വാട്സ്ആപ്പിൽ ഉപഭോക്താക്കളുടെ ഇടയിൽ അടത്തകാലത്തായി പ്രസിദ്ധി നേടിയ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റിക്കറുകൾ. സാധരണയായുള്ള സ്റ്റിക്കറുകൾക്ക് പുറമെ പ്രത്യേക ആഘോഷ സാഹചര്യങ്ങളിലും ഉത്സവങ്ങൾക്കും ആശംസകൾ അറിയിക്കുന്ന സ്റ്റിക്കറുകളും വാട്സ്ആപ്പിൽ ലഭിക്കും. റംസാൻ മാസവും ആരംഭിക്കാനിരിക്കെ റംസാനുമായി ബന്ധപ്പെട്ട നിരവധി സ്റ്റിക്കറുകൾ വാട്സ്ആപ്പ് ചാറ്റിൽ ഇടംപിടിച്ചുകഴിഞ്ഞു. ഒന്നിലധികം തേർഡ് പാർട്ടി റമദാൻ സ്റ്റിക്കർ പാക്കുകളാണ് വാട്സ്ആപ്പിൽ എത്തയിരിക്കുന്നത്.

Also Read: വാട്സ്ആപ്പിൽ താരമായി മലയാളം സ്റ്റിക്കറുകൾ; തരംഗമായി തനി ‘നാടൻ’ ആപ്പുകൾ

നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ സാധിക്കും. റമദാൻ സ്പെഷ്യൽ സ്റ്റിക്കർ പാക്ക് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാവുന്നതാണ്.

Download Ramadan stickers for WhatsApp: റംസാൻ സ്‌പെഷ്യൽ വാട്സ്ആപ്പ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

റംസാൻ സ്പെഷ്യൽ വാട്സ്ആപ്പ് സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി വാട്സ്ആപ്പ് തുറന്ന് ടൈപ്പിങ് സ്പെയ്സിന് അടുത്തായുള്ള ഇമോജി ഐക്കണിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിലെ സ്റ്റിക്കർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു അധിക ചിഹ്നം കാണാം. അവിടെ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമായിട്ടുള്ള സ്റ്റിക്കർ പാക്കുകൾ ലിസ്റ്റ് ചെയ്യും. നിലവിൽ വാട്സ്ആപ്പിൽ റമദാൻ സ്പെഷ്യൽ സ്റ്റിക്കറുകൾ ഇല്ല, എന്നാൽ നമുക്ക് തേർഡ് പാർട്ടി സ്റ്റിക്കർ ലഭിക്കും.

നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ “ഗെറ്റ് മോർ സ്റ്റിക്കേഴ്സ്” (Get More Stickers) എന്നൊരു ഓപ്ഷനിൽ ക്ലിക് ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ വാട്സ്ആപ്പ് ഫ്രണ്ട്‌ലി സ്റ്റിക്കർ ആപ്പുകളുള്ള പ്ലേ സ്റ്റോറിലേക്ക് എത്തും. പ്ലേ സ്റ്റോറിൽ “WAStickerApp” എന്ന് കാണാം. ഇതിന് പിന്നാലെ ഇംഗ്ലീഷിൽ റംസാൻ (Ramadan or Ramzan) എന്ന് കൂടി ചേർത്ത് തിരയുക.

Also Read: Ramadan 2019: റംസാന്‍ പുണ്യമാസം – അറിയേണ്ടതെല്ലാം

Download Ramadan stickers for WhatsApp: പ്ലേ സ്റ്റോറിൽ വാട്സ്ആപ്പ് സ്‌പെഷ്യൽ സ്റ്റിക്കറുകൾ

ഇത് കൂടാതെ പ്ലേ സ്റ്റോറിൽ നേരിട്ടെത്തി വേണമെങ്കിലും സ്റ്റിക്കർ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം തുറന്നാൽ റമദാൻ സ്പെഷ്യൽ സ്റ്റക്കർ പാക്കുകൾ കാണാൻ സാധിക്കും.

Also Read: ആപ്പിൾ ഐപാഡിലും ഇനി വാട്സ്ആപ്പ്; എത്തുന്നത് പുത്തൻ ഫീച്ചറുകളുമായി

നിങ്ങൾക്ക് വേണ്ട സ്റ്റിക്കർ പാക്കുകൾ ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്ത പാക്കുകൾ ഇഷ്ടപ്പെടാത്ത പക്ഷം അത് അൺഇൻസ്റ്റാൾ ചെയ്ത് മറ്റൊരു റമദാൻ സ്പെഷ്യൽ വാട്സ്ആപ്പ് സ്റ്റിക്കർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താവിന് സാധിക്കും. സ്റ്റിക്കർ പാക്കുകൾ ഒരിക്കൽ അൻഇൻസ്റ്റാൾ ചെയ്താൽ വാട്സ്ആപ്പിൽ നിന്ന് സ്റ്റിക്കറുകളും പോകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook