New Update
/indian-express-malayalam/media/media_files/uploads/2020/08/gmail-down.jpg)
ലോകത്ത് 1.5 ബില്ല്യൺ ആളുകൾ ഉപയോഗിക്കുന്ന ഇ മെയിൽ ക്ലൈന്റാണ് ഗൂഗിളിന്റെ ജി മെയിൽ. ഉപയോക്താക്കളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും നിങ്ങളുടെ ജി മെയിൽ എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്ട്രോങ് പാസ്വേർഡ് നിങ്ങളുടെ ജി മെയിൽ സുരക്ഷിതമാക്കാനുള്ള ഒരു വഴിയാണെങ്കിലും ടു ഫാക്ടർ ഒതന്റിക്കേഷൻ അതിന് കൂടുതൽ ഉറപ്പ് നൽകുന്നു.
Advertisment
ജി മെയിലിൽ ടു ഫാക്ടർ ഒതന്റിക്കേഷൻ വളരെ എളുപ്പമാണ്. അതിന് രണ്ട് വഴികളാണുള്ളത്. അവ എങ്ങനെയെന്ന് നോക്കാം.
- myaccount.google.com എന്ന ലിങ്കിലൂടെ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
- ഇടതു വശത്ത് കാണുന്ന സെക്യൂരിറ്റി ടാബിൽ ക്ലിക്ക് ചെയ്യുക
- താഴെ “ടു സ്റ്റെപ് വേരിഫിക്കേഷൻ (2-Step Verification).” എന്ന ഓപ്ഷൻ കാണം. അത് തിരഞ്ഞെടുക്കുക.
- "ഗെറ്റ് സ്റ്റാർട്ടഡ് ( Get Started) " എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരുക.
- നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പാസ്വേർഡ് എന്റർ ചെയ്യുക.
- " ട്രൈ ഇറ്റ് നൗ (Try it Now) " എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
- വേരിഫിക്കേഷൻ കോഡ് അയക്കാനുള്ള നിങ്ങളുടെ ഫോൺ നമ്പർ നൽകിയതിന് ശേഷം Send എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഫോണിലെത്തിയ ആറ് അക്ക കോഡ് നൽകിയ ശേഷം ടു ഫാക്ടർ ഒതന്റിക്കേഷൻ Turn On ചെയ്യുക.
- നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ഗൂഗിൾ ഓതന്റിക്കേറ്റർ.
- നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഒതന്റിക്കേറ്റൽ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.
- നിങ്ങൾ ഐഫോൺ ആണോ ആൺഡ്രോയ്ഡ് ഫോൺ ആണോ ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുക
- ഒതന്റിക്കേറ്റർ ആപ്ലിക്കേഷനിലെ ക്വൂആർ കോഡ് സ്കാൻ ചെയ്ത ശേഷം അത് നിങ്ങളുടെ ഫോണിൽ എന്റർ ചെയ്യുക.
- Verify എന്ന ഓപ്ഷനിലും പിന്നീട് Done എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.