scorecardresearch
Latest News

ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാമോ?

ആന്‍ഡ്രായിഡ്, ഐഒഎസ് ഡിവൈസുകളില്‍ ഒരു മൂന്നാം കക്ഷി ആപ്പും കൂടാതെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെയെന്നറിയാം

instagram
instagram

ബെംഗളൂരു: ലോകമെമ്പാടും റീലുകള്‍ പ്രചാരം നേടുന്നതായി മെറ്റ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അവ എളുപ്പത്തില്‍ കണ്ടെത്തുന്ന വിധവും കമ്പനി ക്രമീകരിച്ചിരുന്നു. ഒരാള്‍ക്ക് പ്ലാറ്റ്ഫോമിനുള്ളില്‍ റീലുകള്‍ വളരെ എളുപ്പത്തില്‍ കാണാനും പങ്കിടാനും കഴിയുമെങ്കിലും, ഈ പ്ലാറ്റ്ഫോമുകള്‍ക്ക് പുറത്ത് അവ പങ്കിടുന്നത് പ്രയാസമേറിയകാര്യമാണ്.

പല മൂന്നാം കക്ഷി ആപ്പുകള്‍ക്കും ഒറ്റ ക്ലിക്കിലൂടെ റീലുകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെങ്കിലും, അവയ്ക്ക് ഉപയോക്തൃ വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും, അവയില്‍ മിക്കതും പരസ്യങ്ങള്‍ കൊണ്ട് നിറഞ്ഞതും ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നതുമാണ്. എന്നിരുന്നാലും, മൂന്നാം കക്ഷിയില്ലാതെ ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു വഴിയുണ്ട്.

ആന്‍ഡ്രായിഡ്, ഐഒഎസ് ഡിവൈസുകളില്‍ ഒരു മൂന്നാം കക്ഷി ആപ്പും കൂടാതെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെയെന്നറിയാം

നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ താല്‍പ്പര്യമുള്ള റീല്‍ പ്ലേ ചെയ്യുക.
ഇപ്പോള്‍, ഒരു പേപ്പര്‍ വിമാനം പോലെ തോന്നിക്കുന്ന ഷെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ സ്റ്റോറിയിലേക്ക് റീലുകള്‍ ചേര്‍ക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക
അടുത്ത പേജില്‍, മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് സേവ് തിരഞ്ഞെടുക്കുക
പിന്നെ സ്‌റ്റോറി ഡിസ്‌കാര്‍ഡ് ചെയ്യുക
ഇപ്പോള്‍, ഗാലറി ആപ്പ് വഴി ആക്സസ് ചെയ്യാന്‍ കഴിയുന്ന ഇന്‍സ്റ്റാഗ്രാം ഫോള്‍ഡറിലേക്ക് റീല്‍ ഡൗണ്‍ലോഡ് ചെയ്യും

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: How to download instagram reels without third party app