ജി മെയിലിൽ എങ്ങനെ ടു ഫാക്ടർ ഒതന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യാം?

സ്ട്രോങ് പാസ്‌വേർഡ് നിങ്ങളുടെ ജി മെയിൽ സുരക്ഷിതമാക്കാനുള്ള ഒരു വഴിയാണെങ്കിലും ടു ഫാക്ടർ ഒതന്റിക്കേഷൻ അതിന് കൂടുതൽ ഉറപ്പ് നൽകുന്നു

gmail down, ജിമെയില്‍ പ്രവര്‍ത്തനരഹിതം, google gmail down, gmail down today, ഗൂഗിള്‍ ജിമെയില്‍ പ്രവര്‍ത്തന രഹിതം, gmail outage, ജിമെയില്‍ ഡൗണ്‍, ജിമെയില്‍ സെര്‍വര്‍ ഡൗണ്‍, gmail server down, ഗൂഗിള്‍ ജിമെയില്‍ ഡൗണ്‍, google gmail, ഗൂഗിള്‍ ജിമെയില്‍, google gmail down, google drive down, google drive down in india, ഗൂഗിള്‍ ഡ്രൈവ് ഡൗണ്‍,gmail outage, gmail outage news

ലോകത്ത് 1.5 ബില്ല്യൺ ആളുകൾ ഉപയോഗിക്കുന്ന ഇ മെയിൽ ക്ലൈന്റാണ് ഗൂഗിളിന്റെ ജി മെയിൽ. ഉപയോക്താക്കളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും നിങ്ങളുടെ ജി മെയിൽ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്ട്രോങ് പാസ്‌വേർഡ് നിങ്ങളുടെ ജി മെയിൽ സുരക്ഷിതമാക്കാനുള്ള ഒരു വഴിയാണെങ്കിലും ടു ഫാക്ടർ ഒതന്റിക്കേഷൻ അതിന് കൂടുതൽ ഉറപ്പ് നൽകുന്നു.

ജി മെയിലിൽ ടു ഫാക്ടർ ഒതന്റിക്കേഷൻ വളരെ എളുപ്പമാണ്. അതിന് രണ്ട് വഴികളാണുള്ളത്. അവ എങ്ങനെയെന്ന് നോക്കാം.

  • myaccount.google.com എന്ന ലിങ്കിലൂടെ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
  • ഇടതു വശത്ത് കാണുന്ന സെക്യൂരിറ്റി ടാബിൽ ക്ലിക്ക് ചെയ്യുക
  • താഴെ “ടു സ്റ്റെപ് വേരിഫിക്കേഷൻ (2-Step Verification).” എന്ന ഓപ്ഷൻ കാണം. അത് തിരഞ്ഞെടുക്കുക.
  • “ഗെറ്റ് സ്റ്റാർട്ടഡ് ( Get Started) ” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരുക.
  • നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പാസ്‌വേർഡ് എന്റർ ചെയ്യുക.
  • ” ട്രൈ ഇറ്റ് നൗ (Try it Now) ” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
  • വേരിഫിക്കേഷൻ കോഡ് അയക്കാനുള്ള നിങ്ങളുടെ ഫോൺ നമ്പർ നൽകിയതിന് ശേഷം Send എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ഫോണിലെത്തിയ ആറ് അക്ക കോഡ് നൽകിയ ശേഷം ടു ഫാക്ടർ ഒതന്റിക്കേഷൻ Turn On ചെയ്യുക.
  • നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ഗൂഗിൾ ഓതന്റിക്കേറ്റർ.
  • നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഒതന്റിക്കേറ്റൽ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങൾ ഐഫോൺ ആണോ ആൺഡ്രോയ്ഡ് ഫോൺ ആണോ ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുക
  • ഒതന്റിക്കേറ്റർ ആപ്ലിക്കേഷനിലെ ക്വൂആർ കോഡ് സ്കാൻ ചെയ്ത ശേഷം അത് നിങ്ങളുടെ ഫോണിൽ എന്റർ ചെയ്യുക.
  • Verify എന്ന ഓപ്ഷനിലും പിന്നീട് Done എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: How to enable two factor authentication for a gmail account

Next Story
രാജ്യത്ത് പുതിയ സൈബർ സുരക്ഷാ നയം അടുത്ത മാസത്തോടെKerala Police, കേരള പൊലീസ്, Kerala Police database, കേരള പൊലീസ് ഡേറ്റ ബേസ്, ULCCS, യുഎൽസിസിഎസ്, Uralungal Labour Contract Co-op Society, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, DGP, ഡിജിപി, DGP Loknath Behra, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, Cyber security, സെെബർ സുരക്ഷ, IE Malayalam, ഐഇ മലയാളം, 
The moderation of comments is automated and not cleared manually by malayalam.indianexpress.com