെടുത്താൽ പിന്നീട് വാട്സാപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഇരുണ്ട ഷെയ്ഡിലായിരിക്കും. ഇത് കണ്ണിനും ഏറെ ഗുണകരമാണ്.

ഇതോടൊപ്പം തന്നെ ബാറ്ററി സേവർ സെറ്റിങ്സ് ഓപ്‌ഷനുകൾ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഓട്ടോമാറ്റിക്കായി തന്നെ നിങ്ങളുടെ ഫോണിലെ ചാർജ് മനസിലാക്കി ഡാർക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചർ. ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്സാപ്പിൽ ഡാർക്ക് തീം എനേബിൾ ആകും. തീം എന്ന പേരിൽ തന്നെ പുതിയ ഓപ്‌ഷനുകൾ കൊണ്ടുവരാനാണ് വാട്സാപ്പിന്റെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook