ലോകമെമ്പാടും നിരവധി ആരാധകരുള്ള ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് യൂട്യൂബ്. പുതിയ കാര്യങ്ങൾ പഠിക്കാനും വിനോദത്തിനും വേണ്ടിയാണ് കൂടുതൽ ആളുകളും ഇത് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഡാറ്റ കണക്ഷൻ മോശമായിരിക്കുന്ന സാഹചര്യങ്ങളിൽ ചിലപ്പോൾ വീഡിയോകൾ ശരിയായ രീതിയിൽ സ്ട്രീം ചെയ്യാൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ വീഡിയോ ആപ്പിനുള്ളിൽ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം യൂട്യൂബ് ഒരുക്കിയിട്ടുണ്ട്. അതിനുപുറമെ നിങ്ങളുടെ ഫോണിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാനും മാർഗ്ഗങ്ങളുണ്ട്. അവ അറിയാൻ തുടർന്നു വായിക്കുക.
How to download YouTube videos in less than 60 seconds – ഒരു മിനിറ്റിനുള്ളിൽ യൂട്യൂബ് വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം
രീതി ഒന്ന്:
യൂട്യൂബിൽ നിന്നും രണ്ടു രീതിയിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യാം. രണ്ട് രീതികളും വളരെ ലളിതമാണ്. ആപ്പുവഴി ഡൗൺലോഡ് ചെയ്ത് ഓഫ്ലൈനായി വീഡിയോ കാണാൻ മാത്രമാണ് യൂട്യൂബ് നേരിട്ട് അനുവദിക്കുന്നത്. നിങ്ങളുടെ ഫോണിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ആപ്പ് നിങ്ങളെ അനുവദിക്കുന്നില്ല, അതിനായി മറ്റു രീതികളാണ് ഉള്ളത്.
യൂട്യൂബ് ആപ്പിൽ നിങ്ങൾ ഏതെങ്കിലും വീഡിയോ തുറക്കുമ്പോൾ അതിന് തൊട്ടുതാഴെ ഒരു ഡൗൺലോഡ് ഓപ്ഷൻ കാണാൻ കഴിയും. നിങ്ങൾ ആ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആ വീഡിയോ ഡൗൺലോഡാകും. യൂട്യൂബിലെ ലൈബ്രറി വിഭാഗത്തിലാണ് ഇവ കാണുക, ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്നവ ഇന്റർനെറ്റ് ഇല്ലാതെയും നിങ്ങൾക്ക് കാണാൻ കഴിയും.
ആപ്പിൽ ഒരു വീഡിയോ സേർച്ച് ചെയ്ത് കഴിഞ്ഞു കാണിക്കുന്ന ലിസ്റ്റിന്റെ വലതു വശത്തുള്ള മൂന്ന്-ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്തും ഇത്തരത്തിൽ വീഡിയോ ആപ്പിനുള്ളിൽ സേവ് ചെയ്തു വെക്കാൻ കഴിയും,
രീതി രണ്ട്:
നിങ്ങളുടെ ഫോണിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനായി മറ്റേതെങ്കിലും ഡൗൺലോഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണം.എന്നാൽ അത്തരം ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമായേക്കില്ല. ആ ആപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി വേണംഡൗൺലോഡ് ചെയ്യാൻ. അങ്ങനെയുള്ള ഒരു ആപ്പാണ് ‘സ്നാപ്പ്ട്യൂബ്’.
ഈ ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വീഡിയോകൾ ഡൗൺലോഡ് ചെയ്യാനാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾ Snaptubeapp.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ സ്മാർട്ട്ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. അതിനുശേഷം, നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂട്യൂബ് വീഡിയോയുടെ യുആർഎൽ കോപ്പി ചെയ്ത് സ്നാപ്ട്യൂബിന്റെ സെർച്ചിൽ നൽകണം.
ആപ്പിൽ വീഡിയോ കാണിക്കുകയും ഡൗൺലോഡ് ബട്ടൺ പ്രദർശിപ്പിക്കുകയും ചെയ്യും. ഏത് ക്വാളിറ്റിയിലും നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാനാകും. നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ ഡൗൺലോഡ് ചെയ്ത വീഡിയോ കണ്ടെത്താനായില്ലെങ്കിൽ, സെറ്റിങ്സിൽ പോയി “ഡൗൺലോഡ് പാത്ത്” പരിശോധിക്കുക.
Also read: WhatsApp tip: വാട്സ്ആപ്പ് ചാറ്റുകൾ ഒളിച്ചുവയ്ക്കണോ? വഴിയുണ്ട്
ഇതിനായി, “മീ”> സെറ്റിങ്സ് ഐക്കണിൽ ടാപ്പുചെയ്യുക>ഡൗൺലോഡ് സെറ്റിങ്സ് എന്നിങ്ങനെ പോവുക . അതിനുശേഷം, “ഡൗൺലോഡ് പാത്ത്” നിങ്ങൾ വീഡിയോ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൾഡറിലേക്ക് മാറ്റുക.
ശ്രദ്ധിക്കുക: നിർമാതാവിന്റെ അനുമതിയോട് കൂടി മാത്രം വീഡിയോകൾ ഡൗൺലോഡ് ചെയ്യുക. ആപ്പ് ഉപയോഗിക്കുന്നതിനു മുൻപ് സുരക്ഷ ഉറപ്പാക്കുക, അതിനായി പ്രൈവസി പോളിസി, ആപ്പ് ആക്സസുകൾ എന്നിവ മനസിലാക്കുക.
രീതി 3:
നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി പറയുന്ന രീതി പരീക്ഷിക്കാവുന്നതാണ്. ഒരു വെബ്സൈറ്റ് വഴി വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയാണിത്.
“en.savefrom.net” എന്നതാണ് വെബ്സൈറ്റ്. അത് സന്ദർശിച്ച് നിങ്ങളുടെ ഫോണിന്റെ ലോക്കൽ സ്റ്റോറേജിൽ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂട്യൂബ് വീഡിയോയുടെ ലിങ്ക് നൽകുക. അതിനു ശേഷം ക്വാളിറ്റി തിരഞ്ഞെടുക്കുക.
അതിനു ശേഷം ഡൗൺലോഡ് ബട്ടണിൽ ടാപ്പുചെയ്യുക, നിങ്ങളുടെ ഗാലറിയിൽ നിങ്ങളുടെ വീഡിയോ ഡൗൺലോഡ് ചെയ്യപ്പെടും. ഇത് ഡെസ്ക്ടോപിലും മൊബൈലിലും ഉപയോഗിക്കാവുന്നതാണ്.